• News
  • World Cup 2019
  • Sports
  • Films
  • Budget 2019
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ജേഗർ ബോംബ്- ഫുൾ ജാർ സോഡ വന്നത് ഇതുവഴിയോ?

ജർമ്മനിയിലെ ജെഗർമെസ്റ്റർ എന്ന നാട്ടുമദ്യം എനർജി ഡ്രിങ്കായ റെഡ് ബുള്ളിൽ ചേർത്ത് കഴിക്കുന്നത് ഇപ്പോൾ നമ്മൾ കാണുന്ന ഫുൾ ജാർ സോഡ മോഡലിലായിരുന്നു

news18
Updated: June 6, 2019, 5:33 PM IST
ജേഗർ ബോംബ്- ഫുൾ ജാർ സോഡ വന്നത് ഇതുവഴിയോ?
Jager bomb
news18
Updated: June 6, 2019, 5:33 PM IST
കേരളത്തിൽ ഫുൾ ജാർ സോഡ തരംഗമാകുകയാണ്. കുലുക്കി സർബത്ത് എന്ന വൻമരത്തെ വീഴ്ത്തിയാണ് ഫുൾ ജാർ സോഡയുടെ വരവെന്ന ട്രോൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. സോഡ നിറച്ച ജാറിലേക്ക് പ്രത്യേകമായി തയ്യാറാക്കിയ കൂട്ട് നിറച്ച ഷോട്ട് ഗ്ലാസ് ഇടുകയും ഉടൻ നുരച്ചുപതയുന്ന സോഡ അകത്താക്കുകയും ചെയ്യുന്നതാണ് ഫുൾ ജാർ സോഡ. ഇത് കുടിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു. എന്നാൽ ഫുൾ ജാർ സോഡ കുടിക്കുന്ന ശൈലി വർഷങ്ങൾക്ക് മുമ്പേയുള്ളതാണ്. ജർമ്മനിയിലെ ജെഗർമെസ്റ്റർ എന്ന നാട്ടുമദ്യം എനർജി ഡ്രിങ്കായ റെഡ് ബുള്ളിൽ ചേർത്ത് കഴിക്കുന്നത് ഇപ്പോൾ നമ്മൾ കാണുന്ന ഫുൾ ജാർ സോഡ മോഡലിലായിരുന്നു. ഇങ്ങനെ കഴിക്കുന്നതിനെയാണ് അവർ ജേഗർ ബോംബ് എന്ന് വിളിക്കുന്നത്.

1934 മുതൽ ജർമ്മനിയിൽ പ്രചാരത്തിലുള്ള മദ്യമാണ് ജേഗർമെസ്റ്റർ. ന്യൂയോർക്ക്, സിഡ്നി എന്നിവിടങ്ങളിലും ഇതിന് ഏറെ ആരാധകരുണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള പഴങ്ങൾ, ഇലകൾ ഔഷധ ചെടികൾ, പുഷ്പങ്ങൾ, വേരുകൾ എന്നിവ ഉൾപ്പടെ 56 കൂട്ടുകൾ ചേർത്ത് വാറ്റിയാണ് ജേഗർമെസ്റ്റർ ഉണ്ടാക്കുന്നത്. കടുത്ത അളവിൽ ആൽക്കഹോളുള്ള ജേഗർമെസ്റ്റർ മാത്രമായി കുടിക്കാനാകില്ല. ഏതെങ്കിലും കോക്ക്ടെയിലിന്‍റെ ഭാഗമായാണ് ഇത് നൽകുന്നത്. അതുകൊണ്ടാണ് റെഡ് ബുള്ളുമായി ചേർത്തുള്ള ജേഗർ ബോംബ് എന്ന കോക്ക്ടെയിൽ തയ്യാറാക്കുന്നത്.

ട്രംപിനെതിരേ പ്രതിഷേധിക്കാൻ 'ഭീമൻ ജനനേന്ദ്രിയം' ആയുധമാക്കിയ വിദ്യാർത്ഥി വെട്ടിലായി

2003ൽ ജർമ്മനിയിലെ ഒരു ബാർ റെസ്റ്റോറന്‍റിലാണ് ജേഗർമെസ്റ്റർ ഉപയോഗിച്ചുള്ള ജേഗർ ബോംബ് ആദ്യമായി പരീക്ഷിച്ചത്. റെഡ് ബുൾ ആണ് സാധാരണയായി മിക്സ് ചെയ്യാൻ ഉപയോഗിക്കുന്നതെങ്കിലും ചില സ്ഥലങ്ങളിൽ ഇതിന് പകരം ബിയർ ഉപയോഗിക്കാറുണ്ട്.

ജേഗർ ബോംബ് ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന റിപ്പോർട്ട് ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. കൂടിയ അളവിലുള്ള ആൽക്കഹോളും, റെഡ് ബുളുമായോ ബിയറുമായോ ജേഗർമെസ്റ്റർ മിക്സ് ചെയ്തു കുടിക്കുന്നത് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നം വളരെ വലുതാണെന്നും ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നു.

(മദ്യപാനം ആരോഗ്യത്തിന് ഹാനികരം)
First published: June 6, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...