ലോക്ക്ഡൗണിനു ശേഷം ഓഫീസിലേക്കെത്തുമ്പോൾ; ഈ കാര്യങ്ങൾ മറക്കരുത്

കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ ഇളവുകൾ വരുന്നതോടെ പല കമ്പനികളും ജോലി പഴയപോലെ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.

News18 Malayalam | news18-malayalam
Updated: May 11, 2020, 10:58 PM IST
ലോക്ക്ഡൗണിനു ശേഷം ഓഫീസിലേക്കെത്തുമ്പോൾ; ഈ കാര്യങ്ങൾ മറക്കരുത്
work
 • Share this:
കൊറോണ വൈറസിനെ തുടർന്ന് നമ്മുടെ ജീവിത സാഹചര്യങ്ങളിൽ ഉണ്ടായത് വലിയ മാറ്റം തന്നെയാണ്. പതിവിൽ നിന്ന് വിപരീതമായി പലർക്കും വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടതായി വന്നു. കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ ഇളവുകൾ വരുന്നതോടെ പല കമ്പനികളും ജോലി പഴയപോലെ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. കോവിഡ് സാഹചര്യത്തിൽ സുരക്ഷയ്ക്കായി ചില കാര്യങ്ങളിൽ വിട്ടുവീഴ്ച പാടില്ല.

ഒരിക്കലും മറക്കാൻ പാടില്ലാത്ത ആ കാര്യങ്ങൾ ഇവയാണ്;
  •  യാത്രയ്ക്ക് പൊതു വാഹനവും ഗതാഗതവും ഉപയോഗിക്കുന്നത് ഒഴിവാക്കുക. സാഹചര്യം സാധാരണ നിലയിലേക്ക് മടങ്ങുന്നതുവരെ സ്വന്തം വാഹനം ഉപയോഗിക്കുക അല്ലെങ്കിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് തിരഞ്ഞെടുക്കുക. പൊതു ഗതാഗതം രോഗം പകരുന്നതിന് കാരണമായേക്കും.

  • പൊതുഗതാഗതം ഉപയോഗിക്കുന്നില്ലെങ്കിലും പുറത്തേക്ക് ഇറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക. കൈയ്യുറകളും ധരിക്കണം.

  • പൊതുസ്ഥലത്താണെങ്കിൽ മുഖം, മൂക്ക്, വായ, കണ്ണുകൾ എന്നിവിടങ്ങളിൽ അനാവശ്യമായി സ്പർശിക്കരുത്.

  • ഓഫീസിൽ പ്രവേശിക്കുന്നതിന് മുമ്പ് കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക. ശരീരതാപനില പരിശോധിക്കുകയും ചെയ്യണം.

  • ഉപയോഗിക്കുന്നതിന് മുമ്പ് ഡെസ്കുകൾ, വാഷ്‌റൂമുകൾ, കഫറ്റീരിയ എന്നിവ വൃത്തിയാക്കണം. കൃത്യമായ ഇടവേളകളിൽ, എല്ലാ ദിവസവും കുറഞ്ഞത് ഒരു തവണയെങ്കിലും ശുചിയാക്കണം.

  • ഓഫീസിൽ ഉപയോഗിക്കുന്ന ഡെസ്ക്ടോപ്പുകൾ, പേനകൾ, നോട്ട്പാഡുകൾ, കസേരകൾ എന്നിവ സഹ പ്രവർത്തകരുമായി പങ്കിടുന്നത് ഒഴിവാക്കണം. ഭക്ഷണങ്ങൾ സഹപ്രവർത്തകരുമായി പങ്കിടുകയാണെങ്കിൽ, ഭക്ഷണം സുരക്ഷിതവും ശരിയായ രീതിയിലും പാകം ചെയ്തതാണെന്ന് ഉറപ്പാക്കുക.

  • പുറത്തു നിന്നുള്ള ഭക്ഷണ പദാർഥങ്ങൾ ഒഴിവാക്കുക. വീട്ടിൽ പാകം ചെയ്ത ഭക്ഷണം തന്നെ കഴിക്കാൻ ശ്രമിക്കണം.
You may also like:'''Vande Bharat Mission | ദുബായ് വിമാനം കൊച്ചിയിലെത്തി; വിമാനത്തിൽ പിഞ്ചു കുഞ്ഞ് ഉൾപ്പടെ 178 പേർ [NEWS]19 കാര്യങ്ങൾ: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്
[NEWS]
Lockdown 3.0: ട്രെയിൻ ടിക്കറ്റ് ഓൺലൈനിൽ ബുക്ക് ചെയ്യുന്നത് എങ്ങനെ?
[news]


 • ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. നിർദേശങ്ങളിൽ പറയുന്ന അതേ രീതിയിൽ തന്നെ കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കുക.

 • മാർഗനിർദേശങ്ങള്‍ കൃത്യമായി ജീവനക്കാരെ അറിയിക്കുക, അവരുടെ സുരക്ഷ ഉറപ്പു വരുത്തുക. മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും വേണം.

 • ഷിഫ്റ്റുകളും ഉച്ചഭക്ഷണ ഇടവേളകളും തമ്മിൽ ഒരു മണിക്കൂർ ദൈർഘ്യം ഉറപ്പാക്കണം. സാഹചര്യങ്ങൾ സാധാരണ നിലയിലേക്ക് എത്തുന്നതു വരെ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതാണ് ഏറ്റവും സുരക്ഷിതം.


മെയ്17ന് മൂന്നാംഘട്ട ലോക്ക് ഡൗൺ അവസാനിക്കുകയാണ്. ഇതിനു പിന്നാലെ സർക്കാർ പുതിയ മർഗ നിർദേശങ്ങളും പുറപ്പെടുവിക്കും.
First published: May 11, 2020, 10:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading