'കുടവയർരഹിത 2020': വയറു കുറയ്ക്കാൻ പുതിയ പദ്ധതിയുമായി അതിർത്തി രക്ഷാസേന

സൈനിക ഉദ്യോഗസ്ഥരുടെയും കുടുംബത്തിന്‍റെയും ആരോഗ്യസംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

News18 Malayalam | news18-malayalam
Updated: June 15, 2020, 9:16 AM IST
'കുടവയർരഹിത 2020': വയറു കുറയ്ക്കാൻ പുതിയ പദ്ധതിയുമായി അതിർത്തി രക്ഷാസേന
പ്രതീകാത്മ ചിത്രം
  • Share this:
ന്യൂഡൽഹി: സൈനികരുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യ സംരക്ഷണം മുൻനിർത്തി 'കപ്പിൾസ് ഫിറ്റ്നസ് കോഴ്സ്' അവതരിപ്പിക്കാൻ അതിർത്തി സംരക്ഷണ സേന. ഇന്തോ ടിബറ്റൻ ബോർഡര്‍ പോലീസ്- ബോർഡർ സെക്യൂരിറ്റി ഫോഴ്സ് എന്നിവർ ചേർന്ന് സംയുക്തമായാണ് പദ്ധതി അവതരിപ്പിക്കുന്നത്.

കുടവയർ രഹിത 2020 എന്ന ലക്ഷ്യത്തോടെ ഉദ്യോഗസ്ഥരിലെ അമിത വണ്ണവും കുടവയറും കുറച്ച് അവരെ ഫിറ്റാക്കിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്‍റെ ഭാഗമായി രാജ്യത്തെമ്പാടുമുള്ള ഐടിബിപി ക്യാംപസുകളിൽ 'കപ്പിൾസ് ഫിറ്റ്നസ് കോഴ്സ്' നടപ്പാക്കും. ആദ്യമായി ഉത്തരാഖണ്ഡിലെ മുസോറി ക്യാംപസിലാകും കോഴ്സ് നടപ്പാക്കുക.

TRENDING:BREAKING | എം.ജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണൻ അന്തരിച്ചു [NEWS]RIP Sushant Singh Rajput | താരത്തിന്‍റെ സാമ്പത്തികവും വ്യക്തിപരവുമായ വിവരങ്ങൾ അന്വേഷിക്കുമെന്ന് പൊലീസ് [NEWS]Shocking | പാമ്പ് പിടിക്കാനെത്തിയ യുവാവ് പാമ്പിന്‍റെ കടിയേറ്റ് മരിച്ചു [NEWS]
'ഭാര്യ അല്ലെങ്കിൽ ഭർത്താവ് ജീവിതാവസാനം വരെയുള്ള പങ്കാളികളാണ്. സന്തോഷവും ആഹ്ളാദകരവുമായി മുന്നോട്ട് പോകാൻ അവരുടെ ആരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ചും റിട്ടയർമെന്‍റിന് ശേഷമുള്ള ജീവിതത്തിന്.. അതുകൊണ്ടാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്നാണ് ITBP ഡയറക്ടർ ജനറൽ എസ്.എസ്. ദേസ്വാൽ പറയുന്നത്.

സൈനിക ഉദ്യോഗസ്ഥർക്കും അവരുടെ ഭാര്യമാർക്കുമായി ഒരു ഫിറ്റ്നസ് ട്രെയിനിംഗ് പ്രോഗ്രാം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതുടൻ തന്നെ എല്ലാ ബാച്ചുകളിലും നടപ്പാക്കും. ITBP ക്യാംപസുകളിൽ തുറന്ന ജിമ്മുകൾക്കുള്ള ഒരുക്കും. ഓട്ടവും നടപ്പും സൈക്കിളിംഗും ഉൾപ്പെടെ വിവിധ ഘട്ടങ്ങളായുള്ള ഫിറ്റ്നസ് പ്രോഗ്രാമാകും നടപ്പിലാക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.

 
First published: June 15, 2020, 9:16 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading