നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • റിലേഷൻഷിപ്പ് നഷ്ടമായാൽ എല്ലാം അവസാനിക്കുമോ?

  റിലേഷൻഷിപ്പ് നഷ്ടമായാൽ എല്ലാം അവസാനിക്കുമോ?

  ജീവിതത്തിലെ എല്ലാം റിലേഷൻഷിപ്പ് ആണെന്ന് കരുതുന്നത് അപകടകരമാണ്. അത് ഇല്ലാതായാൽ എല്ലാം കഴിഞ്ഞുവെന്ന ചിന്തയാണ് ആത്മഹത്യയിലേക്കും മറ്റും കാര്യങ്ങൾ എത്തിക്കുന്നത്. ഉയരെ എന്ന സിനിമയുടെ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകയുടെ കുറിപ്പ്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   റാണി ലക്ഷ്മി

   'നമ്മളുടെ ജീവിതത്തിലെ ഒരുപാട് കാര്യങ്ങളില്‍ ഒന്ന് മാത്രമായിരിക്കണം റിലേഷന്‍ഷിപ്പ്. അല്ലാതെ എല്ലാ കാര്യങ്ങളും റിലേഷന്‍ഷിപ്പില്‍ കൊണ്ടുവന്ന് സകലതും കുളമാക്കരുത്'. - ഉയരെ 2019

   എന്റെ ജീവിതത്തില്‍ ഞാന്‍ മനസ്സിലാക്കാന്‍ വൈകിയ പരമമായ സത്യം. ഈ സിനിമ ഒരു ആറ് കൊല്ലം മുന്‍പ് ഇറങ്ങിയിരുന്നെങ്കില്‍. ഹ്മ്മ് ??.
   ഉയരേ between the lines and beyond the frames അറിഞ്ഞിരിക്കേണ്ട ചിത്രമാണ്.

   മേല്‍പ്പറഞ്ഞ വരികളോടൊപ്പം തന്നെ എടുത്തു പറയേണ്ട ഒന്നാണ് 'എനിക്ക് ഞാനാകണം, നിനക്ക് വേണ്ട ഞാന്‍ അല്ല. എനിക്ക് വേണ്ട ഞാന്‍ എന്നത്'. കാമുകനായും കാമുകിയായും അച്ഛനായും അമ്മയായും മകനായും മകളായും ഭാര്യ ആയും ഭര്‍ത്താവായും അതായത് ഇവരില്‍ ആരെ represent ചെയ്തു കൊണ്ടും ഈ ചിത്രം കാണാം. നമ്മളെങ്ങനെ നമ്മളായി എന്ന് ചിന്തിക്കാം. നമ്മള്‍ക്ക് വേണ്ട നമ്മള്‍ തന്നെയാണോ നമ്മള്‍? നമ്മുടെ അച്ഛന് വേണ്ടിയിരുന്ന നമ്മള്‍ + അമ്മയുടെ ആഗ്രഹ ത്തിലെ + നമ്മള്‍ സമൂഹത്തിന്റെ കോഡുകളിലെ നമ്മള്‍ + കാമുകന്റെ/ കാമുകിയുടെ സങ്കല്പത്തിലെ നമ്മള്‍ +നമ്മുടെ ഉള്ളിലെ നമ്മള്‍ (പരിധികളോടെ) = നമ്മള്‍ - എന്നിങ്ങനെ എത്ര കസ്റ്റമൈസ്ഡ് ആയ നമ്മള്‍ ആണ് നമ്മള്‍. 'I am a part of all that i have met' - Ulysses.. അല്ലേ.

   നിങ്ങള്‍ ആഗ്രഹിക്കുന്ന ഞാന്‍ എന്നതില്‍ നിന്ന് ഞാന്‍ ആഗ്രഹിക്കുന്ന ഞാനിലേക്ക് എത്ര ദൂരമുണ്ടെന്നോ. ഇത്ര ദുര്‍ഘടമായ, ഡയറിങ്ങായ, ശാപവാക്കുകള്‍ കേള്‍ക്കുന്ന വേറെ യാതൊരു യാത്രയും ഈ പ്രപഞ്ചത്തില്‍ ഉണ്ടാവില്ല. ആ യാത്രയുടെ ഓരോ ഘട്ടങ്ങളാണ് ഇഷ്ടമുള്ള കോഴ്‌സ് പഠിക്കുന്നതും വസ്ത്രം ഇടുന്നതും മിണ്ടാതെ ഇരിക്കുന്നതും പ്രണയിക്കുന്നതും ഡിവോഴ്‌സ് ചെയ്യുന്നതും ഈശ്വരവിശ്വാസി ആകുന്നതും തല്‍ക്കാലത്തേക്കെങ്കിലും പ്രണയം അവസാനിപ്പിക്കാമെന്ന് വയ്ക്കുന്നതും നിരീശ്വരവാദി ആകുന്നതുമെല്ലാം.

   എന്നാല്‍ ഇവിടെ അതൊക്കെ പറ്റുമോ. എല്ലാം അടിച്ചേല്‍പ്പിക്കല്‍ അല്ലേ. അത് ശ്വാസം മുട്ടിക്കും. ശ്വാസം വിടാന്‍ പോലും അനുവാദം ചോദിക്കേണ്ടിവരും. റിലേഷന്‍ഷിപ്പ്കളില്‍ പെട്ട് ശ്വാസംമുട്ടും. പ്രണയം എന്ന് മാത്രം അല്ല, എന്തായാലും ഏതായാലും. നമ്മുടെ ആഗ്രഹങ്ങള്‍ അവരില്‍ അടിച്ചേല്‍പ്പിക്കാന്‍ അവരുടെ ആഗ്രഹങ്ങള്‍ക്ക് ഒന്ന് കാത് കൊടുത്തു നോക്കൂ.. കിടുക്കന്‍ റിസള്‍ട്ട് കാണാം. എത്ര എത്ര പൈലറ്റ്‌സ് ,ശാസ്ത്രജ്ഞര്‍, അത്‌ലറ്റ്സ്, ആര്‍ട്ടിസ്റ്റ്‌സ് ആകേണ്ടിയിരുന്ന മിടുക്കരെ ആണ് നമ്മള്‍ /നിങ്ങള്‍/ സമൂഹം /കോഡുകള്‍ അവരുടെ മനസ്സ് വായിക്കാതെ ഈസി/ കംഫര്‍ട്ടബിള്‍/ മണി മേക്കിങ് ജോലികളിലേക്ക് ഒതുക്കിയത്? അവരുടെ സുരക്ഷിതമായ ഭാവിയില്‍ എത്ര ചിന്തയാണെന്റെ പൂര്‍ണ്ണത്രയീശാ! എന്നാലീ ശ്രദ്ധ കാണിക്കേണ്ടത് പലപ്പോഴും കാണിക്കുന്നുമില്ല. ??

   കുട്ടി എന്ത് ചെയ്യുന്നു, ആരെ പ്രണയിക്കുന്നു, എന്തുകൊണ്ട് കരയുന്നു, എന്തുകൊണ്ട് പഠിക്കുന്നില്ല, എന്തിന് ദേഷ്യപ്പെടുന്നു തുടങ്ങിയവ ചോദിച്ചറിയുകയാണ് വേണ്ടത്. അറിഞ്ഞതിനുശേഷം കൗണ്‍സിലിങ്ങ് മെഡ്സിന്‌സ് എന്നിവ ആവശ്യമെങ്കില്‍ കൊടുക്കാന്‍ നോക്കുക. അവരുടെ പ്രശ്‌നങ്ങളെ, അപകര്‍ഷതാബോധത്തെ, പേടിയെയൊക്കെ സ്‌നേഹത്തോടെ പരിഹരിച്ചു കൊടുക്കുക. അല്ലാത്തപക്ഷം എത്രത്തോളം അപകടകരമായ അവസ്ഥയിലേക്കാണ് വ്യക്തികളെ വാര്‍ത്ത് കൊണ്ടുപോകുന്നത്. പക്ഷേ എന്റെ കുഞ്ഞിനെ മാനസികരോഗ വിദഗ്ധനെ കാണിച്ചാല്‍ നാട്ടുകാര്‍ എന്ത് കരുതും, വിവാഹം നടക്കുമോ, ഒരു പെണ്ണ് വന്നു കയറിയാല്‍ എല്ലാം ശരിയാകും എന്നൊക്കെ കരുതുന്ന മാതാപിതാക്കള്‍ തങ്ങളറിയാതെ ആസിഡ് ഒഴിക്കുന്നവനേം പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നവനേം സ്വന്തം കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊല്ലുന്നവരേം തടം വെട്ടി വെള്ളമൊഴിച്ചു വളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. വേണ്ടുന്ന ശ്രദ്ധയും സ്‌നേഹവും കിട്ടാതെ വളരുന്ന കുഞ്ഞുങ്ങള്‍ അവരുടെ വ്യക്തിജീവിതത്തില്‍ പരാജയപ്പെട്ടുപോകും തീരുമാനങ്ങളെടുക്കാന്‍ പ്രയാസപ്പെടും, അവര്‍ റിലേഷന്‍ഷിപ്പ് നഷ്ടമായാല്‍ എല്ലാം അവസാനിക്കും എന്ന് കരുതും. അവര്‍ ആത്മഹത്യ ചെയ്യാം കൊലപാതകികള്‍ ആവാം.

   മറ്റൊരു മരപ്പാഴ് ഏര്‍പ്പാടാണ് വ്യക്തിയുടെ മാനസികനില മനസ്സിലാക്കാതെ വിവാഹത്തിന് നിര്‍ബന്ധിക്കുന്നതും, കുഞ്ഞുങ്ങള്‍ വേണ്ട എന്ന തീരുമാനമെടുത്തവരെ 'മാതൃത്വത്തിന്‍ മഹാത്മ്യം' എന്ന ക്ലാസും എടുത്തു കുഞ്ഞുങ്ങളെ സൃഷ്ടിക്കാന്‍ നിര്‍ബന്ധിക്കുന്നതും. ഇത് അപകടമാണ് എന്ന് മനസ്സിലാക്കണം. അമ്മ ആകണം എന്ന് ആഗ്രഹിക്കുന്നത് പോലെ ആകണ്ട എന്ന തീരുമാനത്തെയും മാനിക്കണം.

   പലപ്പോഴും കുഞ്ഞിനെ കൊല്ലുന്നതിലും നല്ലതല്ലേ കൊല്ലാനും മടിക്കാത്തവര്‍/ സ്‌നേഹിക്കാന്‍ അറിയാത്തവര്‍/ ആഗ്രഹമില്ലാത്തവര്‍ കുഞ്ഞുങ്ങളെ സൃഷ്ടിക്കാതെ ഇരിക്കുന്നത് ? അതുകൊണ്ട് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനു മുന്‍പേ ഇത്തരം കാര്യങ്ങള്‍ സംസാരിക്കുക. അല്ലാതെ 'വാവയ്ക്ക് ഹണിമൂണ്‍ പോകേണ്ടത് എവിടാ. തായ്ലന്‍ഡില്‍ വേണോ ഷിംല മതിയോ, ഏട്ടന്റെ ഇഷ്ടം , ഞാന്‍ ഒരു തമാശ പറഞ്ഞതല്ലേ.. അപ്പഴേക്കും പിണങ്ങിയോ' എന്ന ടൈപ്പ് സംസാരം മാത്രം പോരാ. വ്യക്തികളെ പരസ്പരം മനസ്സിലാക്കുക. പരസ്പരം സ്‌പെയ്‌സ് എടുത്തു ബഹുമാനിക്കുക. സ്‌നേഹിക്കുക. അംഗീകരിക്കുക.

   ഈ മനസ്സുണ്ടെങ്കില്‍ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി. ജീവിതം മുന്നോട്ടു നയിക്കുന്നത് നൂറ്റിക്കണക്കിന് ഫാക്ടറുകള്‍ ആണല്ലോ. അതില്‍ ഒന്നിനുമാത്രം കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതാണ് അപകടമാകുന്നത്. പൊസ്സസ്സീവ് ആകാതിരിക്കുക. ഏത് ബന്ധം ആയാലും അത് പോയാല്‍ എല്ലാം തീര്‍ന്നു എന്ന് ചിന്തിക്കാതെന്നേ. അങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ ഇന്ന് ഞാനും ഉണ്ടാകുമായിരുന്നില്ല. 'I am a part of all i have met' എന്നതില്‍നിന്ന് 'i cannot rest from travel, i will drink life to the lees' എന്നതിലേക്ക് മനസ്സു കൊണ്ടുവാ.
   ഒരു കട്ടന്‍ ഒക്കെ അടിച്ചു ഉഷാറായി അങ്ങനെ ജീവിക്കന്നേ.

   അല്ലാതെ ചുമ്മാ റിലേഷന്‍ഷിപ്പ് ആണ് ജീവശ്വാസം എന്നൊക്കെ പറഞ്ഞു മറ്റുള്ളവരെ വലിഞ്ഞുമുറുക്കി സ്വയം നമ്മളും മുറുകി, ശ്വാസം വിടാന്‍ പറ്റാതെ..
   അങ്ങനെ അങ്ങനെ..
   അയ്യേ..
   First published:
   )}