ഐസൊലേഷൻ വാർഡിൽ മരിച്ച കണ്ണൂർ സ്വദേശിക്ക് കൊറോണ ബാധ ഇല്ല; രണ്ട് സാമ്പിളുകളും നെഗറ്റീവ്

Kovid 19 | ആലപ്പുഴ വൈറോളജി ലാബിൽ അയച്ച ഇദ്ദേഹത്തിന്‍റെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു

News18 Malayalam | news18-malayalam
Updated: March 1, 2020, 10:25 PM IST
ഐസൊലേഷൻ വാർഡിൽ മരിച്ച കണ്ണൂർ സ്വദേശിക്ക് കൊറോണ ബാധ ഇല്ല; രണ്ട് സാമ്പിളുകളും നെഗറ്റീവ്
കൊറോണ വൈറസ്
  • Share this:
കൊച്ചി: കളമശേരി മെഡിക്കൽ കോളേജ് ഐസോലേഷൻ വാർഡിൽ ഇന്നലെ മരണമടഞ്ഞ കണ്ണൂർ സ്വദേശി കൊറോണ ബാധിതനായിരുന്നില്ല. രണ്ടാമത്തെ സാമ്പിൾ പരിശോധന ഫലവും നെഗറ്റീവ് ആണെന്ന് എൻ.ഐ.വി പൂനെയിൽ നിന്നും റിപ്പോർട്ട് ലഭിച്ചു. ആദ്യ സാമ്പിൾ പരിശോധന ഫലവും നെഗറ്റീവ് ആണെന്ന് ആലപ്പുഴ എൻ.ഐ.വി നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.

ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറും ഇക്കാര്യം അറിയിച്ചു. മലേഷ്യയിൽനിന്ന് ഫെബ്രുവരി 27ന് വന്ന് കളമശേരി മെഡിക്കൽ കോളേജിൽ ഐസൊലേഷൻ ചികിത്സയിൽ കഴിയവെ കഴിഞ്ഞ ദിവസം മരിച്ച യുവാവിന് കോവിഡ് 19 രോഗമില്ലെന്ന് സ്ഥിരീകരിച്ചതായി മന്ത്രി അറിയിച്ചു. ആലപ്പുഴ വൈറോളജി ലാബിൽ അയച്ച ഇദ്ദേഹത്തിന്‍റെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. പൂനെ വൈറോളജി ലാബിലയച്ച രണ്ടാം പരിശോധന ഫലമാണ് ഇപ്പോൾ വന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ മന്ത്രി വ്യക്തമാക്കി.

Read Also: ആശങ്ക അവസാനിപ്പിക്കാതെ കൊറോണ: അമേരിക്കയിൽ ആദ്യ മരണം സ്ഥിരീകരിച്ച് ട്രംപ്

കോവിഡ് 19 രോഗമുണ്ടെന്ന സംശയത്തെ തുടർന്നാണ് കണ്ണൂർ സ്വദേശിയെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് പനി ഉണ്ടായിരുന്നു. വൈറൽ ന്യുമോണിയയാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. രണ്ടരവർഷമായി മലേഷ്യയിൽ ജോലി ചെയ്യുന്ന യുവാവാണ് കഴിഞ്ഞ 27ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്.
First published: March 1, 2020, 10:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading