മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന് കുടുംബത്തെ കണ്ടെത്താന്‍ സഹായിച്ചത് ഒരു ചിത്രമാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കാനാകുമോ? ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തില്‍ (IMH) എത്തിയ ഒരു 30കാരന് ''പനേരി'' (paneri ) എന്ന ഒരു വാക്ക് മാത്രമാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാക്ക് കൊണ്ടൊന്നും ഒരാളുടെ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയില്ല. അങ്ങനെ ഇയാളുടെ കുടുംബത്തെ കണ്ടെത്താനായി ഡോക്ടര്‍മാര്‍ ഈ വാക്ക് ഇന്റര്‍നെറ്റില്‍ തിരയാന്‍ തീരുമാനിച്ചു. ഏത് സംസ്ഥാനത്തു നിന്നാണ് ഇയാള്‍ എത്തിയതെന്ന് ആശുപത്രി അധികൃതർക്ക് അറിയില്ലായിരുന്നു. എന്നാൽ പനേരി എന്ന വാക്ക് തിരഞ്ഞതിലൂടെ ഒരു തേയില തോട്ടത്തിന്റെ ചിത്രമാണ് ലഭിച്ചത്.
ഈ ഒരൊറ്റ ചിത്രത്തിലൂടെയാണ് ഇയാളുടെ കുടുംബത്തെ കണ്ടെത്താനുള്ള വഴി ഡോക്ടര്‍മാര്‍ക്ക് ലഭിച്ചത്. അങ്ങനെ ഡോക്ടര്‍മാര്‍ യുവാവിന്റെ സ്വദേശം കണ്ടെത്തി. ഇപ്പോള്‍, ഒരു ആശുപത്രി ജീവനക്കാരനൊപ്പം അയാള്‍ ചെന്നൈയില്‍ നിന്ന് തന്റെ വീട്ടിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ്. അസമില്‍ (assam) നിന്ന് 2,700 കിലോമീറ്റര്‍ അകലെയാണ് യുവാവിന്റെ വീട്.
'ഏപ്രില്‍ രണ്ടാം വാരത്തിലാണ് തുറമുഖത്തിന് സമീപം അലഞ്ഞു തിരിഞ്ഞിരുന്ന ഇയാളെ പോലീസ് ഐഎംഎച്ചിലേക്ക് കൊണ്ടുവന്നത്. വെള്ളം പോലും കുടിക്കാതെ അയാള്‍ തളര്‍ന്ന് അവശനായിരുന്നു. ഇവിടെയെത്തിയ യുവാവിന് പ്രഥമശുശ്രൂഷ നല്‍കിയതിനു ശേഷം ഞങ്ങള്‍ അദ്ദേഹത്തെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു, അവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ നല്കി. അദ്ദേഹത്തിന് മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങളുണ്ടായിരുന്നുവെന്നും'', ഐഎംഎച്ച് അസിസ്റ്റന്റ് പ്രൊഫസര്‍ എസ് ബെവിന്‍ പറഞ്ഞു.
Also Read-
വേനല്‍ക്കാലം നിങ്ങളുടെ ഹൃദയാരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെ? സമ്മര്‍ദ്ദം കുറയ്ക്കാന്‍ ചെയ്യേണ്ടത്
എന്നാല്‍ തിരിച്ച് ഐഎംഎച്ചിലെത്തിയ യുവാവിന് അയാളുടെ പേര് എന്താണെന്ന് അറിയില്ലായിരുന്നു. '' പനേരി എന്ന് തോന്നുന്ന ഒരു വാക്ക് മാത്രമാണ് അയാള്‍ പറഞ്ഞിരുന്നത്. കുറച്ച് ഹിന്ദിയും അദ്ദേഹത്തിന് അറിയാമായിരുന്നു. അദ്ദേഹത്തിന്റെ ഉച്ഛാരണങ്ങൾ കൃത്യമല്ലായിരുന്നു. പനേരി എന്ന വാക്കിലൂടെ അസാമിലെ പനേരിയിലെ ഒരു തേയിലത്തോട്ടത്തിന്റെ ചിത്രവും കണ്ടെത്തി. അത് കാണിച്ചപ്പോള്‍ അയാള്‍ തലയാട്ടാന്‍ തുടങ്ങി. സാധാരണയായി റെയില്‍വേ സ്റ്റേഷനുകള്‍, സ്കൂളുകള്‍, അവരുടെ ഭക്ഷണം എന്നിങ്ങനെയുള്ള അടയാളങ്ങളെ കുറിച്ചാണ് ഞങ്ങള്‍ ചോദിക്കാറുള്ളത്. എന്തായാലും ഇത് അസമിലെ പനേരിയാണെന്ന് വ്യക്തമായി'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read-
ഗുല്‍മര്‍ഗ് മുതല്‍ ഷിംല വരെ; വേനലവധിക്ക് ഇന്ത്യയില്‍ സന്ദര്‍ശിക്കാൻ പറ്റിയ സ്ഥലങ്ങള്‍
കാംരൂപിലെ ഒരു നദിയെയും പോലീസ് സ്റ്റേഷനെയും കുറിച്ചും യുവാവ് പിന്നീട് ഡോക്ടര്‍മാരോട് പറഞ്ഞു. അതനുസരിച്ച് ഞങ്ങള്‍ കാംരൂപിലെ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാല്‍ ഓണ്‍ലൈനില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പറുകൾ തെറ്റായിരുന്നു. പിന്നീട് കാംരൂപിലെ ഒരു ജില്ലാ ഉദ്യോഗസ്ഥന്റെ ഫോണ്‍ നമ്പര്‍ തങ്ങള്‍ക്ക് ലഭിച്ചുവെന്നും പനേരി ഉദല്‍ഗുരി ജില്ലയിലാണെന്ന് അദ്ദേഹമാണ് പറഞ്ഞതെന്നും എസ് ബെവിന്‍ പറഞ്ഞു. അങ്ങനെ ഐഎംഎച്ച് ടീം ജില്ലാ ഉദ്യോഗസ്ഥരുമായും സാമൂഹ്യക്ഷേമ വകുപ്പുമായും ബന്ധപ്പെട്ടു. അതിനിടെ, അയാള്‍ അയാളുടെ പേര് കൃത്യമായി ഉച്ഛരിക്കാനും തുടങ്ങി. സാമൂഹ്യക്ഷേമ വകുപ്പിന് ഞങ്ങള്‍ അദ്ദേഹത്തിന്റെ പേരും ഫോട്ടോയും നല്കി. തുടര്‍ന്ന് അങ്കണവാടി ജീവനക്കാര്‍ വഴിയാണ് അദ്ദേഹത്തിന്റെ കുടുംബത്തെ കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.