• HOME
  • »
  • NEWS
  • »
  • life
  • »
  • കിട്ടുന്ന ശമ്പളം തികയുന്നില്ലേ ? ഈ ശീലങ്ങൾ നിങ്ങളുടെ പേഴ്‌സ് ഉടൻ കാലിയാക്കും

കിട്ടുന്ന ശമ്പളം തികയുന്നില്ലേ ? ഈ ശീലങ്ങൾ നിങ്ങളുടെ പേഴ്‌സ് ഉടൻ കാലിയാക്കും

നിങ്ങള്‍ ദിവസവും ചിലവഴിക്കുന്ന പണം എത്രയാണ് എന്ന് എഴുതി സൂക്ഷിക്കുന്നത് നല്ലതാണ്

  • Share this:
    മാസശമ്പളം വാങ്ങുന്ന നമ്മളില്‍ പലരുടെയും മാസാവസാനം പണം തീര്‍ന്നുപോകുന്നത് അസാധാരണമല്ല. ഓരോ മാസവും അവസാനം വാങ്ങിയ ശമ്പളം എവിടെ പോയി എന്ന് നമ്മള്‍ പലപ്പോഴും ആലോചിക്കാറുണ്ട്. നിങ്ങള്‍ ദിവസവും ചിലവഴിക്കുന്ന പണം എത്രയാണ് എന്ന് എഴുതി സൂക്ഷിക്കുന്നത് നല്ലതാണ്. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അനാവശ്യ ശമ്പത്തിക ചിലവുകള്‍ കുറക്കാം.

    ഓണ്‍ലൈന്‍ പണമിടപാട് :നമ്മളില്‍ പലരും ക്രെഡിറ്റ് കാര്‍ഡുകളും യുപിഐയും ഉപയോഗിച്ച് സാമ്പത്തിക ഇടപാട് നടത്തുന്നവരാണ്. ഇവ ഉപയോഗിക്കുമ്പോൾ ഏളുപ്പത്തില്‍ ഇടപാട് നടത്താന്‍ സാധിക്കും എന്നത്  തന്നെയാണ് ഓണ്‍ലൈന്‍ ഇടപാട് തിരഞ്ഞെടുക്കാന്‍ കാരണം. എളുപ്പത്തില്‍ കാശ് കാലിയാക്കുന്നതിന് ഇത് കാരണമാകും. അതിനാല്‍ ഓണ്‍ലൈന്‍ ഇടപാടില്‍ പണം ചിലവഴിക്കുന്നത് കുറക്കുക.

    അമിതമായ വാഹന ഉപയോഗം: ദിവസവും നടത്തുന്ന ദൂരയാത്രകള്‍ക്ക് കാറോ ബൈക്കോ എടുക്കുന്നത് കുറയ്ക്കുക. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുക. ഇത്തരത്തില്‍ ഒരു പാട് പണചിലവ് കറയ്ക്കുവാന്‍ കഴിയു

    ആസൂത്രണം ചെയ്യാത്ത പലചരക്ക് ഷോപ്പിംഗ് : ദിവസേന പലചരക്ക് സാധനങ്ങള്‍ വാങ്ങുന്ന ശീലമുണ്ടെങ്കില്‍ നിര്‍ത്തുക. ഗുണമേന്മയുള്ള പലചരക്ക് സാധനങ്ങള്‍ മൊത്തവിലയ്ക്ക് വില്‍ക്കുന്ന ഒരു സ്റ്റോര്‍ തിരഞ്ഞെടുത്ത് ഒരു മാസത്തേക്ക് ആവശ്യമായ പലചരക്ക് സാധനങ്ങള്‍ വാങ്ങുകയാണെങ്കില്‍ കുറഞ്ഞ വിലയില്‍ നിങ്ങള്‍ക്ക് ധാരാളം പണം ലാഭിക്കാം.

    പുറത്ത് ഭക്ഷണം കഴിക്കുന്നത്: മാസത്തില്‍ ഒന്നോ രണ്ടോ തവണ പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ പലപ്പോഴും പുറത്ത് നിന്ന് ഭക്ഷണം കഴിക്കുകയോ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയോ ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യം മാത്രമല്ല സമ്പാദ്യവും അതുവഴി ഇല്ലാതാകുന്നു.

    read also- Heart Attack | ശൈത്യകാലത്ത് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതൽ; കാരണങ്ങൾ ഇതാ

    സിഗരറ്റ് : പുകവലി നിങ്ങളുടെ പോക്കറ്റ് പെട്ടെന്ന് കാലിയാക്കും. ശാരീരിക ആരോഗ്യത്തിന് ഹാനികരമായ സിഗരറ്റിനായി ചിലവഴിക്കുന്ന പണം ചേര്‍ത്താല്‍ പ്രതിമാസ ചെലവുകള്‍ എളുപ്പത്തില്‍ കുറക്കാം.
    Published by:Jayashankar Av
    First published: