• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കൂടുതൽ വിസ്മയങ്ങളുമായി ജടായു എർത്ത് സെന്‍റർ രണ്ടാം ഘട്ടം

news18india
Updated: May 23, 2018, 7:07 PM IST
കൂടുതൽ വിസ്മയങ്ങളുമായി ജടായു എർത്ത് സെന്‍റർ രണ്ടാം ഘട്ടം
news18india
Updated: May 23, 2018, 7:07 PM IST
കേരളത്തിന്റെ അഭിമാന ടൂറിസം പദ്ധതിയായ ജടായു എര്‍ത്ത്സ് സെന്‍ററിന്‍റെ രണ്ടാം ഘട്ടം ഉദ്ഘാടനത്തിന് തയ്യാറാകുന്നു. ജൂലൈ നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ ടൂറിസം-കള്‍ച്ചറല്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. കൊല്ലം ചടയമംഗലത്താണ് 65 ഏക്കര്‍ വിസ്തൃതിയിലുള്ള അന്താരാഷ്ട്ര നിലവാരമുള്ള ജടായു എര്‍ത്ത്സ് സെന്‍റർ.

എന്താണ് ജടായു പദ്ധതി

ലോകത്തെ ഏറ്റവും വലിയ പക്ഷി ശില്‍പ്പവും, പൂര്‍ണമായും സ്വിറ്റ്സര്‍ലാന്‍റില്‍ നിര്‍മ്മിതമായ അത്യാധുനിക കേബിള്‍ കാര്‍ സംവിധാനവും അഡ്വഞ്ചര്‍ പാര്‍ക്കും, ഹെലികോപ്ടര്‍ ലോക്കല്‍ ഫ്ലൈയിംഗ് സര്‍വീസും ഉൾപ്പെടുന്നതാണ് പദ്ധതി. ലോകവിസ്മയങ്ങളുടെ പട്ടികയില്‍ ഇടം നേടുന്ന ജടായു ശില്‍പ്പമുള്‍ക്കൊളളുന്നതാണ് ജടായു എര്‍ത്ത്സ് സെന്‍ററിന്‍റെ രണ്ടാം ഘട്ടം. കേരള ടൂറിസത്തിന്‍റെ ലോക ശ്രദ്ധ ആകര്‍ഷിക്കുന്ന പുതിയ ടൂറിസം-കള്‍ച്ചറല്‍ കേന്ദ്രമായി രണ്ടാം ഘട്ടത്തിലൂടെ
ജടായു എര്‍ത്ത്സ് സെന്‍റർ മാറും‌ന്നു.

സമുദ്രനിരപ്പില്‍ നിന്നും ആയിരം അടി ഉയരത്തില്‍ നില കൊളളുന്ന ജടായുപ്പാറയുടെ ശിൽപി പ്രശസ്ത ചലച്ചിത്രകാരനും, വിഖ്യാത ശില്‍പിയുമായ രാജീവ് അഞ്ചല്‍ ആണ്.

പ്രത്യേകതകൾ

പൂര്‍ണമായും സ്വിറ്റ്സര്‍ലാന്റില്‍ നിര്‍മ്മിച്ച കേബിള്‍ കാര്‍ സംവിധാനം രാജ്യത്ത് തന്നെ ആദ്യമായാണ് ഏര്‍പ്പെടുത്തുന്നു - -ഹെലികോപ്ടര്‍ ലോക്കല്‍ ഫ്ലൈയിംഗിനുള്ള സൗകര്യം ലഭ്യമാകുന്ന ടൂറിസം കേന്ദ്രം
-ലോകോത്തര നിലവാരത്തിലുള്ള സാഹസിക വിനോദവും, പാറക്കെട്ടുകളുടെ സ്വാഭാവികതയും സംയോജിപ്പിക്കുന്ന ജടായു അഡ്വഞ്ചര്‍ പാർക്ക്
-ആധുനിക നിലവാരമുള്ള ആയുർവേദ റിസോർട്ട്

ഫീസ്

പ്രവേശന ഫീസായി 150 രൂപയുള്‍പ്പെടെ ഒരാള്‍ക്ക് 400 രൂപ വീതമാണ് തുടക്കത്തിൽ ഫീസായി ഏർപ്പെടുത്തുക. ഉദ്ഘാടനത്തിന് ശേഷം നിശ്ചിത ദിവസത്തേക്കായിരിക്കും ഇത്.

എങ്ങനെ എത്തിച്ചേരാം

റോഡ്- തിരുവനന്തപുരത്ത് നിന്ന് എംസി റോഡിൽ കിലോമീറ്റർ അകലെ ചടയമംഗലത്തിന് സമീപമാണ് ജടായു പാറ.
റെയിൽ- കൊല്ലം, വർക്കല തിരുവനന്തപുരം എന്നിവയാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ
വ്യോമഗതാഗതം- തിരുവനന്തപുരമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം

ഐതിഹ്യം

രാമായണത്തിൽ ജടായു-രാവണ യുദ്ധം നടന്ന സ്ഥലമാണിതെന്നാണ് ഐതിഹ്യം. സീതയെ രാവണൻ അപഹരിച്ച് ലങ്കയിലേക്ക് കൊണ്ടുപോകുമ്പോൾ ജടായു തടയാൻ ശ്രമിക്കുന്നു. തുടർന്ന് ജടായുവും രാവണനും തമ്മിൽ എതിരിടുന്നു. ഒടുവിൽ രാവണന്‍റെ വെട്ടേറ്റു ജടായു വീഴുന്നു. രാമായണത്തിലെ സംഭവത്തെ അനുസ്മരിച്ചാണ് ഈ സ്ഥലത്തിന് ജടായു പാറ എന്ന പേര് ലഭിക്കുന്നത്.
First published: May 23, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍