Mayan Calendar Doomsday | ഇന്ന് ലോകം അവസാനിക്കുമോ? മായൻ കലണ്ടർ പറയുന്നതെന്ത്?

മായൻ കലണ്ടർ അനുസരിച്ച് 2012 ഡിസംബർ 21ന് ലോകം അവസാനിക്കും. എന്നാൽ, ജൂലിയൻ കലണ്ടർ വെച്ച് കണക്കാക്കുമ്പോൾ ഇത് 2020 ജൂൺ 21 ആണ്.

News18 Malayalam | news18
Updated: June 21, 2020, 2:35 PM IST
Mayan Calendar Doomsday  | ഇന്ന് ലോകം അവസാനിക്കുമോ? മായൻ കലണ്ടർ പറയുന്നതെന്ത്?
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: June 21, 2020, 2:35 PM IST
  • Share this:
വർഷങ്ങളുടെ ഇടവേളകളിൽ നമ്മൾ ചിലപ്പോഴെല്ലാം ലോകാവസാനത്തെക്കുറിച്ച് പ്രവചനങ്ങൾ കേൾക്കാറുണ്ട്. മായൻ കലണ്ടർ അനുസരിച്ച് 2012 ഡിസംബറിൽ ലോകം അവസാനിക്കുമെന്ന് വിശ്വസിച്ചിരുന്നു.

എന്നാൽ, ഇപ്പോൾ ചില വിദഗ്ധരുടെ അഭിപ്രായത്തിൽ മായൻ കലണ്ടറിൽ ഡിസംബർ 2012 എന്ന് പറയുന്നത് ശരിക്കും 2020 ജൂൺ ആണെന്നാണ് പറയുന്നത്.

ശരിക്കും എന്താണ് മായൻ കലണ്ടർ? എന്തുകൊണ്ടാണ് ഇത് പ്രാധാന്യമർഹിക്കുന്നത്?

You may also like:ഗാൽവനിൽ നാല്‍പതിലേറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്രമന്ത്രി വി കെ സിംഗ് [NEWS]'ആ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു'; മുല്ലപ്പള്ളി രാമചന്ദ്രനെ വിമർശിച്ച് മുസ്ലിം ലീഗ് [NEWS] എട്ടു സീറ്റ് കൂടി; രാജ്യസഭയിൽ ബി.ജെ.പിക്ക് കോൺഗ്രസിന്‍റെ ഇരട്ടിയിലധികം സീറ്റ് [NEWS]

മായ സംസ്കാരിത്തിന്റെ കാലത്ത് ദിവസങ്ങളും മാസങ്ങളും കണക്കു കൂട്ടാൻ ഉപയോഗിച്ചിരുന്ന രീതി ആയിരുന്നു മായൻ കലണ്ടർ. ഏകദേശം 4000 വർഷങ്ങൾക്ക് മുമ്പ്. തെക്കേ അമേരിക്കയിലെ മനോഹരമായ പിരമിഡുകൾ നിർമിച്ചതിന്റെ ബഹുമതിയും അവർക്കാണ്. ഗ്വാട്ടിമാല, ബെലീസ്, ഹോണ്ടുറാസ്, എൽ സാൽവഡോർ, മെക്സിക്കോയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ മായ സംസ്കാരം ഇപ്പോഴും കണ്ടുവരുന്നു.

ചന്ദ്രന്റെ പ്രതിമാസ ചക്രങ്ങളെയും സൂര്യന്റെ വാർഷിക ചക്രങ്ങളെയും അടിസ്ഥാനമാക്കിയാണ് മായൻ കലണ്ടർ.
പരസ്പരം ബന്ധിപ്പിച്ച് കൊണ്ട് അവർ 20 കലണ്ടറുകൾ ഒരുമിച്ച് ഉപയോഗിച്ചിരുന്നു. ഇതിൽ തന്നെ മൂന്ന് കലണ്ടറുകൾക്ക് വളരെ പ്രാധാന്യവുമുണ്ടായിരുന്നു: ദ ലോംഗ് കൗണ്ട്, സോൾകിൻ (ദിവ്യ കലണ്ടർ), ഹാബ് (സിവിൽ കലണ്ടർ).

ലോകത്തിന്റ സൃഷ്ടിയോടൊപ്പം ആരംഭിക്കുന്ന 5,126 വർഷ ദൈർഘ്യമുള്ള കലണ്ടറാണ് ദ ലോംഗ് കൗണ്ട്. മായൻ കലണ്ടർ അനുസരിച്ച് ഓഗസ്റ്റ് 11, 3114 BCE ആണ് ലോകം ആരംഭിച്ചത്. ജൂലിയൻ കലണ്ടറിലെ സെപ്തംബർ 6, 3114 BCE യ്ക്ക് തുല്യമാണിത്. മായൻ കലണ്ടർ അനുസരിച്ച് 2012 ഡിസംബർ 21ന് ലോകം അവസാനിക്കും. എന്നാൽ, ജൂലിയൻ കലണ്ടർ വെച്ച് കണക്കാക്കുമ്പോൾ ഇത് 2020 ജൂൺ 21 ആണ്.

ആത്മീയ കലണ്ടറായ സോൾകിനിൽ 13 ദിവസത്തെ 20 കാലഘട്ടങ്ങൾ ഉൾക്കൊള്ളുന്നു. മതപരമായ ചടങ്ങുകൾ ആസൂത്രണം ചെയ്യാനും ദൈവത്തെ ആരാധിക്കാനും ഇത് ഉപയോഗിച്ചു. വിളവെടുപ്പ് സംബന്ധമായ നിർദ്ദേശങ്ങൾ നൽകിയിരുന്ന കലണ്ടർ ആയിരുന്നു ഹാബ്. എപ്പോൾ വിളകൾ നടണം, എപ്പോൾ വിതയ്ക്കണം എന്നെല്ലാം അറിയാൻ ഹാബ് കലണ്ടർ സഹായിച്ചു.
First published: June 21, 2020, 2:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading