• HOME
 • »
 • NEWS
 • »
 • life
 • »
 • NMACC ഇന്ത്യയിലെ ആദ്യത്തെ Multi Disciplinary Cultural Centre മുംബൈയിൽ

NMACC ഇന്ത്യയിലെ ആദ്യത്തെ Multi Disciplinary Cultural Centre മുംബൈയിൽ

2023 മാര്‍ച്ച് 31ന് NMACC പ്രവര്‍ത്തനമാരംഭിക്കും.

 • Share this:
  ഇന്ത്യയിലെ ആദ്യത്തെ മൾട്ടി ഡിസിപ്ലിനറി കൾച്ചറൽ സെന്‍റര്‍ മുംബൈയില്‍. റിലയൻസ് റീട്ടെയിൽ, റിലയൻസ് ജിയോ, റിലയൻസ് ഫൗണ്ടേഷൻ, റിലയന്‍സ് എക്സിക്യൂട്ടീവ് ലീഡര്‍ഷിപ്പ് അംഗം ഇഷാ അംബാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിതാ മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്‍റര്‍ (Nita Mukesh Ambani Cultural Centre –NMACC) എന്ന് പേര് നല്‍കിയിരിക്കുന്ന സംരംഭം മുംബൈ ബാന്ദ്രയിലെ കുര്‍ള കോംപ്ലക്സിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.രാജ്യത്തെ സംസാ്കാരിക മേഖലയില്‍ ഒരു നാഴികക്കല്ലായി മാറുന്ന കള്‍ച്ചറല്‍ സെന്‍റര്‍ തന്‍റെ അമ്മയും വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകയും കലാ സ്നേഹിയുമായ നീതാ അംബാനിയ്ക്ക് സമര്‍പ്പിക്കുന്നതായി ഇഷാ അംബാനി പറഞ്ഞു. 2023 മാര്‍ച്ച് 31ന് NMACC പ്രവര്‍ത്തനമാരംഭിക്കും.

  രാജ്യത്തെ ഏറ്റവും വലിയ കൺവെൻഷൻ സെന്റർ, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി ഔട്ട്‌ലെറ്റുകൾ എന്നിവയും, ഇന്ത്യയുടെ സാമ്പത്തിക, വിനോദ മേഖലകളുടെ സുപ്രധാന കേന്ദ്രമായ ജിയോ വേൾഡ് സെന്ററിലാണ് NMACC സ്ഥിതി ചെയ്യുന്നത്. മൂന്ന് നിലകളുള്ള ഈ കെട്ടിടം ദൃശ്യകലാ പ്രകടനത്തിനും ഇടം നൽകും. ദി ഗ്രാൻഡ് തിയേറ്റർ, ദി സ്റ്റുഡിയോ തിയേറ്റർ, ദി ക്യൂബ് എന്നിവയെല്ലാം ദൃശ്യകലകളുടെ അവതരണത്തിനായി ഒരുക്കിയിരിക്കുന്ന ഇടങ്ങളാണ്.  ഇന്ററ്റിമേറ്റ് സ്‌ക്രീനിംഗുകള്‍ക്കും  മികച്ച സംവാദങ്ങള്‍ക്കും മുതൽ മള്‍ട്ടി ലിഗ്വല്‍ പ്രോഗ്രാമിംഗും അന്തർദ്ദേശീയ പ്രൊഡക്ഷനുകളും വരെ  സാധ്യമാക്കും വിധം അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ കലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന നാല് നിലകളുള്ള ആര്‍ട് ഹൗസും ഇതിന്‍റെ ഭാഗമായി ആരംഭിക്കും.

  “നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഒരു സാംസ്കാരിക കേന്ദ്രം എന്നതിനെക്കാള്‍ വളരെ വലുതാണ് – ഇത് കല, സംസ്കാരം, രാജ്യ സ്നേഹം എന്നിവയോടുള്ള എന്‍റെ അമ്മയുടെ അടങ്ങാത്ത അഭിനേവശത്തിന്‍റെ പൂര്‍‌ണ്ണതയായി താന്‍ കാണുന്നു. കലാകാരന്‍മാര്‍ക്കും ആസ്വാദകര്‍ക്കും അര്‍ഹിക്കുന്ന വിധത്തില്‍ വലിയ ഒരു ഇടം ഒരുക്കണമെന്നത് അമ്മയുടെ ദീര്‍ഘനാളത്തെ ആഗ്രഹമാണ്, ഇന്ത്യ ലോകത്തിന് മുന്നിലെത്തിക്കുന്ന മികച്ച സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്ന ഇടം എന്ന നിലയിലാണ് NMACC യെ വിഭാവനം ചെയ്തിരിക്കുന്നതെന്നും’’ ഇഷാ അംബാനി പറഞ്ഞു.

  2023 മാര്‍ച്ച് 31ന് മുതല്‍ മൂന്ന് ദിവസം വരെ നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളോടെയാണ് നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ പ്രവര്‍ത്തനമാരംഭിക്കുന്നത്.

  31 മാര്‍ച്ച് 2023

  2,000 പേർക്ക് ഇരിക്കാവുന്ന ഗ്രാൻഡ് തിയേറ്ററിൽ, പ്രശസ്ത ഇന്ത്യൻ നാടകകൃത്തും സംവിധായകനുമായ ഫിറോസ് അബ്ബാസ് ഖാൻ, പൗരാണിക സംസ്‌കൃത ഗ്രന്ഥമായ നാട്യ ശാസ്ത്രത്തിന്റെ തത്വങ്ങളിലൂടെ  ഇന്ത്യൻ സംസ്കാരത്തിന്റെ സംവേദനാത്മക വിവരണം അവതരിപ്പിക്കും. 700-ലധികം കലാകാരന്മാരെ അവതരിപ്പിക്കുന്ന നൃത്തം, സംഗീതം, പാവകളി തുടങ്ങിയ കലാരൂപങ്ങൾ ഇതോടൊപ്പം പ്രദർശിപ്പിക്കും.

  01 ഏപ്രില്‍ 2023

  ഫാഷനബിൾ ഇമാജിനേഷനിൽ ഇന്ത്യൻ വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും സ്വാധീനം എന്ന വിഷയത്തില്‍ പ്രഗത്ഭനായ എഴുത്തുകാരനും വസ്ത്രാലങ്കാര വിദഗ്ധനുമായ ഹാമിഷ് ബൗൾസ് പ്രഭാഷണം നടത്തും.. ഇന്ത്യയുടെ വിപുലമായ ചരിത്രവും ലോകമെമ്പാടുമുള്ള ഫാഷനിലെ അതിന്റെ സ്വാധീനവും ആദ്യമായി രേഖപ്പെടുത്തുന്ന റിസോലി പ്രസിദ്ധീകരിച്ച ‘എ കോഫി ടേബിൾ ബുക്ക്’ ചടങ്ങില്‍ ആദ്യമായി പ്രദർശിപ്പിക്കും.

  02  ഏപ്രിൽ 2023

  ഇന്ത്യയിലെ പ്രമുഖ സാംസ്‌കാരിക സൈദ്ധാന്തികൻ രഞ്ജിത് ഹൊസ്‌കോട്ട്, അമേരിക്കൻ ക്യൂറേറ്റർ, ലോസ് ഏഞ്ചൽസിലെ മ്യൂസിയം ഓഫ് കണ്ടംപററി ആർട്ട് (MOCA) യുടെ മുൻ ഡയറക്ടറുമായ ജെഫ്രി ഡെയ്‌ച്ച് എന്നിവർ ചേർന്ന് നയിക്കുന്ന സംവാദ., ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം ആഘോഷിക്കുന്ന ഒരു ഗ്രൂപ്പ് ആര്‍ട് ഷോയും ഈ ദിവസം അരങ്ങേറും. 16,000 ചതുരശ്ര അടി വിസ്തീർണമുള്ള ആർട്ട് ഹൗസിലാണ് ഇത് പ്രദര്‍ശിപ്പിക്കുക. നാല് തലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ പ്രദർശനം, 11 പ്രമുഖ ഇന്ത്യൻ സമകാലിക കലാകാരന്മാരുടെയും ഇന്ത്യയെ സ്വാധീനിച്ച പാശ്ചാത്യ കലാകാരന്മാരുടെയും സൃഷ്ടികളിലൂടെ കടന്നുപോകും.
  Published by:Arun krishna
  First published: