മഴക്കാലത്ത് (monsoon) അന്തരീക്ഷത്തിലെ ഈര്‍പ്പം വര്‍ധിക്കുന്നത് നിരവധി ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. രോഗാണുക്കളുടെയും ബാക്ടീരിയകളുടെയും വളര്‍ച്ചയെ സഹായിക്കുന്ന കാലാവസ്ഥയാണിത്. ഈ കാലാവസ്ഥയില്‍ ചര്‍മ്മത്തില്‍ അലര്‍ജികളും അണുബാധകളും (germs) ഉണ്ടാകുന്നത് വളരെ സാധാരണമാണ്.
ഈ സീസണില്‍ ബാക്ടീരിയകളും ഫംഗസ് അണുബാധകളും വര്‍ധിക്കുന്നു. ഈര്‍പ്പം കൂടുമ്പോള്‍ അമിതമായ വിയര്‍പ്പ് ഉണ്ടാകുകയും ഇത് ഫംഗസ് അണുബാധകള്‍ക്കും ചര്‍മ്മ സംബന്ധമായ മറ്റ് പ്രശ്നങ്ങള്‍ക്കും (skin infections) കാരണമാകുകയും ചെയ്യുന്നു. എണ്ണമയമുള്ള ചര്‍മ്മം ഉള്ളവര്‍ മുഖക്കുരു, ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ് എന്നിവയും ശ്രദ്ധിക്കണം. കാരണം എണ്ണമയമുള്ള ചര്‍മ്മത്തില്‍ അഴുക്കും പൊടികളും പെട്ടെന്ന് കടന്നുകൂടുകയും ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ദിവസത്തില്‍ മൂന്നോ നാലോ തവണ മുഖം കഴുകുന്നത് ഇത് തടയാന്‍ സഹായിക്കും. അമിതമായ വിയര്‍പ്പ് മൂലം നിര്‍ജ്ജലീകരണം സംഭവിക്കുന്നതിനാല്‍ വരണ്ട ചര്‍മ്മമുള്ളവരും ശ്രദ്ധിക്കണം.
മഴക്കാലത്ത് ഉണ്ടാകുന്ന ചര്‍മ്മ പ്രശ്നങ്ങള്‍ ഇവയാണ്:
1. അത്ലറ്റ്സ് ഫൂട്ട്
കാല്‍വിരലുകള്‍ക്കിടയില്‍ ഉണ്ടാകുന്ന ഒരു ഫംഗല്‍ അണുബാധയാണ് അത്ലറ്റ്സ് ഫൂട്ട് അഥവാ വളംകടി. നനഞ്ഞ ഷൂസും സോക്സും ധരിക്കുന്നവരില്‍ മഴക്കാലത്ത് കണ്ടുവരുന്ന ഏറ്റവും സാധാരണമായ അണുബാധകളില്‍ ഒന്നാണിത്. കാല്‍വിരലുകള്‍ക്കിടയില്‍ ചൊറിച്ചില്‍ ഉണ്ടാകുകയും തിണര്‍പ്പ് ഉണ്ടാകുകയും ചെയ്യുന്നു. ഡെര്മാറ്റോഫൈറ്റിനത്തില് പെടുന്ന ഫംഗസ് അണുബാധ മൂലമാണ് ഇതുണ്ടാവുന്നത്. ഈ രോഗം കായിക താരങ്ങളെയും കളിക്കാരെയും സാധാരണയായി ബാധിക്കുന്നതിനാലാണ് ഇത് അത്ലറ്റ്സ് ഫൂട്ട് എന്ന പേരില്‍ അറിയപ്പെടുന്നത്.
2. എക്സിമ
വീക്കവും ചര്‍മ്മത്തില്‍ ചുവന്ന പാടുകളും ഉണ്ടാകുന്ന ഒരു അവസ്ഥയാണിത്. ചൊറിച്ചില്‍, പാടുകള്‍, ചെറിയ കുമിളകള്‍ എന്നിവ ചര്‍മ്മത്തില്‍ കാണാം.
3. പുഴുക്കടി
ചര്‍മ്മത്തിലെ മുകളിലെ പാളിയെയും തലയോട്ടിയെയും നഖങ്ങളെയും ബാധിക്കുന്ന ഒന്നാണ് പുഴുക്കടി. ചര്‍മ്മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുകയും ഒരു മോതിരത്തിന്റെ രൂപത്തില്‍ ചുവന്ന പാടുകള്‍ കാണുകയും ചെയ്യുന്നു.
4. മുഖക്കുരു
അമിതമായ ഓയിലും ബാക്ടീരിയകളും കാരണം ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയുകയും മുഖക്കുരു ഉണ്ടാകുകയും ചെയ്യുന്നു.
5. തിണര്‍പ്പ്
മലിനമായ മഴവെള്ളവുമായി സമ്പര്‍ക്കം ഉണ്ടാകുമ്പോള്‍ സാധാരണയായി ചര്‍മ്മത്തില്‍ ചൊറിച്ചിലും തിണര്‍പ്പും ഉണ്ടാകാറുണ്ട്.
ചര്‍മ്മ അണുബാധകള്‍ എങ്ങനെ തടയാം?അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക
എല്ലാ ദിവസവും കുളിക്കുകയും കൈകള്‍ വൃത്തിയായി കഴുകുകയും ചെയ്യുക
പാര്‍ക്കുകള്‍, പൂളുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ ചെരിപ്പ് ധരിക്കുക
ചര്‍മ്മം വരണ്ടതാക്കാന്‍ ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ പൗഡറുകള്‍ ഉപയോഗിക്കുക
ചൊറിച്ചില്‍ കുറയ്ക്കാന്‍ ഐസ് ഉപയോഗിക്കുക
അണുബാധകള്‍ ഉണ്ടായ ഭാഗം തുണിയോ ബാന്‍ഡേജോ ഉപയോഗിച്ച് മറച്ച് വെയ്ക്കരുത്
ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ചർമ്മം കാലാവസ്ഥ മാറുമ്പോൾ ചില മാറ്റങ്ങളിലൂടെ കടന്നുപോകും. അത്തരം മാറ്റങ്ങളിൽ ഏറ്റവും സാധാരണമായ ഒന്നാണ് വരൾച്ചയും (Dryness) നിർജ്ജലീകരണവും (Dehydration).
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.