മെഡിറ്ററേനിയന്‍ കടലിന്റെ തെക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഇസ്രായേല്‍ (israel) പശ്ചിമേഷ്യയിലെ ഒരു രാജ്യമാണ്. മിഡില്‍ ഈസ്റ്റിലെ ഏക ലിബറല്‍ ജനാധിപത്യ രാജ്യം കൂടിയാണിത്. മാത്രമല്ല, ലോകത്ത് ഏറ്റവും കൂടുതല്‍ മ്യൂസിയങ്ങള്‍ (museums) ഉള്ള രാജ്യം കൂടിയാണ് ഇസ്രായേല്‍. ജൂത മതവിശ്വാസികൾക്കും മുസ്ലീങ്ങൾക്കും വളരെ പ്രധാനപ്പെട്ട നഗരമായാണ് ഇസ്രായേലിനെ കണക്കാക്കുന്നത്. 2022 ജനുവരി 9 മുതല്‍ വാക്സിന് എടുത്ത വിനോദസഞ്ചാരികളെ ഇസ്രായേല്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചിട്ടുണ്ട്. ഇസ്രായേല്‍ സന്ദര്‍ശിക്കുന്നവർ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ.
യാദ് വഷേം സന്ദര്‍ശിക്കാം
യാദ് വാഷേം എന്ന് പേരിട്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഹോളോകോസ്റ്റ് മ്യൂസിയം ജറുസലേമിലാണ് സ്ഥിതി ചെയ്യുന്നത്. നാസി അടിച്ചമര്‍ത്തലിനെതിരെ പോരാടുകയും കൊല്ലപ്പെടുകയും ചെയ്ത ജൂതന്മാരുടെ ഔദ്യോഗിക സ്മാരകമാണിത്. മൗണ്ട് ഓഫ് റിമെംബറന്‍സ് എന്നറിയപ്പെടുന്ന ഹെര്‍സല്‍ പര്‍വ്വതത്തിന്റെ ചരിവിലാണ് യാദ് വാഷേം സ്ഥിതി ചെയ്യുന്നത്. ഹോളോകോസ്റ്റിനെ കുറിച്ച് ആളുകളെ ഓര്‍മ്മിപ്പിക്കാനും ഭാവിയില്‍ വംശഹത്യ ഒഴിവാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഹോളോകോസ്റ്റ് മ്യൂസിയം നിര്‍മ്മിച്ചത്.
ഇസ്രായേലിൽ നിന്ന് കഴിക്കേണ്ട ഭക്ഷണം
ഇസ്രായേൽ സന്ദർശിക്കുന്നവരുടെ ബക്കറ്റ് ലിസ്റ്റില്‍ ഉണ്ടായിരിക്കേണ്ട പ്രധാന ഭക്ഷണമാണ് ഹമ്മൂസ്. രാജ്യത്തെ എല്ലാ റെസ്റ്റോറന്റുകളിലും ഹമ്മൂസ് ലഭ്യമാണ്. കൂടാതെ ഇസ്രായേലിന്റെ ദേശീയ വിഭവമായ ഫലാഫെല്‍ പരീക്ഷിക്കാനും മറക്കരുത്.
ബെഡൂയിന്‍ കൂടാരത്തില്‍ ഒരു രാത്രി ചെലവഴിക്കാം
ക്ഫാർ ഹാനോക്ഡീം (kfar Hanokdim) സന്ദര്‍ശിച്ച് ഒരു രാത്രി ബെഡൂയിന്‍ കൂടാരത്തില്‍ ചെലവഴിക്കുക. ഇസ്രായേലിന്റെ സംസ്ക്കാരവും ബെഡൂയിന്‍ ആതിഥ്യമര്യാദയും അനുഭവിച്ചറിയാം. ഷവര്‍മ, ഷക്ഷുക, ബുരിക തുടങ്ങി ചില പരമ്പരാഗത ഭക്ഷണങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് ആസ്വദിക്കാനാകും. ട്യൂബി, അരാക്, ലിമോണാന, സച്ച്ലാവ് തുടങ്ങിയ പാനീയങ്ങളും പരീക്ഷിക്കാം.
മെഡിറ്ററേനിയന്‍ തീരത്ത് സമയം ചെലവഴിക്കാം
ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകള്‍ ഉള്ള സ്ഥലമാണ് മെഡിറ്ററേനിയന്‍ തീരങ്ങൾ. ബീച്ചുകള്‍ എപ്പോഴും വിനോദസഞ്ചാരികളെയും പ്രദേശവാസികളെയും കൊണ്ട് തിങ്ങിനിറഞ്ഞിരിക്കും. ആള്‍ക്കൂട്ടം ഉണ്ടെങ്കിലും സൂര്യാസ്തമയം ആസ്വദിച്ചുകൊണ്ട് നിങ്ങള്‍ക്ക് അവിടെ ശാന്തമായി സമയം ചെലവഴിക്കാം.
ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍
ജറുസലേമിലെ ഓള്‍ഡ് സിറ്റി, മസാദ, മെഗിദ്ദോ, അണ്ടര്‍ഗ്രൗണ്ട് സിറ്റി, തുടങ്ങിയ സ്ഥലങ്ങള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളാണ്.
സിംഗപ്പൂരും മലേഷ്യയും അതിര്‍ത്തികള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. എത്രയും വേഗം അതിര്‍ത്തികള്‍ തുറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സിംഗപ്പൂരിലെ ഗതാഗത മന്ത്രി എസ്. ഈശ്വരന് ഈ മാസം തുടക്കത്തില്‍ അറിയിച്ചിരുന്നു. നിലവിലെ തീരുമാനമനുസരിച്ച്, രണ്ട് വര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം ഏപ്രില്‍ 1 മുതല്‍ അതിര്‍ത്തികള്‍ വീണ്ടും തുറക്കാനുള്ള തയ്യാറെടുപ്പിലാണ് മലേഷ്യ.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.