ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരിലേക്ക് ഒരു ടൂർ പാക്കേജ് ഒരുക്കി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) . ഒരാൾക്ക് 1865 രൂപയാണ് ഈ ടൂർ പാക്കേജ് നിരക്ക്. ഒരു വൺ ഡേ ടൂർ പാക്കേജാണിത്. ഒറ്റ ദിവസത്തെ യാത്ര ആയതിനാൽ ജോലിക്കാർക്കും മറ്റും ഒരു വാരാന്ത്യത്തിൽ ഈ യാത്ര പ്ലാൻ ചെയ്യാവുന്നതാണ്.
ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂർ മനോഹരമായ ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. റായ്പൂരിൽ നിന്ന് 85 കിലോമീറ്റർ അകലെയാണ് മനോഹരമായ ഘടറാണി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. മഴക്കാലത്തിനുശേഷം പ്രദേശത്തെ ജലസംഭരണികൾ നിറയുന്ന സമയത്ത് തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണിത്. റായ്പൂരിലെ നിരവധി മനോഹരമായ ക്ഷേത്രങ്ങളും യാത്രയിൽ നിങ്ങൾക്ക് സന്ദർശിക്കാം. ഇതില്‍ പ്രധാനപ്പെട്ട റായ്പൂരിലെ ശ്രീ രാജരാജേശ്വരി മാ മഹാമായ ദേവി ക്ഷേത്രം സന്ദർശിക്കാൻ ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ഭക്തർ എത്താറുണ്ട്.
ഐആർസിടിസി ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പാക്കേജിനെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഘടറാണി വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം മുതൽ മാ ദുർഗ്ഗാ ക്ഷേത്രം വരെ സന്ദർശിക്കാം. ഒരു ദിവസത്തെ IRCTC ടൂർ പാക്കേജിന് 1865 രൂപ മാത്രം. കൂടുതൽ വിവരങ്ങൾക്ക്, bit.ly/3P0V7V6 @AmritMahotsav സന്ദർശിക്കുക" എന്നാണ് ഐആർസിടിസിയുടെ ട്വീറ്റ്.
From uncovering the beauty of Ghatarani waterfall to pay a visit at Maa Durga Temple. Explore with IRCTC tour package of 1 day starts at ₹1865/- pp* . For more information, visit https://t.co/acFTkGAk0e@AmritMahotsav
ഐആർസിടിസി വെബ്സൈറ്റിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാം.
പാക്കേജിൽ ഉൾപ്പെടുന്ന കാര്യങ്ങൾ
ഐആർസിടിസിയുടെ ടൂർ പാക്കേജ് റായ്പൂർ സ്റ്റേഷനിൽ നിന്നാണ് ആരംഭിക്കുക. ജത്മൈ ക്ഷേത്രത്തിൽ നിന്ന് 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഘടറാണി വെള്ളച്ചാട്ടത്തിലേക്ക് ക്യാബ് ഡ്രൈവർ നിങ്ങളെ സ്റ്റേഷനിൽ നിന്ന് കൂട്ടി കൊണ്ടുപോകും. അതിനുശേഷം, മാ ദുർഗ്ഗാ ദേവി ക്ഷേത്രം സന്ദർശിക്കാം. യാത്രയിൽ ഉടനീളം ട്രാവൽ ഇൻഷുറൻസ്, പാർക്കിംഗ് അല്ലെങ്കിൽ ടോൾ നൽകേണ്ടതില്ല എന്നതും ഈ പാക്കേജിന്റെ പ്രത്യേകതയാണ്.
ഇന്ത്യൻ റെയിൽവേയുടെ അനുബന്ധ കമ്പനിയായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ബസ് ടിക്കറ്റിംഗ് സൗകര്യവുമൊരുക്കുന്നുണ്ട്. ഐആർസിടിസിയുടെ റെയിൽ കണക്ട് ആപ്പ് വഴി യാത്രക്കാർക്ക് ബസ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. ഇതിനായി യാത്രക്കാരിൽ നിന്ന് കോർപ്പറേഷൻ അധിക ഫീസ് ഈടാക്കില്ല.
കാഷ്ലെസ്സ് ഇന്ത്യ' എന്ന ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയായിട്ടാണ് 2017ൽ വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്കിങ് സാധ്യമാക്കുന്ന 'ഐ.ആർ.സി.ടി.സി റെയിൽ കണക്ട്' എന്ന ആപ്പിന് ഐ.ആർ.സി.ടി.സി രൂപം നൽകിയത്. ആപ്പ് വഴി ടിക്കറ്റിനൊപ്പം ഭക്ഷണം, വിശ്രമമുറി, ഹോട്ടൽ എന്നിവയും ബുക്ക് ചെയ്യാം. യൂസർ അക്കൗണ്ട് പേജിൽ, റീഫണ്ട് സംബന്ധിച്ച സ്റ്റാറ്റസ് മനസ്സിലാക്കാനാകും. ആവശ്യമായ വിവരങ്ങൾ, ഓട്ടോമാറ്റിക്കായി പൂരിപ്പിച്ച് റെഗുലർ, ഫേവറേറ്റ് യാത്രകൾ ബുക്ക് ചെയ്യാനാകും എന്നതാണ് മറ്റൊരു പ്രത്യേകത.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.