റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയും ഭർത്താവ് ആനന്ദ് പിരാമലും ഇരട്ടകുഞ്ഞുങ്ങളുമായി അമേരിക്കയിൽനിന്ന് മുംബൈയിൽ മടങ്ങിയെത്തി. ഇരട്ടക്കുഞ്ഞുങ്ങളിൽ ഒന്നിനെ കൈയിൽ പിടിച്ചുനിൽക്കുന്ന ഇഷാ അംബാനിയുടെ വീഡിയോ ഇതിനോടകം പുറത്തുവന്നു. വീഡിയോയിൽ ഇഷയുടെ ഭർതൃപിതാവും വ്യവസായിയുമായ അജയ് പിരാമലിനെ കാണാം. മുകേഷ് അംബാനിയും നിതാ അംബാനിയും അവരുടെ മക്കളായ അനന്തും ആകാശ് അംബാനിയും ഉൾപ്പെടെ അംബാനി കുടുംബത്തിലെ അംഗങ്ങളെയെല്ലാം വീഡിയോയിൽ കാണാം.
റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയും ഭർത്താവ് ആനന്ദ് പിരാമലും ഇരട്ടകുഞ്ഞുങ്ങളുമായി അമേരിക്കയിൽനിന്ന് മുംബൈയിൽ മടങ്ങിയെത്തി #IshaAmbani #MukeshAmbani #Reliance pic.twitter.com/rj58Kciiws
— News18 Kerala (@News18Kerala) December 24, 2022
നവംബർ 19-നാണ് ഇഷ അംബാനിയ്ക്കും ആനന്ദ് പിരാമലിനും ഇരട്ടക്കുട്ടികൾ ജനിച്ചത്. ഈ കുട്ടികൾക്ക് ആദിയ, കൃഷ്ണ എന്നാണ് പേരിട്ടിരിക്കുന്നത്. “ഞങ്ങളുടെ മക്കളായ ഇഷയ്ക്കും ആനന്ദിനും 2022 നവംബർ 19-ന് സർവ്വശക്തൻ ഇരട്ടക്കുട്ടികളെ നൽകി അനുഗ്രഹിച്ചിട്ടുണ്ടെന്ന വിവരം അറിയിക്കുന്നത് അതിയായ സന്തോഷമുണ്ട്. ഇഷയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്ന് അംബാനി കുടുംബം അന്ന് പ്രസ്താവനയിൽ പറഞ്ഞിരുന്നു.
‘ആദിയ, കൃഷ്ണ, ഇഷ, ആനന്ദ് എന്നിവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ഘട്ടത്തിൽ ഞങ്ങൾ നിങ്ങളുടെ അനുഗ്രഹവും ആശംസകളും തേടുന്നു,’ പ്രസ്താവന കൂട്ടിച്ചേർത്തു.
Also Read- ഇഷാ അംബാനി-ആനന്ദ് പിരമാൽ ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ; ആദിയയും കൃഷ്ണയും സുഖമായിരിക്കുന്നു
ഇഷ അംബാനിയും ആനന്ദ് പിരാമലും 2018 ൽ മുംബൈയിലെ അംബാനി വസതിയായ ആന്റിലിയയിൽ വെച്ച് നടന്ന ആഡംബര ചടങ്ങിലാണ് വിവാഹിതരായത്. മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റൺ, ഇന്ത്യയുടെ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സൂപ്പർസ്റ്റാർ രജനീകാന്ത് എന്നിവരുൾപ്പെടെ പ്രശസ്ത ബോളിവുഡ് വ്യക്തിത്വങ്ങളും വ്യവസായികളും രാഷ്ട്രീയക്കാരും വിവാഹ ചടങ്ങിൽ പങ്കെടുത്തു.
ഈ വർഷം ഓഗസ്റ്റിലാണ് റിലയൻസ് ഗ്രൂപ്പിന്റെ റീട്ടെയിൽ ബിസിനസിന്റെ മേധാവിയായി ഇഷ അംബാനിയെ പ്രഖ്യാപിച്ചത്. മുകേഷ് അംബാനി തന്റെ ഇളയ മകൻ അനന്ത് അംബാനിയ്ക്ക് ഹരിത ഊർജ്ജ പദ്ധതിയുടെ നേതൃത്വം നൽകി. “ആകാശ്, ഇഷ എന്നിവർ യഥാക്രമം ജിയോയിലും റീട്ടെയിലിലും നേതൃത്വപരമായ ചുമതലകൾ ഏറ്റെടുത്തു. തുടക്കം മുതൽ അവർ ഞങ്ങളുടെ ഉപഭോക്തൃ ബിസിനസ്സുകളിൽ സജീവമായി രംഗത്തുണ്ട്, ”റിലയൻസ് ചെയർമാൻ പറഞ്ഞു. അനന്ത് അംബാനി പുതിയ എനർജി ബിസിനസിൽ ചേർന്നുവെന്നും കൂടുതൽ സമയവും ജാംനഗറിലാണ് ചെലവഴിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.