• HOME
 • »
 • NEWS
 • »
 • life
 • »
 • Jewellery from Beast Milk | മുലപ്പാൽ കൊണ്ട് ലോക്കറ്റ് മുതൽ കമ്മലുകൾ വരെ; വേറിട്ട ആശയവുമായി യുവതി

Jewellery from Beast Milk | മുലപ്പാൽ കൊണ്ട് ലോക്കറ്റ് മുതൽ കമ്മലുകൾ വരെ; വേറിട്ട ആശയവുമായി യുവതി

കുഞ്ഞിന്റെ പൊക്കിൾക്കൊടി, പാൽപല്ലുകൾ, ആദ്യം മുറിച്ച നഖങ്ങൾ, മുടി എന്നിവ ഉപയോഗിച്ചും അതുല്യമായ ആഭരണങ്ങൾ

(IANS image)

(IANS image)

 • Share this:
  ഒരു കുഞ്ഞ് ജനിക്കുമ്പോൾ മുതൽ ഒരു കുടുംബം വലിയ മാറ്റങ്ങൾക്ക് വിധേയമാകുന്നു. കുഞ്ഞ് ജീവിതത്തിലെത്തുമ്പോൾ പുതിയൊരു ലോകമായിരിക്കും അവർ നമുക്കായി തീർക്കുന്നത്. പുതിയൊരാൾ ജീവിതത്തിലെത്തുന്നു എന്നറിയുന്നത് മുതൽ അവരുടെ ഓരോ നിമിഷങ്ങളും ഓർമയിൽ സൂക്ഷിക്കാനായി ഫോട്ടോകളെടുത്തും വീഡിയോകളെടുത്തുമെല്ലാം അവരുടെ ഓർമ്മകൾ നമ്മൾ സൂക്ഷിക്കും. അമ്മയായിരിക്കും ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നത്.

  ഇത്തരത്തിൽ ഓർമകൾ സൂക്ഷിക്കാനായി വളരെ വ്യത്യസ്തമായ മാർഗങ്ങൾ കണ്ടെത്തിയിരിക്കുകയാണ് ബംഗളുരുവിൽ നിന്നുള്ള നമിത നവീൻ എന്ന അമ്മ. കുഞ്ഞിന്റെ പൊക്കിൾക്കൊടി, പാൽപല്ലുകൾ, ആദ്യം മുറിച്ച നഖങ്ങൾ, മുടി എന്നിവ ഉപയോഗിച്ച് അതുല്യമായ ആഭരണങ്ങളും മറ്റും ഉണ്ടാക്കി കുഞ്ഞിന്റെ വളർച്ചയിലെ സുന്ദര നിമിഷങ്ങളും ഓർമകളുമെല്ലാം സൂക്ഷിച്ചുവെക്കാൻ ശ്രമിക്കുകയാണ് നമിത.

  സ്വന്തം കുഞ്ഞിന്റെ ഓർമ്മകൾ സൂക്ഷിക്കാൻ ആഗ്രഹിച്ച നമിത മുലയൂട്ടലിന്റെ ഓർമ്മകളും കുഞ്ഞിന്റെ ബാല്യകാലവും എക്കാലവും വിലമതിക്കാനാകാത്ത സന്തോഷ നിമിഷങ്ങളാക്കി സൂക്ഷിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് നഖങ്ങളും പല്ലുകളുമെല്ലാം ഉപയോഗിച്ച് ആഭരണങ്ങളും മറ്റും ഉണ്ടാക്കുവാൻ തീരുമാനിച്ചത്. ബയോടെക്നോളജിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ നമിതയ്ക്ക് തന്റെ പഠനം ഈ ഉദ്യമത്തിന് സഹായകമാവുകയും ചെയ്തു.

  "പല മാതാപിതാക്കളും തങ്ങളുടെ കുട്ടിയുടെ ഓർമ്മകൾ സൂക്ഷിക്കാൻ കടലാസിലോ പെട്ടിയിലോ ആദ്യം മുറിച്ച നഖങ്ങളും മുടിയുമെല്ലാം ശേഖരിച്ചു വെക്കാറുണ്ട്. പക്ഷേ, അവയൊക്കെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഒരു മോതിരവും കമ്മലും ആഭരണവുമൊക്കെയായി അവ നിങ്ങളോടൊപ്പമുണ്ടെങ്കിൽ അവ മനോഹരമായ രീതിയിൽ സൂക്ഷിച്ചുവെക്കാൻ സാധിക്കുന്നു", നമിത ഐ എ എൻ എസിനോട് പറഞ്ഞു.

  "കുഞ്ഞിന്റെ പൊക്കിൾക്കൊടിയും മുലപ്പാലും ‌ആഭരണങ്ങളുടെ രൂപത്തിൽ സൂക്ഷിച്ചു ഇപ്പോൾ എന്റെ ലോക്കറിൽ ഉള്ള ഏറ്റവും മികച്ച ജ്വല്ലറികളിലൊന്നാണ് ഇത് എന്ന് ഞാൻ കരുതുന്നു". നമിതയിൽ നിന്നും മുലപ്പാലും പൊക്കിൾക്കൊടിയും ആഭരങ്ങളാക്കി കിട്ടിയ ബംഗളുരുവിൽ നിന്നുള്ള സുധ ആനന്ദ് ഐ എ എൻ എസിനോട് പറഞ്ഞു,

  "ജീവിതകാലം മുഴുവൻ സൂക്ഷിക്കാൻ മികച്ചൊരു ഓർമയാണിത്. ഇത്തരമൊരു ചിന്തയെക്കുറിച്ച് എനിക്കറിയില്ലായിരുന്നു. എന്റെ ഒരു സുഹൃത്താണ് ഈ ആശയം പറഞ്ഞു തന്നത്. മെയ് 10 നാണ് എന്റെ മകൻ ജനിച്ചത്. അവന്റെ ഓർമ്മകൾ സൂക്ഷിക്കാൻ ആഭരണങ്ങൾ ഉണ്ടാക്കാൻ ഞാൻ തീരുമാനിച്ചു. എട്ടു വർഷമായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ഞങ്ങൾ.

  അതുകൊണ്ട് തന്നെ മാതാപിതാക്കളാകുന്നതിന്റെ അർഥവും മൂല്യവും ഞങ്ങൾ മനസ്സിലാക്കിയിരുന്നു. ഇത് ഏറ്റവും പ്രിയപ്പെട്ട നിമിഷമാണെന്ന് ഞാൻ കരുതുന്നു. കുഞ്ഞ് ഓരോ ദിവസവും വളർന്നുകൊണ്ടിരിയ്ക്കും. ഈ ആഭരങ്ങളിലൂടെയാണ് അവരുടെ ഓർമ്മകൾ നമുക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കുന്നത്." അവർവിശദീകരിച്ചു.

  Also Read-Aswathy Sreekanth | മൂന്നാമതും ഒരു മകൾ ആണെങ്കിൽ എന്ത് പേര് നൽകും? ചോദ്യത്തെ രസകരമായി നേരിട്ട് അശ്വതി ശ്രീകാന്ത്

  കുട്ടിക്കാലം മുതൽ തന്നെ കലകളിലും കരകൗശല വസ്തുക്കളിലും തല്പരയായിരുന്നു നമിത. അഞ്ച് വർഷം മുമ്പാണ് ഈ രീതിയിലുള്ള ആഭരണങ്ങൾ നിർമിക്കാൻ അവർ ആരംഭിച്ചത്. കൂടുതൽ ഉപഭോക്താക്കളും അമ്മമാരാണ്. ഇന്ത്യ മുഴുവൻ ആഭരണത്തിന് ആവശ്യക്കാരുണ്ട്. കുറെ നാളത്തെ അന്വേഷണത്തിന് ശേഷമാണ് ആഭരണം ഉണ്ടാക്കാൻ തുടങ്ങിയത്. "മുലപ്പാൽ കറുപ്പോ തവിട്ടു നിറമോ ആയി മാറുന്നത് വലിയ വെല്ലുവിളിയായിരുന്നു. 6 മുതൽ 8 മാസം വരെ ഗവേഷണം നടത്തിയാണ് അതിനൊരു പരിഹാരം കണ്ടത്. " നമിത പറഞ്ഞു.

  ആഭരണ നിർമ്മാണം വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അമ്മയുടെ പാൽ ഒരു ദിവസം സൂക്ഷിക്കണം. ശേഷം കെമിക്കൽ ഉപയോഗിച്ച് അത് ഉണക്കണം. വീണ്ടും പൊടിച്ച് ഉണക്കണം. സ്വർണ്ണം പൂശിയ ആഭരങ്ങൾക്ക് 1,300 രൂപ മുതൽ 3,500 രൂപ വരെയാകും. കസ്റ്റമൈസ്ഡ് ആണെങ്കിൽ കൂടുതൽ ചിലവാകും.

  ഭർത്താവിന്റെ സഹകരണത്തോട് കൂടിയാണ് നമിത എല്ലാം ചെയ്യുന്നത്. മുലപ്പാൽ ഉപയോഗിച്ച് നിർമ്മിക്കുന്ന ഹൃദയത്തിന്റെ ആകൃതിയിലുള്ള ആഭരങ്ങൾക്കാണ് ഡിമാൻഡ് കൂടുതൽ. ഇപ്പോൾ പൊക്കിൾക്കൊടി ഉപയോഗിച്ചുള്ള ആഭരങ്ങൾക്കും ഡിമാൻഡ് കൂടിവരുന്നുണ്ടെന്ന് നമിത പറയുന്നു. ഈ ആഭരണങ്ങളിലൂടെ മമ്മ മിൽകി ടെയിൽ എന്ന സ്ഥാപനത്തിന്റെ ഉടമയായി മാറിയിരിക്കുകയാണ് നമിതയിപ്പോൾ.
  Published by:Naseeba TC
  First published: