HOME /NEWS /Life / Jaipur Literature Festival 2022 | കലാപ്രേമികളെ വരവേൽക്കാനൊരുങ്ങി ജയ്‌പൂർ നഗരം; ലിറ്ററേച്ചർ ഫെസ്റ്റിവലിന് മാർച്ച് 5ന് തുടക്കം

Jaipur Literature Festival 2022 | കലാപ്രേമികളെ വരവേൽക്കാനൊരുങ്ങി ജയ്‌പൂർ നഗരം; ലിറ്ററേച്ചർ ഫെസ്റ്റിവലിന് മാർച്ച് 5ന് തുടക്കം

Jaipur

Jaipur

ഈ വര്‍ഷവും കലയുടെയും സംസ്‌കാരത്തിന്റെയും വിവിധ വശങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന വിവിധ സെഷനുകള്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കും

  • Share this:

    2022 മാര്‍ച്ച് 5 മുതല്‍ 14 വരെ നടക്കാനിരിക്കുന്ന 15-ാം ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനായി (Jaipur Literature Festival) നഗരം ഒരുങ്ങുകയാണ്. ഓരോ വര്‍ഷവും ഫെസ്റ്റിവലിന്റെ സംഘാടകരായ ടീം വര്‍ക്ക് ആര്‍ട്സ് (Teamwork Arts) കലയെയും (Art) ലോക പൈതൃകത്തെയും (World Heritage)പ്രോത്സാഹിപ്പിക്കുന്ന നിരവധി പരിപാടികളുമായി എത്താറുണ്ട്. ഈ വര്‍ഷവും കലയുടെയും സംസ്‌കാരത്തിന്റെയും വിവിധ വശങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന വിവിധ സെഷനുകള്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കും.

    ഭരതനാട്യത്തില്‍ പ്രഗത്ഭയായ, അവതരണകലയിലെ ഇതിഹാസം സോഹിനി റോയ്‌ ചൗധരിയും ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തരൂപങ്ങളായ ഒഡീസി, മണിപ്പൂരി, മയൂര്‍ഭഞ്ച്, സെറൈകെല്ല ചൗ എന്നിവയിൽ അഗ്രഗണ്യയായ പ്രശസ്ത നര്‍ത്തകി ഷാരോണ്‍ ലോവനും ചേർന്ന് പ്രശസ്ത സംഗീത-നൃത്ത നിരൂപകയായ മഞ്ജരി സിന്‍ഹയുമായി 'ശൃംഗാര'ത്തെ സംബന്ധിച്ച് രസകരമായ ചർച്ച നടത്തും. ഇന്ത്യന്‍ നൃത്തത്തിലെ ഒമ്പത് രസങ്ങളുടെയും മാതാവായി കണക്കാക്കപ്പെടുന്ന ശൃംഗാരത്തിന്റെ ചരിത്രവും നിരവധി വ്യാഖ്യാനങ്ങളും ഈ സെഷനിൽ വിലയിരുത്തപ്പെടും.

    നാടക കലാകാരിയായ ഡോളി താക്കൂറിന്റെ ആത്മകഥയും സെഷനില്‍ ചര്‍ച്ച ചെയ്യും. ഫെമിനിസ്റ്റും പ്രസാധകയും എഴുത്തുകാരിയുമായ റിതു മേനോന്‍ എഴുതിയ, സൊഹ്‌റ സെഹ്ഗാളിന്റെ ജീവചരിത്രം സവിശേഷമായ രചനാശൈലി കൊണ്ട് ശ്രദ്ധേയമാണ്. 90 വയസ്സു വരെ കര്‍മ്മനിരതയായി ജീവിതം നയിച്ച നര്‍ത്തകിയാണ് സൊഹ്റ സെഹ്ഗാള്‍. നര്‍ത്തകന്‍ ഉദയ് ശങ്കറിന്റെയും നടന്‍ പൃഥ്വിരാജ് കപൂറിന്റെയും സര്‍ഗ്ഗാത്മകത സെഹ്ഗാളിനെ സ്വാധീനിച്ചത് എങ്ങനെയെന്ന് മേനോന്‍ വിശദീകരിക്കും.

    Also Read- Human Fraternity Day | ഇന്ന് അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനം; ലോക സമാധാനത്തിന് ഒത്തൊരുമയോടെ ജീവിക്കാം

    ഫെസ്റ്റിവല്‍ പ്രൊഡ്യൂസറും ടീം വര്‍ക്ക് ആര്‍ട്സിന്റെ മാനേജിംഗ് ഡയറക്ടറുമായ സഞ്‌ജോയ് കെ. റോയ്, താക്കൂര്‍, മേനോന്‍, ലാഹിരി എന്നിവർ പങ്കെടുക്കുന്ന ചർച്ചയിൽ നാടകത്തിന്റെ വിവിധ വശങ്ങളും ഈ മേഖലയിലെ സ്ത്രീവിരുദ്ധതയും പ്രമേയമാകും. ഏറെ പ്രിയപ്പെട്ട ഇന്ത്യന്‍ ഗായകനും സംഗീതജ്ഞനുമായ റെമോ ഫെര്‍ണാണ്ടസുമായി റോയ് നടത്തുന്ന സംഭാഷണത്തിൽ സംഗീതം, കല, എഴുത്ത് മുതലായ വിഷയങ്ങൾ ചർച്ചയാകും.

    ആധുനിക കാലത്തെ ഏറ്റവും പ്രഗത്ഭരായ കലാചരിത്രകാരന്മാരില്‍ ഒരാളായ ബി.എന്‍ ഗോസ്വാമി വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സഹ ഡയറക്ടര്‍ വില്യം ഡാല്‍റിംപിളുമായുള്ള ഒരു സെഷനില്‍ ഗോസ്വാമി തന്റെ 'കോൺവർസേഷൻസ്' എന്ന പുസ്തകത്തെക്കുറിച്ച് ചര്‍ച്ച ചെയ്യും.

    'മുഗള്‍ ഛായാചിത്രം: സാന്നിധ്യവും അസാന്നിദ്ധ്യവും' എന്ന തലക്കെട്ടിൽ നടക്കുന്ന മറ്റൊരു സെഷനില്‍ സ്വതന്ത്ര കലാചരിത്രകാരിയായ ഉര്‍സുല വീക്ക്‌സ് എഴുത്തുകാരിയും കലാചരിത്രകാരിയുമായ യശസ്വിനി ചന്ദ്രയുമായി സംഭാഷണത്തിലേര്‍പ്പെടും. എഴുത്തുകാരനും തിരക്കഥാകൃത്തും ആക്ടിവിസ്റ്റുമായ ഫറൂഖ് ധോണ്ടി സിനിമ, നാടക സംവിധായകന്‍ അര്‍ഘ്യ ലാഹിരിയുമായുള്ള സെഷനിൽ ഒരു എഴുത്തുകാരനെന്ന നിലയിലുള്ള തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കും.

    First published:

    Tags: Jaipur literature festival