• HOME
  • »
  • NEWS
  • »
  • life
  • »
  • ഇഷാ അംബാനി-ആനന്ദ് പിരമാൽ ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ; ആദിയയും കൃഷ്ണയും സുഖമായിരിക്കുന്നു

ഇഷാ അംബാനി-ആനന്ദ് പിരമാൽ ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ; ആദിയയും കൃഷ്ണയും സുഖമായിരിക്കുന്നു

2018 ഡിസംബർ 12 ന് മുംബൈയിലെ അംബാനിയുടെ ആൾട്ടമൗണ്ട് റോഡിലെ വസതിയായ ആന്റിലിയയിൽ വച്ചാണ് ഇഷാ അംബാനിയും ആനന്ദ് പിരാമലും വിവാഹിതരായത്

  • Last Updated :
  • Share this:
    റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയ്ക്കും ഭർത്താവ് ആനന്ദ് പിരാമലിനും ഇരട്ടക്കുട്ടികൾ പിറന്നു. കഴിഞ്ഞ ദിവസമാണ് ഇഷാ അംബാനി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. പിരാമൽ ഗ്രൂപ്പ് ചെയർമാൻ അജയ് പിരാമലിന്റെ മകനാണ് ഇഷാ അംബാനിയുടെ ഭർത്താവ് ആനന്ദ് പിരാമൽ.

    “ഞങ്ങളുടെ മക്കളായ ഇഷയ്ക്കും ആനന്ദിനും 2022 നവംബർ 19-ന് സർവ്വശക്തനായ ദൈവം ഇരട്ടക്കുട്ടികളെ നൽകി അനുഗ്രഹിച്ചുവെന്ന വിവരം അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇഷയും പെൺകുഞ്ഞ് ആദിയയും ആൺകുഞ്ഞ് കൃഷ്ണയും സുഖമായിരിക്കുന്നു. ആദിയ, കൃഷ്ണ, ഇഷ, ആനന്ദ് എന്നിവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ഘട്ടത്തിൽ ഞങ്ങൾ നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും തേടുന്നു," മുകേഷ് അംബാനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

    2018 ഡിസംബർ 12 ന് മുംബൈയിലെ അംബാനിയുടെ ആൾട്ടമൗണ്ട് റോഡിലെ വസതിയായ ആന്റിലിയയിൽ വച്ചാണ് ഇരുവരും വിവാഹിതരായത്.

    മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും പ്രഥമ വനിതയുമായ ഹിലരി ക്ലിന്റൺ, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, രത്തൻ ടാറ്റ, അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, രജനികാന്ത്, ആമിർ ഖാൻ, സച്ചിൻ ടെണ്ടുൽക്കർ തുടങ്ങിയ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തിരുന്നു.

    2018 സെപ്തംബറിൽ ഇറ്റലിയിലെ ലേക്ക് കോമോയിൽ വെച്ചായിരുന്നു ഇഷയുടെയും ആനന്ദിന്‍റെയും വിവാഹനിശ്ചയം. അതിനുശേഷം ഉദയ്പൂരിൽ ആഡംബരത്തോടെ അവരുടെ വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ ആരംഭിച്ചു, ബോളിവുഡ് രാഷ്ട്രീയം, ബിസിനസ്സ്, സ്പോർട്സ് ലോകത്തെ നിരവധി പ്രമുഖർ വിവാഹ ചടങ്ങുകളിൽ പങ്കെടുത്തു.

    ഈ വർഷം ഓഗസ്റ്റിൽ നടന്ന റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 45-ാമത് വാർഷിക പൊതുയോഗത്തിൽ മുകേഷ് അംബാനി റിലയൻസ് റീട്ടെയിൽ ബിസിനസിന്റെ മേധാവിയായി ഇഷ അംബാനിയെ അവതരിപ്പിരുന്നു.
    Published by:Anuraj GR
    First published: