നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • Janmashtami 2021 | കൃഷ്ണ ജന്മാഷ്ടമി; രാശിചക്രം അനുസരിച്ച് ഭക്തർ ശ്രീകൃഷ്ണ ഭഗവാന് നിവേദിക്കേണ്ടത് എന്തെല്ലാം?

    Janmashtami 2021 | കൃഷ്ണ ജന്മാഷ്ടമി; രാശിചക്രം അനുസരിച്ച് ഭക്തർ ശ്രീകൃഷ്ണ ഭഗവാന് നിവേദിക്കേണ്ടത് എന്തെല്ലാം?

    ഇംഗ്ലീഷ് കലണ്ടർ അനുസരിച്ച് ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലും മലയാളമാസമനുസരിച്ച് ഭദ്രപദ മാസത്തിലെ കൃഷ്ണ പക്ഷത്തിലെ അഷ്ടമി ദിവസവുമാണ് ജന്മാഷ്ടമിയായി ആഘോഷിക്കുന്നത്

    • Share this:
      എല്ലാ വർഷവും മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിനമാണ് ഭക്തർ ജന്മാഷ്ടമി ആയി കൊണ്ടാടുന്നത്. ഈ ദിവസത്തെ പ്രാധാന്യമറിയാവുന്ന ഹിന്ദുമത വിശ്വാസികൾ ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും ആചരിക്കാറുണ്ട്.

      ഇംഗ്ലീഷ് കലണ്ടർ അനുസരിച്ച് ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലും മലയാളമാസമനുസരിച്ച് ഭദ്രപദ മാസത്തിലെ കൃഷ്ണ പക്ഷത്തിലെ അഷ്ടമി ദിവസവുമാണ് ജന്മാഷ്ടമിയായി ആഘോഷിക്കുന്നത്. ഈ വർഷം ഓഗസ്റ്റ് 30 തിങ്കളാഴ്ചയാണ് ജന്മാഷ്ടമി ദിനമായി ആഘോഷിക്കപ്പെടുക.

      ശ്രീകൃഷ്ണ ജന്മാഷ്ടമി ആചരിക്കുന്നതിന്റെ ഭാഗമായി ഭക്തർ ഭഗവത്പ്രീതിയ്ക്കായി, ഉപവാസം അനുഷ്ഠിച്ച്, രാത്രി മുഴുവൻ ഭഗവാനെ ആരാധിക്കും. തുടർന്ന് പരൻ മുഹൂർത്ത പ്രകാരം ഭഗവാന് പവിത്രമായ വഴിപാടുകൾ സമർപ്പിക്കും. ഹിന്ദു ഗ്രന്ഥങ്ങളിൽ, ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ വ്രതത്തെ ‘വ്രതരാജ്’ എന്നാണ് വിളിക്കുന്നത്.

      ഏതൊരു വ്യക്തിയും അവരുടെ രാശിക്ക് അനുസരിച്ച് ദൈവത്തിന് നിവേദ്യം അർപ്പിച്ചാൽ മികച്ച കർമ്മവും ഭഗവാന്റെ അനുഗ്രഹവും ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.

      മേടരാശി (ഏരിസ്):

      മേടം രാശിക്കാർ, ഭഗവാന് പഞ്ചസാര നേദിക്കുന്നത് അങ്ങേയറ്റം ഗുണകരമായിരിക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങൾക്ക് ശ്രീകൃഷ്ണന്റെ അനുഗ്രഹം ലഭിക്കുക മാത്രമല്ല, നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ലഭിക്കും

      ഇടവരാശി (ടോറസ്):

      ഈ ജന്മാഷ്ടമിയിൽ ജനിച്ചവർ ഭഗവാന് വെണ്ണ അർപ്പിക്കണം. ഇത് നിങ്ങൾക്ക് ശ്രീകൃഷ്ണന്റെ അനുഗ്രഹം മാത്രമല്ല, മികച്ച ആരോഗ്യവും നേടിത്തരും.

      മിഥുനം (ജെമിനി):

      നിങ്ങൾ മിഥുന രാശിക്കാരാണങ്കിൽ, പശുവിൻ പാലിൽ നിന്ന് നിർമ്മിച്ച ശുദ്ധമായ നെയ്യും തൈരും ഭഗവാന് അർപ്പിക്കുക. ഇത് നിങ്ങളുടെ വീട്ടിൽ സന്തോഷവും സമൃദ്ധിയും നേടിത്തരും, കൂടാതെ മികച്ച തൊഴിലും ജീവിതവും ആസ്വദിക്കാൻ കാരണമാകും.

      കർക്കടകരാശി (കാൻസർ):

      ഈ രാശിയിൽ ജനിച്ചവർ കുങ്കുമം കലർന്ന പാൽ ഭഗവാന് സമർപ്പിക്കുക. കുട്ടികൾ ഉണ്ടാകുന്നതിനുള്ള ഭഗവത് പ്രീതി നേടാൻ ഇത് നിങ്ങളെ പ്രാപ്തരാക്കും.

      ചിങ്ങരാശി (ലിയോ):

      നെയ്യുടെ മിശ്രിതത്തിൽ കലക്കിയ നേദ്യം ശ്രീകൃഷ്ണനെ ധ്യാനിച്ച് സമർപ്പിക്കുക. ഇത് നിങ്ങളുടെ പ്രശസ്തി വർദ്ധിപ്പിക്കുകയും നിങ്ങളുടെ ജോലിസ്ഥലത്ത് ഒരു സ്ഥാനോന്നതി നേടുന്നതിന് നിങ്ങളെ പ്രാപ്തമാക്കുകയും ചെയ്യും.

      കന്നിരാശി (വിർഗോ):

      കന്നിരാശിക്കാർ, ജന്മാഷ്ടമി ദിവസം, ശ്രീകൃഷ്ണന് ക്ഷീരോത്പന്നങ്ങൾ നേദിക്കുന്നത് ശുഭകരമാണ്. ഇത് നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും കൊണ്ടു വരും.

      തുലാംരാശി (ലിബ്ര):

      ജന്മാഷ്ടമി ദിവസം തുലാം രാശിക്കാർ, ശ്രീകൃഷ്ണന് ശുദ്ധമായ നെയ്യ് നൽകുന്നത് അനുകൂല ഫലം ഉളവാക്കും. ഇത് നിങ്ങളെ എല്ലാ രോഗങ്ങളിൽ നിന്നും മുക്തരാക്കും. അതുപോലെതന്നെ, നിങ്ങളുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരുന്നതിനും ഇത് സഹായിക്കും.

      വൃശ്ചികരാശി (സ്കോർപ്പിയോ):

      ഭഗവാന് പാൽ നേദിക്കുന്നത് നിങ്ങൾക്ക് ദൈവാനുഗ്രഹം ലഭിക്കാൻ സഹായിക്കും. അതോടൊപ്പം നിങ്ങൾ നേരിടുന്ന എല്ലാ സാമ്പത്തിക പ്രശ്നങ്ങളും അവസാനിക്കുന്നതിനും ഇത് സഹായകമാണ്.

      ധനുരാശി (സാഗിറ്റാറിയസ്):

      പഴങ്ങളും പഞ്ചാമൃതവും (പ്രത്യേക അവസരത്തിൽ ഉണ്ടാക്കുന്ന ഒരു പ്രത്യേക മിശ്രിതം) ഭഗവാന് സമർപ്പിക്കുന്നത് പ്രയോജനകരമായിരിക്കും. നിങ്ങളുടെ എല്ലാ എതിരാളികളെയും കീഴടക്കാൻ ഇത് നിങ്ങളെ പ്രാപ്തരാക്കും.

      മീനരാശി (പിസ്സ്സ്):

      ഈ ജന്മാഷ്ടമി ദിവസം, ശ്രീകൃഷ്ണന് നെയ്യ് നൽകുന്നത് ശുഭകരമായിരിക്കും. ഇത് നിങ്ങളുടെ ജീവിതത്തിൽ അഭിവൃദ്ധി കൈവരുത്തുക മാത്രമല്ല. നിങ്ങളുടെ ജീവിത പാതയിൽ നിന്ന് ഇപ്പോഴുള്ള നിയമവുമായി ബന്ധപ്പെട്ട എല്ലാ തടസ്സങ്ങളും നീക്കം ചെയ്യുകയും ചെയ്യും.
      Published by:Karthika M
      First published:
      )}