• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

ലുട്ടാപ്പി എവിടെപ്പോയി? ഡിങ്കിനി പകരക്കാരിയോ? വിവാദം പുകയുന്നു

കയ്യിലിരിപ്പ് തല്ലു കൊള്ളിത്തരമാണെങ്കിലും, ലുട്ടാപ്പിയെ ഇഷ്ടപ്പെടാത്തവരായി ആരുമില്ല

news18india
Updated: February 9, 2019, 12:54 PM IST
ലുട്ടാപ്പി എവിടെപ്പോയി? ഡിങ്കിനി പകരക്കാരിയോ? വിവാദം പുകയുന്നു
കയ്യിലിരിപ്പ് തല്ലു കൊള്ളിത്തരമാണെങ്കിലും, ലുട്ടാപ്പിയെ ഇഷ്ടപ്പെടാത്തവരായി ആരുമില്ല
news18india
Updated: February 9, 2019, 12:54 PM IST
കാര്യം കുട്ടിച്ചാത്തനാണെങ്കിലും ഫാൻസിന്റെ കാര്യത്തിൽ ലുട്ടാപ്പി ആരാണെന്ന് മനസിലായല്ലോ? കുട്ടിക്കൊമ്പുകളും, വാലും, കുന്തത്തിലേറി കുതന്ത്രങ്ങളുമായി കുട്ടികൾക്കിടയിലേക്കുള്ള പോക്കും. കയ്യിലിരിപ്പ് തല്ലു കൊള്ളിത്തരമാണെങ്കിലും, ലുട്ടാപ്പിയെ ഇഷ്ടപ്പെടാത്തവരായി ആരുമില്ല, കുട്ടികളായാലും, മുതിർന്നവരായാലും. പൊടുന്നനെ ഒരു ദിവസം അവനെ കാണുന്നില്ല, പകരം പെണ്ണൊരുത്തി വന്നിരിക്കുന്നു --ഡിങ്കിനി. സഹിക്കാനാവുമോ ലുട്ടാപ്പി ഫാൻസിന്? ഡിങ്കിനിയുടെ വരവൊരു വലിയ ചർച്ചാ വിഷയമായിരിക്കുകയാണ് സോഷ്യൽ മീഡിയകളിൽ. ട്രോളുകളും, ചോദ്യങ്ങളുമായി അതങ്ങനെ നിറഞ്ഞു പൊങ്ങുകയാണ്. ലുട്ടാപ്പിയെ കോപ്പിയടിച്ച പോലത്തെ ആ ലുക്ക് തന്നെ കാരണം. കുന്തത്തിനു പകരം, നാല് മുനയുള്ള ചട്ടുകം പോലത്തെ വാഹനം. പോരെങ്കിൽ, ഡാകിനി അമ്മൂമ്മ വിളിക്കേണ്ട താമസം, പാഞ്ഞെത്തുകയും ചെയ്യും. ഏറ്റവും പുതിയ ബാലരമയിലാണ് ഡിങ്കിനിയുടെ വരവ്.



1984 ഓഗസ്റ്റിലാണ് ആദ്യമായി കുട്ടികളുടെ മാസികയായ ബാലരമയിൽ മായാവി എത്തുന്നത്. തുടക്കകാലം മുതൽ തന്നെ പോപ്പുലർ കഥാപാത്രങ്ങളായ മായാവിക്കും, കുട്ടൂസനും, ഡാകിനിക്കും, രാജൂനും, രാധക്കും ഒപ്പം ലുട്ടാപ്പിയും അൽപം കഴിഞ്ഞ് ഒപ്പം ചേർന്നു. ഇവർക്കൊപ്പമല്ലാതെ, പുട്ടാലു അമ്മാവനും, വിക്രമനും, മുത്തുവിനും, ലൊട്ടുലൊടുക്കിനും, ഗുൽഗുലുമാലിനും സഹായ സഹകരണങ്ങൾ നൽകുന്നതിലും ലുട്ടാപ്പി മുൻനിരയിൽ ഉണ്ടായിരുന്നു. പിന്നീട് കളിക്കുടുക്കയിൽ, ലുട്ടാപ്പിക്കായി പ്രത്യേക പംക്തിയും തുറന്നു. ആ ലുട്ടാപ്പിക്ക് എന്ത് സംഭവിച്ചുവെന്നറിയാതെ വിശ്രമമില്ലാതെ ട്രോളുകയാണ് ആരാധകർ.
Loading...


എന്നാൽ കേട്ടോ, ലുട്ടാപ്പി വരും. അടുത്ത ലക്കം മുതൽ ഡിങ്കിനിയും ലുട്ടാപ്പിയും ഉണ്ടാവും എന്ന് പ്രസാധകർ ഉറപ്പു നൽകുന്നു. കുട്ടൂസനെ സപ്പോർട്ട് ചെയ്യാൻ ലുട്ടാപ്പിയുള്ളപ്പോൾ, ഡാകിനിയുടെ സൈഡ് നിൽക്കാനാണ് ഡിങ്കിനിയുടെ വരവ്. മാത്രമല്ല, ഒരു പുതിയ കഥാപാത്രം മായാവിയിൽ അവതരിച്ചിട്ട് ഏതാണ്ട് 15 കൊല്ലത്തോളം ആവുന്നു. അതിനൊരു പരിഹാരം കൂടിയാണിതെന്നു ഔദ്യോഗിക വക്താവ് വിശദീകരിക്കുന്നു.



ഇതിനു മുൻപ്, 2011ൽ, തൻ്റെ വർഷങ്ങളായുള്ള യൂണിഫോമായ കറുത്ത അടിവസ്ത്രത്തിന് പകരം, നിറമുള്ള പെറ്റിക്കോട്ടിലേക്കു മാറിയപ്പോഴും ലുട്ടാപ്പി ചർച്ചകളിൽ നിറഞ്ഞിരുന്നു. മറ്റു പ്രധാന വിഷയങ്ങളിൽ നിന്നും സോഷ്യൽ മീഡിയയുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമം കൂടിയാണ് ആരാധകരുടെ ഈ ഡിങ്കിനി ചർച്ച എന്ന് ആരോപിക്കുന്ന ദോഷൈകദൃക്കുകളും ഉണ്ട്.

First published: February 9, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...