കൗതുകമായി മുള ആഭരണങ്ങൾ; പതിനാറാമത് കേരള ബാംബൂ ഫെസ്റ്റ് കൊച്ചിയില്‍ തുടങ്ങി

മുളകൊണ്ടുള്ള ആഭരണങ്ങൾ മുതൽ അലങ്കാരവസ്തുക്കൾ വരെ മേളയിൽ ലഭിക്കും...

News18 Malayalam | news18-malayalam
Updated: December 8, 2019, 9:59 PM IST
കൗതുകമായി മുള ആഭരണങ്ങൾ; പതിനാറാമത് കേരള ബാംബൂ ഫെസ്റ്റ് കൊച്ചിയില്‍ തുടങ്ങി
kerala bamboo fest
  • Share this:
കൊച്ചി: വ്യത്യസ്തമായ മുള ആഭരണങ്ങളുടെയും മുള ഉൽപന്നങ്ങളുടെയും വിപുലമായ ശേഖരവുമായി പതിനാറാമത് കേരള ബാംബു ഫെസ്റ്റിന് കൊച്ചിയിൽ തുടക്കമായി. എറണാകുളം മറൈന്‍ഡ്രൈവ് ഗ്രൗണ്ടിൽ നടക്കുന്ന ഫെസ്റ്റില്‍ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഇരുന്നൂറോളം കരകൗശല തൊഴിലാളികളാണ് പങ്കെടുക്കുന്നത്.

മുളകൊണ്ടുള്ള ആഭരണങ്ങൾ വീട്ടുപകരണങ്ങൾ അലങ്കാരവസ്തുക്കൾ എന്നിങ്ങനെ നീളുന്നു ഫെസ്റ്റിലെ മുള ഉൽപ്പന്നങ്ങൾ. പ്രകൃതി സൗഹൃദമായി ആയി ക്രിസ്തുമസ് ആഘോഷിക്കാൻ താല്പര്യമുണ്ടെങ്കിൽ മുളകൊണ്ടുണ്ടാക്കിയ നക്ഷത്രങ്ങളും ഇവിടെ ലഭിക്കും.

കേരളത്തിലെ കരകൗശല തൊഴിലാളികളുടെ ഉല്‍പന്നങ്ങള്‍ക്കൊപ്പം മറ്റ് ഒൻപത് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങളും ഇത്തവണ മേളയില്‍ ഇടംപിടിച്ചിട്ടുണ്ട്.മുളക്ക് പുറമേ മറ്റ് പ്രകൃതിദത്ത നാരുകള്‍ കൊണ്ട് നിര്‍മിച്ച കരകൗശല വസ്തുക്കളുടെ സ്റ്റാളുകളും ഇത്തവണത്തെ പ്രത്യേകതയാണ്. ബാംബൂ മിഷൻ പരിശീലകർ രൂപകൽപന ചെയ്ത ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനും  ഫെസ്റ്റിൽ അവസരമുണ്ട്. ഈ മാസം 10ന് ഫെസ്റ്റ് അവസാനിക്കും.
First published: December 8, 2019, 9:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading