നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • Janmashtami 2021: കൃഷ്ണജന്മാഷ്ടമി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും

    Janmashtami 2021: കൃഷ്ണജന്മാഷ്ടമി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും

    ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ പുണ്യദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു.

    • Share this:
      മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്ണൻ. ശ്രീകൃഷ്ണന്റെ ജന്മദിനമാണ് കൃഷ്ണ ജന്മാഷ്ടമി അഥവാ ഗോകുലാഷ്ടമിയായി ആഘോഷിക്കുന്നത്. ഇന്നത്തെ ഉത്തർപ്രദേശിലെ മഥുരയിൽ ദേവകി രാജ്ഞിയുടെയും വസുദേവ രാജാവിനും മകനായി ജനിച്ച കൃഷ്ണൻ ഹിന്ദു ഇതിഹാസങ്ങളിൽ സ്നേഹത്തിന്റെയും ആർദ്രതയുടെയും അനുകമ്പയുടെയും ആൾരൂപമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. തന്റെ ദൈവീക ശക്തി കൊണ്ട് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും മായാജാലങ്ങൾ കാട്ടി അമ്പരപ്പിക്കുന്നതിൽ കേമനായിരുന്നു ശ്രീകൃഷ്ണൻ.

      2021ലെ കൃഷ്ണ ജന്മാഷ്ടമി
      കൃഷ്ണപക്ഷത്തിലെ (ചന്ദ്രന്റെ അസ്തമയ ഘട്ടം) അഥവാ ഭദ്രപാദ മാസത്തിലെ എട്ടാം ദിവസമാണ് ജന്മാഷ്ടമി ആഘോഷിക്കുന്നത്. ഇത് സാധാരണയായി ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബർ മാസങ്ങളിലാണ് വരാറുള്ളത്. ഈ വർഷം ഓഗസ്റ്റ് 30നാണ് ജന്മാഷ്ടമി ആഘോഷം. കൃഷ്ണൻ അർദ്ധരാത്രിയിൽ ജനിച്ചതിനാൽ, നിഷിത കാലിലാണ് അദ്ദേഹത്തിന് പൂജ നടത്തുന്നത്. ഈ വർഷം പൂജകൾ ഓഗസ്റ്റ് 30ന് രാത്രി 11:59നും ഓഗസ്റ്റ് 31ന് രാത്രി 12:44നും ഇടയിലായിരിക്കും നടത്തുക.

      ഭക്തർ ജന്മാഷ്ടമി ദിനത്തിൽ ഉപവാസം അനുഷ്ഠിക്കുകയും പൂജയ്ക്ക് ശേഷം പിറ്റേന്ന് പ്രഭാതത്തിൽ വ്രതം അവസാനിക്കുകയും ചെയ്യും. ഓഗസ്റ്റ് 31ന് രാവിലെ 5:58ന് ശേഷം വ്രതം അവസാനിപ്പിക്കാം.

      ജന്മാഷ്ടമിയുടെ പ്രാധാന്യം
      കുരുക്ഷേത്ര യുദ്ധസമയത്ത് അർജുനന്റെ സാരഥിയായ ശ്രീകൃഷ്ണനെക്കുറിച്ച് മഹാഭാരതത്തിൽ വിശദമായി വ്യക്തമാക്കുന്നുണ്ട്. ദേവകിയുടെ എട്ടാമത്തെ കുട്ടി തന്നെ കൊല്ലുമെന്ന പ്രവചനത്തെ ഭയപ്പെട്ട അമ്മാവനായ കംസനെക്കുറിച്ചുള്ള കഥകളും നിങ്ങൾ കേട്ടിട്ടുണ്ടാകും. കംസന്റെ സ്വേച്ഛാധിപത്യ ഭരണം അവസാനിപ്പിക്കാനാണ് കൃഷ്ണൻ ജനിച്ചത്. ധർമ്മത്തിന്റെ സംരക്ഷകനായും അധർമ്മത്തിന്റെ അന്തകനായും കൃഷ്ണൻ അറിയപ്പെടുന്നതിനാൽ അദ്ദേഹത്തിന്റെ ജനനം രാജ്യമെമ്പാടും ജന്മാഷ്ടമിയായി ആഘോഷിക്കുന്നു.

      Also read- Janmashtami 2021 | കൃഷ്ണ ജന്മാഷ്ടമി; രാശിചക്രം അനുസരിച്ച് ഭക്തർ ശ്രീകൃഷ്ണ ഭഗവാന് നിവേദിക്കേണ്ടത് എന്തെല്ലാം?

      ജന്മാഷ്ടമി ആഘോഷങ്ങൾ
      ജന്മാഷ്ടമി ആഘോഷവും ആചാരങ്ങളും ആരംഭിക്കുന്നത് അതിരാവിലെ തന്നെ ഭക്തർ കൃഷ്ണ വിഗ്രഹങ്ങൾ പൂക്കളും മയിൽപ്പീലിയും കൊണ്ട് അലങ്കരിച്ചാണ്. വെണ്ണ, തൈര്, പാൽ എന്നിവയാണ് കൃഷ്ണന് നിവേദ്യമായി നൽകുന്നത്.

      കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ വീടുകൾ കേന്ദ്രീകരിച്ചാണ് നടത്തിയത്. വീടൊരുക്കാം, വീണ്ടെടുക്കാം, വിശ്വശാന്തിയേകാം എന്നതായിരുന്നു കഴിഞ്ഞ വർഷത്തെ ജന്മാഷ്ടമി സന്ദേശം. സാധാരണ ഗ്രാമ-നഗരവീഥികളിൽ മനോഹര ദൃശ്യമേകുന്ന ശോഭായാത്രകൾ പതിവായിരുന്നു. എന്നാൽ കോവിഡിനെ തുടർന്ന് ശോഭയാത്രകളും മറ്റും സംഘടിപ്പിച്ചിരുന്നില്ല.

      ശ്രീകൃഷ്ണൻ അവതരിച്ച ദിനമായ അഷ്ടമി രോഹിണി കൃഷ്ണഭക്തർക്ക് ഏറെ പ്രധാനപ്പെട്ടൊരു ദിനമാണ്. ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ പുണ്യദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഈ ദിനത്തിൽ ഏതൊരു വ്യക്തിയും അവരവരുടെ രാശിക്ക് അനുസരിച്ച് ദൈവത്തിന് നിവേദ്യം’ സമർപ്പിച്ചാൽ നല്ല കർമ്മവും ഭഗവാന്റെ അനുഗ്രഹവും ലഭിക്കുമെന്നാണ് വിശ്വാസം.
      Published by:Naveen
      First published:
      )}