ലോകാവസാനം (End of the World)എന്ന് എങ്ങനെയായിരിക്കും? ആകാംക്ഷയോടെയും ആശങ്കയോടേയും മനുഷ്യ വർഗം എല്ലാ കാലവും അന്വേഷിച്ചു കൊണ്ടിരിക്കുന്ന ചോദ്യമാണിത്. ലോകം അവസാനിക്കുന്നതിനെ കുറിച്ച് അറിയാനും പറയാനും മനുഷ്യർക്ക് എന്നും താത്പര്യമുള്ള വിഷയങ്ങളിലൊന്നാണ്.
മതവിശ്വാസങ്ങളിലും ശാസ്ത്ര ലോകത്തുമെല്ലാം ലോകാവസാനത്തെ കുറിച്ച് കഥകളുണ്ട്. ലോകം കണ്ട പ്രമുഖ ശാസ്ത്രജ്ഞരെല്ലാം വർഷങ്ങൾക്ക് മുമ്പ് തന്നെ ഈ ഭൂമിയുടെ അവസാനത്തെ കുറിച്ച് പ്രവചനങ്ങളും മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അതിലൊരാളാണ് സർ ഐസക് ന്യൂട്ടൺ.
ലോകാവസാനം എന്നുണ്ടാകുമെന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് ഐസക് ന്യൂട്ടൺ പ്രവചിച്ചിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ 1706 ൽ. അദ്ദേഹത്തിന്റെ പ്രവചനം അനുസരിച്ച് ലോകം അവസാനിക്കാൻ ഇനി വെറും 38 വർഷം മാത്രമാണ് ബാക്കി!
Also Read-
സി.സി.ടി.വിയിൽ പ്രേതത്തിന്റെ രൂപം തെളിഞ്ഞു; അവകാശവാദവുമായി ദമ്പതികൾ
1706 ൽ എഴുതിയ കത്തിലാണ് ന്യൂട്ടൺ ലോകാവസാനത്തെ കുറിച്ച് പറയുന്നത്. ജറുസലേമിലെ ഹീബ്രു സർവകലാശാലയിൽ സൂക്ഷിച്ചിരിക്കുന്ന കത്തിൽ,
Also Read-
സത്യാവസ്ഥ ഇതാണ്; വ്യവസായിയുടെ ഭാര്യക്കൊപ്പം ഒരു രാത്രി ചിലവിട്ടെന്ന വാദത്തിനു പിന്നിലെന്ത് എന്ന് തെഹ്സീൻ പൂനവല്ല/strong>
"ആദിമ വർഷത്തിലെ കലണ്ടറിൽ ചെയ്തതുപോലെ പന്ത്രണ്ട് മാസം ഒരു വർഷമായും 30 ദിവസം ഒരു മാസമായും കണക്കാക്കുന്നു. അപ്പോൾ സമയവും പകുതി സമയവും 42 മാസം അല്ലെങ്കിൽ 1260 ദിവസം അല്ലെങ്കിൽ മൂന്നര വർഷവുമാണ്."... ഇങ്ങനെ തുടങ്ങുന്ന കത്തിൽ ലോകം 2060 ൽ അവസാനിക്കുമെന്നും ഒരുപക്ഷേ അത് വൈകിയാലും നേരത്തേയാകാനുള്ള കാരണങ്ങളൊന്നും കാണുന്നില്ലെന്നുമാണ് കത്തിലുള്ളത്.
ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിവയിലെല്ലാം വലിയ സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞനാണ് ഐസക് ന്യൂട്ടൺ. എങ്കിലും ഭാവിയിൽ നടക്കാനിരിക്കുന്ന സംഭവങ്ങൾ ദൈവഹിതമാണെന്നും പ്രവാചകന്മാരുടെ പ്രവചനങ്ങൾ സത്യമാണന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.
ന്യൂട്ടന്റെ മരണാനന്ദരം പ്രസിദ്ധീകരിച്ച "Observations upon the Prophecies of Daniel, and the Apocalypse of St. John" എന്ന പുസ്തകത്തിൽ ബൈബിൾ പ്രവചനം അവസാനകാലം വരെ ആർക്കും മനസ്സിലാകില്ലെന്നും അതിനെ അംഗീകരിക്കാത്തവർ ഉണ്ടാകുമെന്നും പറയുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.