നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • കോവിഡ് മഹാമാരിക്കാലത്ത് അച്ഛന്‍ മരിച്ചു, ജോലി നഷ്ടപ്പെട്ടു; ഉപജീവനത്തിന് സൈക്കിള്‍ മോഷണത്തിലേക്ക് കടന്ന് ഐടി എഞ്ചിനിയര്‍

  കോവിഡ് മഹാമാരിക്കാലത്ത് അച്ഛന്‍ മരിച്ചു, ജോലി നഷ്ടപ്പെട്ടു; ഉപജീവനത്തിന് സൈക്കിള്‍ മോഷണത്തിലേക്ക് കടന്ന് ഐടി എഞ്ചിനിയര്‍

  അഹമ്മദാബാദില്‍ നിന്ന് അസാധാരണമായൊരു കഥയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോവിഡ് മഹാമാരി നൂറുകണക്കിനാളുകളെയാണ് കൊന്നൊടുക്കിയത്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടമായി. അവരില്‍ ചിലര്‍ തങ്ങളുടെ കുടുംബത്തിനെ സഹായിക്കാന്‍ മറ്റു ജോലികള്‍ കണ്ടെത്തി. അഹമ്മദാബാദില്‍ നിന്ന് അസാധാരണമായൊരു കഥയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

   ഒരു യുവ എഞ്ചിനിയര്‍ക്ക് കൊറോണയുടെ സമയത്ത് തന്റെ അച്ഛനെ നഷ്ടപ്പെട്ടു. ആ സംഭവത്തിന് ശേഷം, ഇയാള്‍ വില പിടിപ്പുള്ള സൈക്കിളുകള്‍ മോഷ്ടിക്കുന്ന ഒരു കള്ളനായി മാറി. ഇങ്ങനെ മോഷ്ടിക്കുന്ന സൈക്കിളുകള്‍ ഇയാള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുകയും ചെയ്തു. എന്തായാലും ഈ എഞ്ചിനിയര്‍ കള്ളനെ പോലീസ് പിടിക്കുക തന്നെ ചെയ്തു. പോലീസിന്റെ അന്വേഷണത്തില്‍ ഇയാള്‍ മോഷ്ടിച്ച സൈക്കിളുകള്‍ വിറ്റിരുന്നത് ആര്‍മി കന്റോണ്‍മെന്റില്‍ ആയിരുന്നു എന്ന് കണ്ടെത്തി.

   അഹ്മദാബാദിലെ വദജ് പോലീസാണ് അന്‍മോള്‍ ദഗ്ഗല്‍ എന്ന എഞ്ചിനിയറെ അറസ്റ്റ് ചെയ്തത്. പോലീസ് ഇയാളെ മോഷണക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോള്‍, കൊറോണയുടെ സമയത്താണ് തന്റെ അച്ഛന്‍ മരിച്ചതെന്ന് ഇയാള്‍ സമ്മതിച്ചു. അച്ഛന്റെ മരണ ശേഷം കുടുംബത്തിന്റെ ഉത്തരവാദിത്വം ഇയാളുടെ ചുമലില്‍ ആയി. ആ സമയത്ത് തന്നെ അയാള്‍ക്ക് തന്റെ ജോലിയും നഷ്ടമായിരുന്നു. അങ്ങനെ സംഭവിച്ചപ്പോള്‍, ഇയാള്‍ക്ക് കുടുംബത്തോടുള്ള തന്റെ ഉത്തരവാദിത്വം നിറവേറ്റാന്‍ സാധിക്കാത്ത അവസ്ഥയുണ്ടായി. ഈ സാഹചര്യങ്ങളിലാണ്, ഇയാള്‍ ജീവിക്കാന്‍ വേണ്ടി സൈക്കിള്‍ മോഷ്ടിച്ചു തുടങ്ങിയത്.

   കുറ്റാരോപിതനായ ചെറുപ്പക്കാരന്‍ ഇരുപതിനായിരും രൂപയ്ക്ക് മുകളില്‍ വില വരുന്ന സൈക്കിളുകളാണ് മോഷ്ടിച്ചു കൊണ്ടിരുന്നത്. ശേഷം ഇയാള്‍, താന്‍ മോഷ്ടിച്ച സൈക്കിളുകള്‍ അയ്യായിരം മുതല്‍ ഏഴായിരം രൂപ വരെ വിലയ്ക്ക് വില്‍ക്കാന്‍ തുടങ്ങി. പോലീസ് അന്വേഷണത്തില്‍ ഇയാള്‍ ഇത്തരത്തില്‍ മോഷ്ടിച്ച സൈക്കിളുകള്‍ ആര്‍മി കന്റോണ്‍മെന്റിലും വിറ്റതായി തെളിവ് ലഭിച്ചിട്ടുണ്ട്. കുറ്റാരോപിതനായ ചെറുപ്പക്കാരന്റെ അറസ്‌റ്റോട് കൂടി പോലീസിന് ഇത്തരത്തിലുള്ള ചില കേസുകള്‍ പരിഹരിക്കാന്‍ സാധിച്ചു.

   പോലീസ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഡല്‍ഹിയാണ് ഇയാളുടെ സ്വദേശം. ഇയാളൊരു ഐടി എഞ്ചിനിയര്‍ ആണ്. നഗരത്തിന്റെ ഒസ്മാന്‍പുര, സബര്‍മതി ഏരിയകളില്‍ ഇയാള്‍ക്ക് വീടുകളുണ്ട്. അതിന് ഒരു സൈക്കിള്‍ ഗോഡൗണുമുണ്ട്. ഇയാളുടെ അച്ഛന്‍ കൊറോണക്കാലത്താണ് മരിച്ചത്. അതിന് ശേഷം ഈ ചെറുപ്പക്കാരന്‍ മടിയനായി മാറുകയായിരുന്നു. അങ്ങനെ ഇയാള്‍ മോഷണത്തിന് അടിമയായി. കുറ്റാരോപിതനായ ചെറുപ്പക്കാരനില്‍ നിന്ന് 36 സൈക്കിളുകളാണ് പോലീസ് കണ്ടെടുത്തത്. ഇതിലൂടെ ഒട്ടേറെ സൈക്കിള്‍ മോഷണക്കേസുകള്‍ പോലീസ് പരിഹരിച്ചു കഴിഞ്ഞു. ഇപ്പോള്‍, ഈ വിഷയത്തില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുകയാണ് പോലീസുകാര്‍.

   മംഗളുരു പോലീസ് 3 പേരേ അറസ്റ്റ് ചെയ്തു

   ദക്ഷിണ കന്നട ജില്ലയിലെ മംഗളുരുവില്‍ നിന്നും സൈക്കിള്‍ മോഷ്ടിച്ചതിന് പോലീസ് മൂന്ന് പേരേ അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 29നായിരുന്നു സംഭവം. ഒരു പോലീസ് ഇന്‍സ്‌പെക്ടറുടെ വീട്ടില്‍ നിന്നും സൈക്കിള്‍ മോഷ്ടിച്ചതിനെ തുടര്‍ന്നായിരുന്നു ഇവര്‍ അറസ്റ്റിലായത്. സുരത്ത്കള്‍ ട്രാഫിക്ക് ഇന്‍സ്‌പെക്ടര്‍ ആയ ഷരീഫിന്റെ മകന്‍ തങ്ങള്‍ താമസിക്കുന്ന ചൈതന്യ അപ്പാര്‍ട്ട്‌മെന്റിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന സൈക്കിളാണ് മോഷണം പോയത്. അവര്‍ സിസിടിവി പരിശോധിക്കുകയും മൂന്നു കള്ളന്മാരെ കണ്ടെത്തുകയുമായിരുന്നു. ഹനുമന്ത (30), മഞ്ചുരാജ് (29), ശങ്കര്‍ ഷെട്ടി (66) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പോലീസ് ഇവരില്‍ നിന്നു 1.5 ലക്ഷം രൂപ വില വരുന്ന 9 സൈക്കിളുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ തങ്ങള്‍ മോഷ്ടിക്കുന്ന സൈക്കിളുകള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുകയും അങ്ങനെ കിട്ടുന്ന കാശ് ചൂതാട്ടത്തിന് ഉപയോഗിക്കുകയുമാണ് ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.
   Published by:Karthika M
   First published:
   )}