നീണ്ട രണ്ടരവർഷക്കാലത്തെ വർക്ക് ഫ്രം ഹോമിനു ശേഷം പലരും ഇപ്പോൾ ഓഫീസുകളിലേക്ക് മടങ്ങാന്‍ തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നതും ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറയുന്നതും അവരുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. ഓഫീസില്‍ ഇരുന്ന് ജോലി ചെയ്യുന്നത് (office job) നിങ്ങള്‍ക്ക് അനാരോഗ്യകരമാണെന്ന ആശങ്കയുണ്ടെങ്കില്‍, ഫിറ്റ്നസ് നിലനിര്‍ത്താനുള്ള ചില ലളിതമായ പൊടിക്കൈകള്‍ പരിചയപ്പെടാം.
ആക്ടീവ് ആയിരിക്കാന്‍ ശ്രമിക്കുക
ഭാരം കുറയ്ക്കാന്‍ (weight loss) ആളുകള്‍ മണിക്കൂറുകളോളം വ്യായാമം ചെയ്യണമെന്നില്ല. ജീവിതശൈലിയില്‍ ലളിതമായ മാറ്റങ്ങള്‍ കൊണ്ടുവന്ന് നിങ്ങള്‍ക്ക് ഭാരം കുറയ്ക്കാവുന്നതാണ്. ലിഫ്റ്റില്‍ കയറുന്നതിനു പകരം പടികള്‍ തിരഞ്ഞെടുക്കുക. നിങ്ങള്‍ ഫോണ്‍ ചെയ്യുകയാണെങ്കില്‍ നടന്ന് സംസാരിക്കുക, ഉച്ചഭക്ഷണത്തിന് ശേഷം കുറച്ച് സമയം നടക്കുക, മണിക്കൂറുകളോളം ഇരിക്കുന്നതിനു പകരം കസേരയില്‍ നിന്ന് എഴുന്നേറ്റ് കുറച്ച് നേരം നില്ക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ആക്ടീവ് ആയിരിക്കാന്‍ സാധിക്കും.
ആരോഗ്യകരമായ ലഘുഭക്ഷണം കഴിക്കുക
നിങ്ങള്‍ 8-9 മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ ലഘുഭക്ഷണങ്ങള്‍ (snacks) കഴിക്കുന്നത് സ്വാഭാവികമാണ്. ചിപ്സ്, ശീതള പാനീയങ്ങള്‍, മറ്റ് അനാരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ എന്നിവ കഴിക്കുന്നതിനു പകരം ആരോഗ്യകരമായ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുക. വറുത്ത മഖാനകള്‍, ഡ്രൈ ഫ്രൂട്ട്സ്, പഴങ്ങള്‍, കുക്കുമ്പര്‍, വീട്ടിലുണ്ടാക്കിയ ചിപ്സ് എന്നിവ സൂക്ഷിക്കുക. നിങ്ങള്‍ക്ക് വിശപ്പ് തോന്നുമ്പോഴെല്ലാം ഇവ കഴിക്കാം.
Also Read-
സംഭാരത്തിന് ആരോഗ്യ ഗുണങ്ങളേറേ; ഒപ്പം പാർശ്വഫലങ്ങളും; കൂടുതലറിയാം
ആവശ്യത്തിന് ഉറങ്ങുക
ജോലിക്ക് നേരത്തെ പോകുന്നതും വൈകി എത്തുന്നതും പലപ്പോഴും നമ്മുടെ ഉറക്കചക്രത്തെ തടസ്സപ്പെടുത്താം. അതിനാല്‍, നഷ്ടപ്പെട്ട ഊര്‍ജ്ജം തിരിച്ചുപിടിക്കാന്‍ നമ്മുടെ ശരീരത്തിന് പൂര്‍ണ വിശ്രമം നല്‍കണം. ശാരീരികക്ഷമത നിലനിര്‍ത്താന്‍ കുറഞ്ഞത് 7-8 മണിക്കൂര്‍ ഉറങ്ങാന്‍ (sleep) ശ്രമിക്കുക.
ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക
Also Read-
യോഗയും മെഡിറ്റേഷനും ശീലമാക്കൂ; ആരോഗ്യഗുണങ്ങള്‍ അറിയാം
നിങ്ങളുടെ ശരീരത്തിലെ ശക്തി നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ പലപ്പോഴും വെള്ളം കുടിക്കാന്‍ മറന്നേക്കാം. ശരീരത്തിലെ ജലാംശം കുറയുന്നത് നിങ്ങള്‍ക്ക് തലകറക്കവും ഉറങ്ങാനുള്ള തോന്നലും ഉണ്ടാക്കുന്നു. അതിനാല്‍, ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ഓരോ മണിക്കൂറിലും വെള്ളം കുടിക്കുക. വേനല്‍ക്കാലമായതിനാല്‍, നിങ്ങള്‍ക്ക് തണ്ണിമത്തന് ജ്യൂസ്, നാരങ്ങ വെള്ളം, തേങ്ങാ വെള്ളം, മറ്റ് ആരോഗ്യകരമായ പാനീയങ്ങള്‍ എന്നിവയും ഓഫീസിലേക്ക് കൊണ്ടുപോകാം.
സമ്മര്‍ദ്ദം കുറയ്ക്കുക
കൂടുതല്‍ ആളുകളുമായി ആശയവിനിമയം നടത്തുക, കൂടുതല്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക, അനാരോഗ്യകരമായ ഓഫീസ് അന്തരീക്ഷം എന്നിവ നിങ്ങളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കും. അതിനാല്‍ മാനസികാരോഗ്യത്തെ ശരിയായി പരിപാലിക്കുക. നിങ്ങളുടെ പിരിമുറുക്കം കുറയ്ക്കാന്‍, ദീര്‍ഘമായി ശ്വസിക്കുക, നടക്കാന്‍ പോകുക, നിങ്ങളെ ശാന്തമാക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുക, ജോലി സമയത്ത് ചെറിയ ബ്രേക്ക് എടുക്കുക എന്നിവ ചെയ്യാന്‍ ശ്രമിക്കുക. ജോലി പ്രധാനപ്പെട്ടതാണെങ്കിലും ആരോഗ്യം അതിനേക്കാള്‍ പ്രധാനമാണ്.
എലിവേറ്ററിന് പകരം പടികള്‍ ഉപയോഗിക്കുക, വാഹനം അവസാന നിരയില്‍ പാര്‍ക്ക് ചെയ്ത് കൂടുതല്‍ നടക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നതും നിങ്ങളുടെ ഫിറ്റ്നസ് നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് ഫിറ്റ്നസ് പരിശീലകനായ അഭി സിംഗ് താക്കൂര്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.