കാന്താരി; ഒരു ദശകം പിന്നിടുന്ന സ്നേഹത്തിന്റെ എരിവ്

News18 Malayalam
Updated: December 13, 2018, 5:28 PM IST
കാന്താരി; ഒരു ദശകം പിന്നിടുന്ന സ്നേഹത്തിന്റെ എരിവ്
  • Share this:
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള, വ്യത്യസ്തമായ വെല്ലുവിളികൾ നേരിടുന്നവരെ സ്വയംസംരംഭകരായി മാറ്റുന്ന കാന്താരി ഇന്റർനാഷണലിന്റെ പത്താമത് ബാച്ചിന്റെ ബിരുദദാന ചടങ്ങ് നടന്നു. പത്ത് വർഷം പൂർത്തിയാക്കുന്ന ഈ സ്ഥാപനത്തിൽ നിന്ന് പഠിച്ചിറങ്ങിയ 13 രാജ്യങ്ങളിൽ നിന്നുള്ള 23 പേർക്കായിരുന്നു സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്. കാന്താരിയുടെ 2018ലെ ചെയ്ഞ്ച് മേക്കർ അവാർഡ് ചടങ്ങിൽ‌ ഡോ. ഷംനാദിന് സമ്മാനിച്ചു. ഡിസംബർ ഏഴിന് നടന്ന ബിരുദദാന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ മുഖ്യാതിഥിയായിരുന്നു.

2009ലാണ് തിരുവനന്തപുരം വെള്ളായണി കായലിന്റെ തീരത്ത് കാന്താരി ഇന്റർനാഷണൽ എന്ന പേരിൽ ക്യാംപസ് പ്രവർത്തനം തുടങ്ങിയത്. മാനേജ്‌മെന്റ്, കമ്മ്യൂണിക്കേഷന്‍, ലീഡര്‍ഷിപ്പ്, ഫിനാന്‍സ് മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ്, പ്രൊജക്റ്റ് മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ തുടങ്ങിയ നിരവധി രംഗങ്ങളില്‍ കാന്താരിയില്‍ പരിശീലനം നൽകിവരുന്നു. കാഴ്ചയില്ലാത്തവരടക്കം വിവിധതരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നവർക്കാണ് ഇവിടെ പരിശീലനം ലഭിക്കുന്നത്. സ്വയം മാറുന്നതോടൊപ്പം ചുറ്റുമുള്ള സമൂഹത്തെയും മാറ്റുന്ന തരത്തിലാണ് ഏഴുമാസത്തെ പരിശീലനം.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഉള്ളർ മാത്രമല്ല മറ്റു രാജ്യങ്ങളിൽ ഉള്ളവരും ഇവിടെ പരിശീലനത്തിനായി എത്തുന്നു. സ്കോളർഷിപ്പോടെ ഏഴുമാസത്തെ റസിഡൻഷ്യൽ ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമാണ് കാന്താരി നൽകിവരുന്നത്. വർഷം 20 മുതൽ 25 പേരെയാണ് തെരഞ്ഞെടുത്ത് പരിശീലനം നൽ‌കുന്നത്. ഇതുവരെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 183 പേരാണ് ഇവിടെ നിന്ന് പരിശീലനം നേടിയത്. ഇന്ത്യയിൽ നിന്നും 36 പേരും നൈജീരിയയിൽ നിന്ന് 21 പേരും കെനിയയിൽ നിന്ന് 19 പേരും സിംബാവേയിൽ നിന്ന് 13 പേരും ഉഗാണ്ടയിൽ നിന്നും 11പേരും ലൈബീരിയിയിൽ നിന്ന് 10 പേരും അടക്കമുള്ളവരാണ് ഇവിടെ പരിശീലനം നേടിയത്. ഇവർ ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ 130 വ്യക്തിഗത സംഘടനകൾ നടത്തിവരുന്നു. 50,000 പേർ ഇതിന്റെ ഗുണഭോക്താക്കളായിട്ടുണ്ട്.സാബ്രിയേ ടെൻബേർക്കൻ എന്ന ജർമൻ സ്വദേശിനിയാണ് സ്ഥാപക. പന്ത്രണ്ടാം വയസിൽ കണ്ണിന്റെ കാഴ്ച മങ്ങലിലൂടെ ആരംഭിച്ച രോഗം ക്രമേണ കണ്ണിലെ വെളിച്ചം കെടുത്തിയെങ്കിലും അതിലൊന്നും തളരാതെ സാബ്രിയേ ജീവിതത്തിലെ നേട്ടങ്ങൾ എത്തിപ്പിടിച്ചു. കാഴ്ച നഷ്ടപ്പെട്ടവർക്ക് വിദ്യാഭ്യാസം പോലെ തന്നെ പ്രധാനമാണ് സ്വന്തമായി തൊഴിൽ ചെയ്യാൻ പരിശീലിപ്പിക്കുക എന്നതെന്ന് മനസിലാക്കിയ സാബ്രിയെ അന്ധർക്കായി മെഡിക്കല്‍ മസാജിംഗ്, ഫാമിംഗ്, ചീസ് മെയ്ക്കിങ്, അനിമല്‍ ഹസ്‌ബെന്‍ഡറി തുടങ്ങിയ സംരംഭകത്വ പരിശീലന പരിപാടികൾ ആരംഭിച്ചത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: December 13, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading