ജന്മസംഖ്യ: 1
ഗ്രഹം: സൂര്യൻ
ജന്മസംഖ്യ ഒന്നും രണ്ടും തമ്മിലുള്ള പൊരുത്തം അറിയാം
വളരെയധികം പൊരുത്തമുള്ള ജന്മസംഖ്യകളാണ് ഒന്നും രണ്ടും. ഒന്ന് ജന്മസംഖ്യയായുള്ളവർ ശക്തരും, സ്വതന്ത്രം, ആക്രമണസ്വഭാവം, കര്‍ക്കശ സ്വഭാവം, അഹംഭാവം, ആത്മവിശ്വാസം എന്നിവയും ഉള്ളവരായിരിക്കും. അതേസമയം ചന്ദ്രന്‍ ഗ്രഹമായ രണ്ട് ജന്മസംഖ്യയായുള്ളവർ സൌമ്യ ശീലരും ആത്മാഭിമാനമുള്ളവരും നിഷ്‌കളങ്കരും ആയിരിക്കും. അതിനാല്‍ ഒന്ന് ജന്മസംഖ്യയായുള്ളവരുടെ പോരായ്മകള്‍ മാറ്റി പിന്തുണ നൽകാൻ രണ്ട് ജന്മസംഖ്യയായിട്ടുള്ളവർക്ക് സാധിക്കും. അതുകൊണ്ട് തന്നെ ഈ രണ്ട് ജന്മസംഖ്യകളിൽ ഉൾപ്പെടുന്നവർ വ്യക്തിപരമോ തൊഴില്‍പരമോ ആയ ബന്ധങ്ങള്‍ നിലനിർത്തുന്നത് അനുകൂലമാണ്.
ജന്മസംഖ്യ ഒന്നും മൂന്നും തമ്മിലുള്ള പൊരുത്തം
വ്യാഴത്തെ അല്ലെങ്കില്‍ ഗുരുവിനെ പ്രതിനിധീകരിക്കുന്ന സംഖ്യയാണ് മൂന്ന്. ഗുരു എന്നാല്‍ എല്ലാ ഗ്രഹങ്ങളുടെയും പ്രചാരകന്‍. ഇത് മറ്റെല്ലാ ഗ്രഹങ്ങള്‍ക്കും അല്ലെങ്കില്‍ സംഖ്യകള്‍ക്കും അറിവ് നല്‍കുന്ന ഒരു ഏകാധിപതിയായിട്ടാണ് കരുതുന്നത്. ഒന്ന് ജന്മസംഖ്യയായുള്ളവർക്ക് ബുദ്ധി, അറിവ്, ആശയവിനിമയം, ജ്ഞാനം, കഴിവ്, പ്രകടനം എന്നിവയ്ക്കായി മൂന്ന് ജന്മസംഖ്യയായുള്ളവരെ ആശ്രയിക്കാം. മൂന്നിന്റെ അനുഗ്രഹമില്ലാതെ ഒന്ന് ജന്മസംഖ്യയായുള്ളവർക്ക് വിജയിക്കാനും വളരാനും പ്രയാസമാണ്, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഈ രണ്ട് സംഖ്യകളും വളരെ പൊരുത്തമുള്ള സംഖ്യകളാണ്. ഒന്ന് ജന്മസംഖ്യയായുള്ളവർക്ക് തീർച്ചയായും മൂന്ന് ജന്മസംഖ്യയായുള്ളവരുമായുള്ള ബന്ധം തിരഞ്ഞെടുക്കാവുന്നതാണ്.
വിദ്യാഭ്യാസം, രാഷ്ട്രീയം എന്നീ മേഖലയില്‍ പ്രവർത്തിക്കുന്ന പ്രൊഫഷണലുകള്‍ 2, 10, 19 അല്ലെങ്കില്‍ 28 തീയതികളിലാണ് ജനിച്ചതെങ്കിൽ അവരുടെ മൊബൈല്‍ നമ്പറിന്റെ ആകെത്തുക മൂന്ന് ആയിരിക്കണം. സംഖ്യാ ജ്യോതിഷ പ്രകാരം ഓരോരുത്തരും അനുയോജ്യമായ മൊബൈല്‍ നമ്പര്‍ തിരഞ്ഞെടുത്താല്‍ പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നാണ് പറയുന്നത്. മൊബൈല്‍ നമ്പര്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.