നില്ല് നില്ല്: ആവേശം വേണ്ടെന്ന് ജാസി ഗിഫ്റ്റ്

News18 Malayalam
Updated: December 4, 2018, 5:28 PM IST
നില്ല് നില്ല്: ആവേശം വേണ്ടെന്ന് ജാസി ഗിഫ്റ്റ്
  • Share this:
സോഷ്യൽ മീഡിയയുടെ ഉപയോഗം അപകടകരമായ രീതിയിലേക്ക് മാറിയതിന്‍റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് ടിക് ടോക്കിലെ 'നില്ല് നില്ല്' ചലഞ്ച്. ടിക് ടോക്ക് എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ച് ഏറ്റെടുക്കുന്ന ചലഞ്ചാണിത്. റെയിൻ റെയിൻ കം എഗെയ്ൻ എന്ന മലയാള ചിത്രത്തിലെ നില്ല് നില്ല് നീലക്കുയിലേ എന്ന പാട്ടിന്‍റെ പശ്ചാത്തലത്തിൽ ബസിന്‍റെ മുന്നിലേക്ക് എടുത്തുചാടി നൃത്തം ചെയ്യുന്നതാണ് ഈ ചലഞ്ച്. സംഗതി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ കഴിഞ്ഞ ദിവസം മലപ്പുറം തിരൂരിൽ ഈ ചലഞ്ച് കൈയാങ്കളിയിലേക്ക് എത്തിയതോടെ തമാശ കാര്യമായി മാറുന്നതാണ് കണ്ടത്.

ഈ ഘട്ടത്തിൽ നില്ല് നില്ല് ചലഞ്ച് ഏറ്റെടുക്കുന്നവരോട് ഗാനം ഈണം നൽകി ആലപിച്ച ജാസി ഗിഫ്റ്റിന് ചിലത് പറയാനുണ്ട്. ടിക് ടോക് ചല‍ഞ്ചിൽ അതിരു കടന്ന ആവേശം പാടില്ലെന്ന് സംഗീത സംവിധായകൻ ജാസി ഗിഫ്റ്റ് പറഞ്ഞു. നില്ല് നില്ല് ചലഞ്ചുമായി ബന്ധപ്പെട്ട് മലപ്പുറത്ത് സംഘർഷം അരങ്ങേറിയ പശ്ചാത്തലത്തിലാണ് ജാസി രംഗത്ത് എത്തിയത്. 15 വർഷങ്ങൾക്ക് മുമ്പ് താൻ സംഗീതം ചെയ്ത് ആലപിച്ച ഒരു പാട്ട് ഇപ്പോൾ വൈറലാകുന്നതിൽ സന്തോഷമുണ്ട്. എന്നാൽ അതിന്റെ പേരിൽ അക്രമവും അപകടങ്ങളും നടക്കുന്നത് വേദനിപ്പിക്കുന്ന ഒന്നാണെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു. നേരത്തെ ഇതേ കാര്യം ചൂണ്ടിക്കാട്ടി കേരള പൊലീസും രംഗത്തെത്തിയിരുന്നു.

'നില്ല് നില്ല്' ചലഞ്ച് തടഞ്ഞ് നാട്ടുകാര്‍; തിരിച്ചടിച്ച് വിദ്യാര്‍ഥികള്‍

2004ൽ പുറത്തിറങ്ങിയ റെയിൻ റെയിൻ കം എഗെയ്ൻ എന്ന ചിത്രം ജയരാജാണ് സംവിധാനം ചെയ്തത്. ചിത്രത്തിൽ കൈതപ്രത്തിന്‍റെ വരികൾക്ക് ജാസി ഗിഫ്റ്റ് ഈണമിട്ട് ആലപിച്ച നില്ല് നില്ല് നീലക്കുയിലേ എന്നു തുടങ്ങിയ ഹിറ്റായിരുന്നു. അക്കാലത്ത് ചെറുപ്പക്കാരുടെ സിനിമാറ്റിക് ഡാൻസ് വേദികളിൽ ഈ ഗാനം സ്ഥിരമായി കേൾക്കാറുണ്ടായിരുന്നു. ചിത്രം പുറത്തിറങ്ങി 14 വർഷത്തിനുശേഷമാണ് ടിക് ടോക് ചലഞ്ചിലൂടെയാണ് ഈ ഗാനം വീണ്ടും വൈറലായത്.
First published: December 4, 2018, 5:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading