KSEB ഫ്യൂസൂരി, കോച്ചിയമ്മയ്ക്ക് വെളിച്ചമായി തൃത്താലയിലെ ജനമൈത്രി പൊലീസ്
മാതൃകയായത് ജിജോയും സമീറലിയും

മാതൃകയായത് ജിജോയും സമീറലിയും
- News18 Malayalam
- Last Updated: December 11, 2019, 4:56 PM IST
മഹാകവി അക്കിത്തത്തിന്റെ ജന്മനാടാണ് കുമരനല്ലൂരിലെ അമേറ്റിക്കര. എന്നാൽ ഇന്നലെ അമേറ്റിക്കരയ്ക്ക് നാടു മുഴുവൻ വെളിച്ചം വിതറിയ മറ്റൊരു സംഭവ കഥ പറയാനുണ്ട്. അമേറ്റിക്കരയിലെ കോച്ചിയമ്മയുടെ വീട്ടിൽ ജനമൈത്രി പൊലീസ് വെളിച്ചമായി മാറിയ സംഭവം.
കോച്ചിയമ്മ, അമേറ്റിക്കരയിലെ മുത്തശ്ശിയാണ്. ഭർത്താവ് ഏഴു മാസം മുൻപ് മരിച്ചു. മൂന്നു മക്കളുണ്ടെങ്കിലും അവർ വിവാഹം കഴിഞ്ഞ് വേറെ വീട്ടിലാണ് താമസം. കോച്ചിയമ്മ യുടെ വീട്ടിൽ കോച്ചിയമ്മ മാത്രം. KSEB ഫ്യൂസൂരികോച്ചിയമ്മ ഇരുട്ടിലായി
ഇന്നലെ അമേറ്റിക്കരയിൽ ഭവന സന്ദർശനം നടത്തുകയായിരുന്നു ജനമൈത്രി പൊലീസ് അംഗങ്ങളായ ജിജോ മോൻ, സമീറലി എന്നിവർ. കോച്ചിയമ്മയുടെ വീട്ടിലെത്തിയപ്പോൾ നേരം ഇരുട്ടി. വീട്ടിൽ വെളിച്ചം കാണാതെ വന്നപ്പോൾ വിവരം തിരക്കി. വൈദ്യുതി ബില്ലടയ്ക്കാൻ കഴിയാത്തതിനാൽ KSEB ക്കാർ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതായി കോച്ചിയമ്മ പറഞ്ഞതോടെ ഇരുവരും നടത്തിയ ഇടപെടലാണ്, ഒരു രാത്രിയിൽ വെളിച്ചമില്ലാതെ കഴിയേണ്ടി വരുമായിരുന്ന കോച്ചിയമ്മയ്ക്ക് വെളിച്ചമായി മാറിയത്.
ഓൺലൈൻ വഴി ബില്ലടച്ചു; ഇരുട്ടിൽ വെളിച്ചം വീണു
ജിജോയും സമീറലിയും വൈദ്യുതി ബില്ലടക്കാമെന്നും പുനഃസ്ഥാപിക്കണമെന്നുമാവശ്യപ്പെട്ട് KSEB ഓഫീസിലേക്ക് വിളിച്ചു. എന്നാൽ രാത്രി പുനഃസ്ഥാപിക്കാൻ കഴിയില്ലെന്നും നാളെ നൽകാമെന്നുമായിരുന്നു മറുപടി. എന്നാൽ മറുപടിയിൽ തൃപ്തരാകാൻ ഇരുവരും തയ്യാറായില്ല. KSEB അസിസ്റ്റൻറ് എഞ്ചിനീയറെ വിളിച്ച് കാര്യം പറഞ്ഞതോടെ അദ്ദേഹം ഇടപെട്ടു. കറന്റ് ബില്ല് വാട്ട്സ് ആപ് ചെയ്ത് കൊടുക്കാനും KSEB എഇ തന്നെ വൈദ്യുതി ബില്ല് അടച്ച് കണക്ഷൻ പുനഃസ്ഥാപിയ്ക്കാമെന്നും പറഞ്ഞു. എന്നാൽ പണം ഞങ്ങൾ നൽകാമെന്നായിരുന്നു ജനമൈത്രി പൊലീസായ ജിജോ മോന്റെയും സമീറലിയുടെയും മറുപടി.
തുടർന്ന് ജിജോ ഓൺലൈൻ വഴി ബിൽ തുകയായ 124 രൂപ അടച്ചു . അല്പം കഴിഞ്ഞപ്പോൾ KSEB ജീവനക്കാരെത്തി വൈദ്യുതിയും പുനഃസ്ഥാപിച്ചു. വെളിച്ചം വന്നപ്പോൾ കോച്ചിയമ്മ നിറഞ്ഞ കണ്ണുകളോടെ ഇരുവർക്കും നന്ദി പറഞ്ഞു. മനസ്സ് നിറഞ്ഞ് ജിജോയും സമീറലിയും മടങ്ങി.കോച്ചിയമ്മയെ ഇരുട്ടിൽ നിർത്താതെവെളിച്ചം എത്തിക്കാൻ തയ്യാറായ ജിജോയ്ക്കും സമീറലിക്കുംഇപ്പോൾ ഒരു നാടു മുഴുവൻ നന്ദി പറയുകയാണ്.
Also Read- റേഷൻ കാർഡിൽ യേശുവിന്റെ ചിത്രം; സോഷ്യൽ മീഡിയയിൽ വൈറൽ; വിവാദം
കോച്ചിയമ്മ, അമേറ്റിക്കരയിലെ മുത്തശ്ശിയാണ്. ഭർത്താവ് ഏഴു മാസം മുൻപ് മരിച്ചു. മൂന്നു മക്കളുണ്ടെങ്കിലും അവർ വിവാഹം കഴിഞ്ഞ് വേറെ വീട്ടിലാണ് താമസം. കോച്ചിയമ്മ യുടെ വീട്ടിൽ കോച്ചിയമ്മ മാത്രം.