നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Kartik Purnima | അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന കാർത്തിക പൂർണിമ ആഘോഷങ്ങളെക്കുറിച്ച് അറിയാം

  Kartik Purnima | അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന കാർത്തിക പൂർണിമ ആഘോഷങ്ങളെക്കുറിച്ച് അറിയാം

  പതിനൊന്നാം ദിവസം ഏകാദശി വരുന്നതിനാലും കാർത്തിക മാസത്തിലെ പതിനഞ്ചാം തീയതി പൂർണിമ ആചരിക്കുന്നതിനാലും അഞ്ച് ദിവസമായാണ് കാർത്തിക പൂർണിമ ആഘോഷിക്കുന്നത്

  karthik-purnima

  karthik-purnima

  • Share this:
   ഉത്തരേന്ത്യയിൽ അതിവിപുലമായി ആഘോഷിക്കുന്ന ഉത്സവമാണ് കാർത്തിക പൂർണിമ. ഹിന്ദു, സിഖ്, ജൈനമതസ്ഥരുടെ വിശ്വാസ പ്രകാരമുള്ള ഉത്സവമാണ് കാർത്തിക പൂർണിമ. ഹിന്ദു മത കലണ്ടർ പ്രകാരം എട്ടാമത്തെ ചാന്ദ്ര മാസമാണ് കാർത്തിക. കാർത്തിക മാസത്തിലെ പൗർണ്ണമി ദിനത്തെയാണ് കാർത്തിക പൂർണിമ എന്ന് വിളിക്കുന്നത്. കേരളത്തിൽ ഈ ദിനം തൃക്കാർത്തിക എന്നാണ് അറിയപ്പെടുന്നത്. എല്ലാ ചാന്ദ്രമാസങ്ങളിലും വച്ച് ഏറ്റവും പവിത്രമായ മാസമായാണ് ഇത് അറിയപ്പെടുന്നത്.

   ഈ വർഷത്തെ കാർത്തിക പൂർണിമ ആഘോഷം കഴിഞ്ഞ ദിവസം നടന്നു. പ്രബോധിനി ഏകാദശി അല്ലെങ്കിൽ ദേവുത്തന്ന ഏകാദശി ദിനത്തിലാണ് കാർത്തിക പൂർണിമയുടെ ആഘോഷങ്ങൾ ആരംഭിക്കുന്നത്. പതിനൊന്നാം ദിവസം ഏകാദശി വരുന്നതിനാലും കാർത്തിക മാസത്തിലെ പതിനഞ്ചാം തീയതി പൂർണിമ ആചരിക്കുന്നതിനാലും അഞ്ച് ദിവസമായാണ് കാർത്തിക പൂർണിമ ആഘോഷിക്കുന്നത്. കാർത്തിക മാസത്തിലെ ശാരദ് പൂർണിമ ദിനത്തിൽ ചടങ്ങുകൾ ആരംഭിക്കുകയും കാർത്തിക പൂർണിമയിൽ അവസാനിക്കുകയും ചെയ്യുന്നു. കാർത്തിക പൂർണിമയുടെ അഞ്ചു ദിവസങ്ങളിലാണ് തുളസി വിവാഹം, ഭീഷ്മ പഞ്ചക, വൈകുണ്ഠ ചതുർദശി, ദേവ് ദീപാവലി എന്നിങ്ങനെ ആഘോഷിക്കുന്നത്.

   ഹിന്ദു മത വിശ്വാസ പ്രകാരം വിവിധ ആചാരങ്ങളും ആഘോഷങ്ങളും കാർത്തിക പൂർണിമ ദിവസം സമാപിക്കുന്നതിനാൽ ഈ ദിവസം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നായി മാറുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാർത്തിക പൂർണിമ ത്രിപുരി പൂർണിമ, ത്രിപുരാരി പൂർണിമ, ദേവ ദിവാലി അല്ലെങ്കിൽ ദേവ ദീപാവലി എന്നീ പേരുകളിലും അറിയപ്പെടുന്നു.

   രാജ്യത്തെ വൈഷ്ണവ വിശ്വാസികളിൽ കാർത്തിക മാസം അറിയപ്പെടുന്നത് ദാമോദര മാസം എന്നാണ്. വൈഷ്ണവ പാരമ്പര്യത്തിൽ ദാമോദര മാസത്തെ ഉത്സവമാണ് ദേവ ദീപാവലി. വിഷ്ണുവിന്റെ വിവിധ നാമങ്ങളിൽ ഒന്നാണ് ദാമോദര.

   ഈ വർഷത്തെ കാർത്തിക പൂർണിമയുടെ സമയമറിയാം
   2021 നവംബർ 19നാണ് ഈ വർഷത്തെ കാർത്തിക പൂർണിമ ആഘോഷിക്കുന്നത്. എന്നാൽ പൂർണിമ തിഥി ഒരു ദിവസം മുമ്പ് അതായത് നവംബർ 18ന് ആരംഭിച്ചു. പൂർണിമ തിഥി ആരംഭിച്ചത് നവംബർ 18ന് ഉച്ചയ്ക്ക് 12:00നാണ്. നവംബർ 19ന് ഉച്ചയ്ക്ക് 02:26ന് പൂർണിമ തിഥി അവസാനിച്ചു.

   കാർത്തിക പൂർണിമയുടെ പ്രാധാന്യം
   ഹിന്ദു വിശ്വാസ പ്രകാരം മതപരമായും ആത്മീയമായും പ്രാധാന്യമുള്ള ഉത്സവമാണ് കാർത്തിക പൂർണിമ. ഹിന്ദു പുരാണങ്ങൾ അനുസരിച്ച് കാർത്തിക പൂർണിമ ദിവസം മഹാവിഷ്ണുവിനെ ആരാധിക്കുകയും കാർത്തിക സ്‌നാനം നടത്തുകയും ചെയ്യുന്നത് ഭക്തർക്ക് ഐശ്വര്യം ലഭിക്കുമെന്നാണ് വിശ്വാസം. ഒപ്പം മതപരമായ ഏതു ചടങ്ങ് നടത്താനും ഉചിതമായ സമയമാണ് കാർത്തിക പൂർണിമ. ഈ ദിവസം നടത്തുന്ന മംഗളകരമായ ചടങ്ങുകൾ കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം. ഈ ദിവസം നദികളിൽ കാർത്തിക സ്നാനം നടത്തുന്നത് വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. കാർത്തിക മാസത്തിലെ കാർത്തിക സ്നാനം 100 അശ്വമേഘയാഗങ്ങൾ നടത്തുന്നതിന് തുല്യമാണെന്ന് പറയപ്പെടുന്നു.
   Published by:Anuraj GR
   First published:
   )}