• HOME
  • »
  • NEWS
  • »
  • life
  • »
  • IRCTC | രാമായണ യാത്ര: അയോധ്യ മുതൽ ഭദ്രാചലം വരെ; 20 ദിവസത്തെ ടൂർ പാക്കേജുമായി ഐആര്‍സിടിസി

IRCTC | രാമായണ യാത്ര: അയോധ്യ മുതൽ ഭദ്രാചലം വരെ; 20 ദിവസത്തെ ടൂർ പാക്കേജുമായി ഐആര്‍സിടിസി

20 ദിവസത്തെ യാത്രയുടെ ഭാഗമാകുന്ന ആരാധനാലയങ്ങള്‍ ഇതാ

  • Share this:
    ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (IRCTC) യാത്രക്കാർക്കായി ശ്രീരാമ (lord ram) ക്ഷേത്രങ്ങൾ സന്ദര്‍ശിക്കാന്‍ 20 ദിവസത്തെ ടൂർ പാക്കേജ് (20 day package) അവതരിപ്പിച്ചു. അയോധ്യ, ജനക്പൂര്‍, സീതാമര്‍ഹി, ബക്സര്‍, വാരണാസി, പ്രയാഗ്രാജ്, ചിത്രകൂട്, നാസിക്, ഹംപി, രാമേശ്വരം, കാഞ്ചീപുരം, ഭദ്രാചലം തുടങ്ങിയ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്ന ട്രെയിന്‍ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടും. യാത്ര അവസാനിക്കുന്നത് ഭദ്രാചലത്തിലാണ്. ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ (bharat gaurav tourist train) യാത്രക്കാര്‍ക്കുള്ള ഭക്ഷണവും വെള്ളവും നല്‍കും. 20 ദിവസത്തെ യാത്രയുടെ ഭാഗമാകുന്ന ആരാധനാലയങ്ങള്‍ താഴെ പറയുന്നവയാണ് ഇവയാണ്:

    അയോധ്യ- രാമജന്മഭൂമി ക്ഷേത്രം, ഹനുമാന്‍ ഗര്‍ഹി, സരയു ഘട്ട്

    നന്ദിഗ്രാം- ഭാരത്-ഹനുമാന്‍ മന്ദിറും ഭാരത് കുണ്ഡും

    ജനക്പൂര്‍- രാം-ജാനകി ക്ഷേത്രം

    സീതാമര്‍ഹി- സീതാമര്‍ഹി, ജാനകി മന്ദിര്‍, പുനോര ധാം

    ബക്സര്‍- രാം രേഖ ഘട്ട്, രാമേശ്വര്‍ നാഥ് ക്ഷേത്രം

    വാരണാസി- തുളസി മാനസ് മന്ദിര്‍, സങ്കട് മോചന്‍ ക്ഷേത്രം, വിശ്വനാഥ ക്ഷേത്രം, ഗംഗാ ആരതി

    സീതാ സംഹിത സൈറ്റ്, സീതാമര്‍ഹി, സീതാ മാതാ ക്ഷേത്രം

    പ്രയാഗ്രാജ്- ഭരദ്വാജ് ആശ്രമം, ഗംഗ-യമുന സംഘം, ഹനുമാന്‍ മന്ദിര്‍

    ശൃംഗേര്‍പൂര്‍- ശൃംഗിരിഷി സമാധിയും ശാന്താ ദേവി ക്ഷേത്രവും, രാം ചൗര

    ചിത്രകൂട്- ഗുപ്ത് ഗോദാവരി, രാംഘട്ട്, സതി അനുസൂയ ക്ഷേത്രം

    നാസിക്- ത്രയംബകേശ്വര ക്ഷേത്രം, പഞ്ചവടി, സീതഗുഫ, കലാറാം ക്ഷേത്രം

    ഹംപി- അഞ്ജനാദ്രി ഹില്‍, വിരൂപാക്ഷ ക്ഷേത്രം, വിത്തല്‍ ക്ഷേത്രം

    രാമേശ്വരം- രാമനാഥസ്വാമി ക്ഷേത്രവും ധനുഷ്‌കോടിയും

    കാഞ്ചീപുരം- വിഷ്ണു കാഞ്ചി, ശിവ കാഞ്ചി, കാമാക്ഷി അമ്മന്‍ ക്ഷേത്രം

    ഭദ്രാചലം- ശ്രീ സീതാരാമ സ്വാമി ക്ഷേത്രം, അഞ്ജനി സ്വാമി ക്ഷേത്രം

    രണ്ടോ മൂന്നോ പേരുള്ള പാക്കേജില്‍ ഒരാള്‍ക്ക് 73,500 രൂപയും, ഒരാള്‍ക്കുള്ള പാക്കേജില്‍ 84,000 രൂപയും നല്‍കണം. 5-11 വയസ്സ് പ്രായമുള്ള കുട്ടികള്‍ക്ക് 67,200 രൂപയുമാണ് ഐആര്‍സിടിസി ഈടാക്കുക.

    പാക്കേജിന്റെ പേര് - ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ ശ്രീ രാമായണ യാത്ര

    ദിവസങ്ങള്‍ - 19 രാത്രിയും 20 പകലും

    പുറപ്പെടുന്ന തീയതി - 2022 ഓഗസ്റ്റ് 24

    യാത്ര പുറപ്പെടുന്ന സ്ഥലം- ഡല്‍ഹി സഫ്ദര്‍ജംഗ്, തുണ്ട്‌ല, ഗാസിയാബാദ്, അലിഗഡ്, കാണ്‍പൂര്‍, ലഖ്‌നൗ

    തിരിച്ചെത്തുന്ന സ്ഥലം- വീരാംഗന ലക്ഷ്മിഭായി, ആഗ്ര, മഥുര, ഡല്‍ഹി സഫ്ദര്‍ജംഗ്

    ക്ലാസ് - തേർഡ് എസി

    യാത്രക്കാര്‍ക്ക് ഐആര്‍സിടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.irctctourism.comല്‍ ബുക്ക് ചെയ്യാവുന്നതാണ്. കൂടാതെ, ഐആര്‍സിടിസിയുടെ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, സോണല്‍ ഓഫീസുകള്‍, റീജിയണല്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലും ബുക്കിംഗ് നടത്താവുന്നതാണ്.

    Summary: IRCTC offers a grand tour package of 20 days for Ram devotees in the Ramayana month
    Published by:user_57
    First published: