തായ്ലന്ഡിലേക്ക് (thailand) ഹോളിഡേ പാക്കേജ് ആരംഭിച്ച് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് (IRCTC). ഒരാള്‍ക്ക് 47,775 രൂപ മുതലാണ് നിരക്ക്. പട്ടായ, ബാങ്കോക്ക് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്. ഈ ടൂര്‍ പാക്കേജില്‍ ആറ് പകലും അഞ്ച് രാത്രിയുമാണ് അനുവദിച്ചിട്ടുള്ളത്.
ടൂര്‍ പാക്കേജ് മണിപ്പൂരിലെ ഇംഫാലില്‍ നിന്ന് ഓഗസ്റ്റ് 11 നാണ് ആരംഭിക്കുക. ഐആര്‍സിടിസി ടൂറിസം പറയുന്നതനുസരിച്ച്, യാത്രക്കാര്‍ എയര്‍ ഇന്ത്യ (air india) വിമാനത്തില്‍ കൊല്‍ക്കത്ത വഴി ബാങ്കോക്കിലേക്ക് പുറപ്പെടും. മടക്കയാത്ര, താമസം, ഭക്ഷണം, പ്രാദേശിക യാത്ര, യാത്രാ ഇന്‍ഷുറന്‍സ് എന്നിവ പാക്കേജില്‍ ഉള്‍പ്പെടും. കോറല്‍ ദ്വീപ് ടൂര്‍, പട്ടായയിലെ അല്‍കാസര്‍ ഷോ, ബാങ്കോക്കിലെ മറൈന്‍ പാര്‍ക്ക്, സഫാരി വേള്‍ഡ്, ഗോള്‍ഡന്‍ ബുദ്ധ, മാര്‍ബിള്‍ ബുദ്ധ തുടങ്ങിയ ജനപ്രിയ സൈറ്റുകള്‍ ഉള്‍പ്പെടെ ടൂര്‍ പാക്കേജില്‍ ഉള്‍പ്പെടും. പ്രാദേശിക ടൂര്‍ ഗൈഡുകളും ഐആര്‍സിടിസി സേവനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.
Also Read-
Weight Loss | നിങ്ങൾ നോൺ വെജ് ആണോ? ശരീരഭാരം കുറയ്ക്കാൻ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും എന്തെല്ലാം?
ഡബിള്‍ ഷെയറിംഗ് ബെഡ് റൂം അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് 47,775 രൂപ മുതലാണ് ടൂര്‍ പാക്കേജ് നിരക്ക്. ഒറ്റയ്ക്ക് താമസം ആഗ്രഹിക്കുന്നവര്‍ക്ക് ഒരാള്‍ക്ക് 53,781 രൂപയ്ക്ക് പാക്കേജ് ലഭിക്കും. കുട്ടികള്‍ക്ക് 41,000-46,000 രൂപ വരെയാണ് പാക്കേജ് നിരക്ക്. ഐആര്‍സിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ്
www.irctctourism.com വഴി ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെ, ഐആര്‍സിടിസി ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, സോണല്‍ ഓഫീസുകള്‍, റീജിയണല്‍ ഓഫീസുകള്‍ എന്നിവ വഴിയും ബുക്കിംഗ് നടത്താം.
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് തായ്ലന്ഡ്. 2019 ല്‍, കോവിഡ് മഹാമാരിക്ക് മുമ്പ് 2 മില്യണിലധികം ഇന്ത്യക്കാര്‍ തായ്ലന്ഡ് സന്ദര്‍ശിച്ചിട്ടുണ്ട്. ഇതിലൂടെ 2.5 ബില്യണ്‍ ഡോളര്‍ വരുമാനമാണ് തായ്ലന്‍ഡിന് ലഭിച്ചത്. ഇപ്പോള്‍ പകര്‍ച്ചവ്യാധി മൂലമുണ്ടായ തടസ്സങ്ങള്‍ക്ക് ശേഷം ടൂറിസം മേഖലയും സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. അന്താരാഷ്ട്ര യാത്രകളും പുനരാരംഭിച്ചു. തായ്ലന്ഡ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഐആര്‍സിടിസി ടൂര്‍ പാക്കേജ് ഒരു നല്ല തിരഞ്ഞെടുപ്പായിരിക്കും.
Also Read-
Love life | ഈ ലക്ഷണങ്ങളുണ്ടോ? എങ്കിൽ നിങ്ങൾ പ്രണയത്തിലാണ്
ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരിലേക്കും ഐആര്‍സിടിസി ഒരു ടൂര്‍ പാക്കേജ് ഒരുക്കിയിരുന്നു. ഒരാള്‍ക്ക് 1865 രൂപയാണ് ഈ ടൂര്‍ പാക്കേജ് നിരക്ക്. ഒരു വണ്‍ ഡേ ടൂര്‍ പാക്കേജാണിത്. ഐആര്‍സിടിസിയുടെ ടൂര്‍ പാക്കേജ് റായ്പൂര്‍ സ്റ്റേഷനില്‍ നിന്നാണ് ആരംഭിക്കുക. ജത്മൈ ക്ഷേത്രത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഘടറാണി വെള്ളച്ചാട്ടത്തിലേക്ക് ക്യാബ് ഡ്രൈവര്‍ നിങ്ങളെ സ്റ്റേഷനില്‍ നിന്ന് കൂട്ടി കൊണ്ടുപോകും. അതിനുശേഷം, മാ ദുര്‍ഗ്ഗാ ദേവി ക്ഷേത്രം സന്ദര്‍ശിക്കാം. യാത്രയില്‍ ഉടനീളം ട്രാവല്‍ ഇന്‍ഷുറന്‍സ്, പാര്‍ക്കിംഗ് അല്ലെങ്കില്‍ ടോള്‍ നല്‍കേണ്ടതില്ല എന്നതും ഈ പാക്കേജിന്റെ പ്രത്യേകതയാണ്.
ഇന്ത്യന്‍ റെയില്‍വേയുടെ അനുബന്ധ കമ്പനിയായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് (ഐആര്‍സിടിസി) ബസ് ടിക്കറ്റിംഗ് സൗകര്യവുമൊരുക്കുന്നുണ്ട്. ഐആര്‍സിടിസിയുടെ റെയില്‍ കണക്ട് ആപ്പ് വഴി യാത്രക്കാര്‍ക്ക് ബസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും. ഇതിനായി യാത്രക്കാരില്‍ നിന്ന് കോര്പ്പറേഷന് അധിക ഫീസ് ഈടാക്കില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.