• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കവിതയുടെ കാര്‍ണിവല്‍ ജനുവരി 23 മുതൽ പട്ടാമ്പിയിൽ

'കേരളം കവിത ഭാവിയിലേക്കുള്ള വീണ്ടെടുപ്പുകള്‍' എന്നതാണ് നാലാം എഡിഷന്റെ കേന്ദ്ര പ്രമേയം.

News18 Malayalam
Updated: January 20, 2019, 11:40 PM IST
കവിതയുടെ കാര്‍ണിവല്‍ ജനുവരി 23 മുതൽ  പട്ടാമ്പിയിൽ
കവിതയുടെ കാർണിവൽ
News18 Malayalam
Updated: January 20, 2019, 11:40 PM IST
പട്ടാമ്പി: കവിതയുടെ കാര്‍ണിവല്‍ നാലാം എഡിഷന് ജനുവരി 23 മുതല്‍ 26 വരെ പട്ടാമ്പി സര്‍ക്കാര്‍ കോളജില്‍ തുടക്കമാകും. കോളജിലെ മലയാള വിഭാഗം വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്. 'കേരളം കവിത ഭാവിയിലേക്കുള്ള വീണ്ടെടുപ്പുകള്‍' എന്നതാണ് നാലാം എഡിഷന്റെ കേന്ദ്ര പ്രമേയം.

കോളജ് വിദ്യാഭ്യാസ വകുപ്പ്, മലയാളനാട് വെബ് കമ്മ്യൂണിറ്റി, ബിനിലെ ഫൗണ്ടേഷന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സാഹിത്യ അക്കാദമി, ഫോക് ലോര്‍ അക്കാദമി എന്നിവയുടെ സഹകരണത്തോടെയാണ് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്.

കാര്‍ണിവലിന്റെ ഭാഗമായി സെമിനാറുകല്‍, കവിതാ സംവാദങ്ങള്‍, ചര്‍ച്ചകള്‍, കവിതാവതരണങ്ങള്‍, പുസ്തക പ്രകാശനങ്ങള്‍, കവിതകളുടെ പ്രദര്‍ശനങ്ങള്‍, കവിതാ ക്യാമ്പ്, വിദ്യാര്‍ഥികളുടെ കാര്‍ണിവല്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ഡി. വിനയചന്ദ്രന്‍ കാവ്യോത്സവവും കെ.വി അനൂപ് അനുസ്മരണവും കാര്‍ണിവലിനൊപ്പം സംഘടിപ്പിക്കും.













വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9048902721 എന്ന നമ്പറിലോ nsgsmalayalam@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടുക.

Also Read പതിനൊന്നാമത് രാജ്യാന്തര നാടകോത്സവത്തിന് തിരശീല ഉയർന്നു
First published: January 20, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...