വേനല്‍ക്കാലം ആരംഭിച്ചാല്‍ പല യാത്രാപ്രേമികളും (Travelers) പുതിയ സ്ഥലങ്ങൾക്കായി തിരച്ചിൽ തുടങ്ങും. കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ നിങ്ങളും പദ്ധതിയിടുന്നുണ്ടോ? എങ്കിൽ ഇന്ത്യയില്‍ (India) തന്നെ സന്ദര്‍ശിക്കാവുന്ന നിരവധി സ്ഥലങ്ങളുണ്ട്. ചെലവ് കുറഞ്ഞ താമസവും പൊതുഗതാഗത സൗകര്യവും തെരുവ് ഭക്ഷണവുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. നിങ്ങളുടെ അടുത്ത യാത്രയ്ക്കായി പരിഗണിക്കാവുന്ന ഇന്ത്യയിലെ 5 മികച്ച ട്രാവല്‍ ഡെസ്റ്റിനേഷനുകള്‍ ഇവയാണ്:
ജയ്സാല്‍മീര്‍, രാജസ്ഥാന്
സുവര്‍ണ്ണ നഗരം എന്നറിയപ്പെടുന്ന ജയ്സാല്‍മീര്‍ അതിന്റെ തനതായ വാസ്തുവിദ്യ കൊണ്ട് ലോകമെമ്പാടും പ്രശസ്തമാണ്. വേനല്‍ക്കാലത്ത് നിങ്ങള്‍ക്ക് ജയ്സാല്‍മീറില്‍ കറങ്ങിനടക്കാൻ കഴിയില്ല. എന്നാല്‍ മാര്‍ച്ച് മാസത്തില്‍ മികച്ച കാലാവസ്ഥയാണെങ്കില്‍ നിങ്ങള്‍ക്ക് ഇവിടം സന്ദര്‍ശിക്കാവുന്നതാണ്. ചരിത്രപ്രസിദ്ധമായ നിരവധി കോട്ടകള്‍ കാണാനും മരുഭൂമിയില്‍ ക്യാമ്പ് ചെയ്യാനുമായി വിനോദസഞ്ചാരികള്‍ ജയ്സാല്‍മീറില്‍ എത്തുന്നു. മനോഹരമായ മിറര്‍ വര്‍ക്ക് എംബ്രോയ്ഡറി, കൈകൊണ്ട് നെയ്ത ഷാളുകള്‍, പുതപ്പുകള്‍, ഒട്ടക രോമം കൊണ്ട് നിര്‍മ്മിച്ച റഗ്ഗുകള്‍ എന്നിവയ്ക്ക് ഈ നഗരം പ്രശസ്തമാണ്. വെറും 15000 രൂപ ചെലവിൽ 3-4 ദിവസം കൊണ്ട് ജയ്സാല്‍മീർ സന്ദർശനം പൂർത്തിയാക്കാം.
കാനാ താല്, ഉത്തരാഖണ്ഡ്
മുസ്സൂറിക്ക് സമീപമുള്ള ഓഫ് ബീറ്റ് ഹില്‍ സ്റ്റേഷനായ കാനാ താൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനും സുഹൃത്തുക്കളുമൊത്തുള്ള യാത്രയ്ക്കും അനുയോജ്യമാണ്. മനോഹരമായ കുന്നുകള്‍, പച്ചപ്പ്, മേഘങ്ങള്‍, മൂടല്‍മഞ്ഞ് എന്നിവയുള്ള ഈ നഗരം ആപ്പിള്‍ തോട്ടങ്ങളും ചെറിയ വീടുകളും കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു.
Also Read- കോവിഡിന്റെ മൂന്നാം തരംഗത്തിൽ ജനങ്ങൾ സ്വയം രോഗനിർണയം നടത്തിയത് എങ്ങനെ?
ഋഷികേശ്, ഉത്തരാഖണ്ഡ്
യുവാക്കള്‍ക്കിടയില്‍ ഋഷികേശ് (Rishikesh) വളരെ ജനപ്രിയമായ വിനോദസഞ്ചാര കേന്ദ്രമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങളാലും ആശ്രമങ്ങളാലും ചുറ്റപ്പെട്ട സ്ഥലമാണിത്. റിവര്‍ റാഫ്റ്റിംഗിനും സുഹൃത്തുക്കളുമൊത്തുള്ള ക്യാമ്പിംഗിനും പ്രശസ്തമായ ഋഷികേശ് എളുപ്പവും ചെലവു കുറഞ്ഞതുമായ യാത്രാമാര്‍ഗ്ഗങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.
വയനാട്, കേരളം
ഒരു നിശ്ചിത ബജറ്റില്‍ ദക്ഷിണേന്ത്യയിൽ യാത്ര ചെയ്യാനാണ് ആഗ്രഹമെങ്കിൽ വയനാട് അതിനുള്ള സ്ഥലമാണ്. സുഗന്ധവ്യഞ്ജനങ്ങള്‍ക്കും കാപ്പിത്തോട്ടങ്ങള്‍ക്കും പേരുകേട്ട കേരളത്തിലെ ജില്ലയാണ് വയനാട്. ഇന്ത്യയില്‍ കുറഞ്ഞ ചെലവിൽ സന്ദര്‍ശിക്കാവുന്ന സ്ഥലമാണ് വയനാട്. പച്ചപ്പ് നിറഞ്ഞ കാടുകളില്‍ കടുവകളെയും ആനകളെയും ചീറ്റപ്പുലികളെയും കാണാന്‍ കഴിയും. വയനാട് വന്യജീവി സങ്കേതത്തില്‍ ജംഗിള്‍ സഫാരിയും ആസ്വദിക്കാം.
ഓലി, ഉത്തരാഖണ്ഡ്
ട്രെക്കിംഗ് പ്രേമികള്‍ക്കിടയില്‍ പ്രശസ്തമായ ഒരു ഹില്‍ സ്റ്റേഷനാണ് ഓലി. കോണിഫറസ് വനങ്ങളാലും ഓക്ക് മരങ്ങളാലും ചുറ്റപ്പെട്ട ഓലിയില്‍ നിന്ന് നന്ദാദേവി പോലുള്ള ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടികളുടെ മനോഹരമായ കാഴ്ചകള്‍ കാണാന്‍ കഴിയും. കൂടാതെ നിങ്ങള്‍ക്ക് സ്കീയിംഗും ബോര്‍ഡ് റോപ്പ്വേ സവാരിയും പരമാവധി ആസ്വദിക്കാം. പൂക്കളുടെ താഴ്വര, ദേശീയോദ്യാനം, ഗോര്‍സന്‍ ബുഗ്യാല്‍, ഹേമകുണ്ഡ് സാഹിബ് ഗുരുദ്വാര എന്നിവയാണ് വിനോദസഞ്ചാരികള്‍ക്കിടയില്‍ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.