അകാലത്തിൽ പൊലിഞ്ഞ സുഹൃത്തിന്റെ കുടുംബത്തിനായി അവർ ഒന്നിക്കുന്നു; ഫ്രണ്ട്സ് ഫെസ്റ്റിവൽ ഓഫ് ആർട് അന്റ് ലൗ 25 ന്

ജാസി ഗിഫ്ട്, രാജലക്ഷ്മി, ദേവി ചന്ദന തുടങ്ങി നിരവധി പേർ കലാസന്ധ്യയിൽ പങ്കെടുക്കും.

News18 Malayalam | news18-malayalam
Updated: January 23, 2020, 6:28 PM IST
അകാലത്തിൽ പൊലിഞ്ഞ സുഹൃത്തിന്റെ കുടുംബത്തിനായി അവർ ഒന്നിക്കുന്നു; ഫ്രണ്ട്സ് ഫെസ്റ്റിവൽ ഓഫ് ആർട് അന്റ് ലൗ 25 ന്
news18
  • Share this:
തിരുവനന്തപുരം: അകാലത്തിൽ വിടപറഞ്ഞ സഹപാഠിയുടെ കുടുംബത്തെ സഹായിക്കാൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ പൂർവ വിദ്യാർത്ഥികളും കലാകാരന്മാരും ഒന്നിക്കുന്നു. ജനുവരി 25 ന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ കലയുടെയും സ്നേഹത്തിന്റെയും ഫ്രണ്ട്സ് ഫെസ്റ്റിവൽ സംഘടിപ്പിച്ചാണ് സംഗീത സംവിധായകൻ ജാസി ഗിഫ്ട് ഉൾപ്പെടെയുള്ള യൂണിവേഴ്സിറ്റി കോളജിലെ പൂർവ വിദ്യാർത്ഥികൾ സംഗമിക്കുന്നത്.

also read:Good News: 'കോഴിക്കോട്ടെ ഓട്ടോറിക്ഷക്കാരാണ്...അതെല്ലാം തിരികെ കിട്ടുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു'

1996-2001 കാലഘട്ടത്തിൽ യൂണിവേഴ്സിറ്റി കോളജിൽ പഠിച്ച അലൻ വെസ്ലിയുടെ അകാലമരണവും കുടുംബത്തിന്റെ ദുരിതങ്ങളുമാണ് കോളജിലെ പൂർവ വിദ്യാർത്ഥികളെ ഇത്തരത്തിൽ ഒന്നിക്കാൻ പ്രേരിപ്പിച്ചത്. അലന്റെ കുടുംബത്തെ സഹായിക്കാൻ ഒറ്റയ്ക്കും കൂട്ടായും കഴിയുന്ന തുക ഇതിനകം ശേഖരിച്ചുകഴിഞ്ഞു. അതിനുപുറമെയാണ് സൗഹൃദ സന്ധ്യയും കലാവിരുന്നും സംഘടിപ്പിച്ച് കൂടുതൽ തുക സമാഹരിക്കുന്നത്. ജാസി ഗിഫ്ട്, രാജലക്ഷ്മി, ദേവി ചന്ദന തുടങ്ങി നിരവധി പേർ കലാസന്ധ്യയിൽ പങ്കെടുക്കും.

വൈവിധ്യമുള്ള കലാമേള ഒരുക്കുകയാണ് ലക്ഷ്യമെന്ന് ജാസി ഗിഫ്ട് പറഞ്ഞു. സൗഹൃദത്തിന് മതിലുകളോ അതിരുകളോ ഇല്ലെന്ന് പ്രഖ്യാപിക്കുന്നതാണ് യൂണിവേഴ്സിറ്റി കോളജിനെ എക്കാലാത്തും വേറിട്ട കലാശാലയാക്കുന്നതെന്നും അതിന് ഉത്തമ ഉദാഹരണമാണ് അലൻ വെസ്ലിയുടെ കുടുബത്തെ സാഹായിക്കുന്നതിന് പൂർവ വിദ്യാർത്ഥികളിൽ നിന്നുണ്ടായ സഹായ സഹകരണമെന്നും ജാസി ഗിഫ്ട് പറഞ്ഞു. പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മ തയ്യാറാക്കിയ സുവനീറിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും.


First published: January 23, 2020, 6:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading