• HOME
 • »
 • NEWS
 • »
 • life
 • »
 • Travel | കയ്യിൽ അഞ്ചു പൈസയില്ലാതെ കാൽനടയാത്ര; മലയാളി സുഹൃത്തുക്കള്‍ ഇതുവരെ സഞ്ചരിച്ചത് 4,134 കിലോമീറ്ററിലധികം

Travel | കയ്യിൽ അഞ്ചു പൈസയില്ലാതെ കാൽനടയാത്ര; മലയാളി സുഹൃത്തുക്കള്‍ ഇതുവരെ സഞ്ചരിച്ചത് 4,134 കിലോമീറ്ററിലധികം

കന്യാകുമാരിയില്‍ നിന്ന് നേപ്പാള്‍ വഴി ഭൂട്ടാനിലേക്ക് ആണ് ഇവര്‍ യാത്ര ആരംഭിച്ചിരിക്കുന്നത്.

 • Share this:
  യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ അധികവും. കാറുകളിലോ ബസുകളിലോ മാത്രമല്ല സൈക്കിളിലും കാല്‍നട യാത്രയുമൊക്കെ ഇഷ്ടപ്പെടുന്നവരുണ്ട്. അത്തരത്തില്‍ മലയാളികളായ നാല് സുഹൃത്തുക്കൾ (4 malayali friends) മൂന്ന് രാജ്യങ്ങളിലൂടെയുള്ള കാല്‍നട യാത്രയാണ് (tri-nation walking journey) ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. കന്യാകുമാരിയില്‍ നിന്ന് നേപ്പാള്‍ വഴി ഭൂട്ടാനിലേക്ക് ആണ് ഇവര്‍ യാത്ര ആരംഭിച്ചിരിക്കുന്നത്.

  സംഘം ഇപ്പോള്‍ ശ്രീനഗറിലാണുള്ളത് (srinagar). ഇനി ലേയിലേക്ക് പോകാനാണ് ഇവരുടെ പ്ലാന്‍. ഇതുവരെ 4,134 കിലോമീറ്ററിലധികം ഇവര്‍ കാല്‍നടയായി സഞ്ചരിച്ചിട്ടുണ്ട്. യാത്രയുടെ ഏറ്റവും വലിയ പ്രത്യേക എന്തെന്നാല്‍ സീറോ ബജറ്റിലാണ് (zero budget) ഇവര്‍ യാത്ര ആരംഭിച്ചിരിക്കുന്നത് എന്നതാണ്.

  പ്രദീപ്, ശ്രീരാഗ്, വിബിന്‍, മുജ്തബ എന്നീ നാല് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് കാല്‍നട യാത്ര ആരംഭിച്ചത്. 2021 ഡിസംബറിലാണ് സംഘം യാത്ര ആരംഭിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും സൗജന്യ ഭക്ഷണവും പാര്‍പ്പിടവും വാഗ്ദാനം ചെയ്യുന്ന ആളുകള്‍ സംഘത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. യാത്രക്കിടെ ഗുരുദ്വാര, ക്ഷേത്രം, മസ്ജിദ്, പള്ളി എന്നിങ്ങനെ എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങളില്‍ ഇവർ സന്ദര്‍ശനം നടത്താറുണ്ട്. റോഡരികില്‍ കിടന്നുറങ്ങിയും ലംഗറില്‍ നിന്ന് ഭക്ഷണം കഴിച്ചുമാണ് ഇവർ തങ്ങളുടെ യാത്ര ആസ്വദിക്കുന്നത്. പലയിടത്തും നാട്ടുകാര്‍ ഇവരെ അവരുടെ വീടുകളിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.

  വൃത്തിയുള്ള അന്തരീക്ഷത്തെക്കുറിച്ചും ആരോഗ്യകരമായ ലോകത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യമെന്ന് സംഘത്തിലൊരാളായ വിബിന്‍ പറഞ്ഞു. ഈ യുവ വിദ്യാര്‍ത്ഥികളുടെ സംഘം ഇപ്പോള്‍ ദാല്‍ തടാക പ്രദേശത്താണ് താമസിക്കുന്നത്. അവിടെ നിന്ന് ഉടന്‍ തന്നെ ലേയിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. നാട്ടുകാരില്‍ നിന്നും ഇവര്‍ക്ക് മികച്ച സ്വീകരണങ്ങളും ലഭിച്ചിരുന്നു. മാത്രമല്ല, അവരോടൊപ്പം സെല്‍ഫിയെടുക്കാനുള്ള അവസരങ്ങൾ മറ്റ് വിനോദസഞ്ചാരികളും പാഴാക്കാറില്ല.

  'ഞങ്ങള്‍ ഇതുവരെ 4,000 കിലോമീറ്ററിലധികം സഞ്ചരിച്ചു, ആളുകള്‍ ഞങ്ങള്‍ക്ക് വളരെയധികം പിന്തുണ നല്‍കിയിട്ടുണ്ട്. ഞങ്ങളെ ഒട്ടും അറിയാത്ത ആളുകള്‍ പോലും അവരുടെ വീടുകളിലേക്ക് ക്ഷണിക്കുകയും ഭക്ഷണവും താമസ സൌകര്യവും വാഗ്ദാനം ചെയ്തിട്ടുണ്ട്'' സുഹൃത്തുക്കളില്‍ ഒരാളായ മുജ്തബ പറഞ്ഞു. ത്രിവര്‍ണ പതാക വെച്ച ഒരു ഉന്തു വണ്ടിയിലാണ് സംഘം അവരുടെ സാധനങ്ങള്‍ കൊണ്ടുപോകുന്നത്. ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള ഈ യാത്ര അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും അതിനുശേഷം നാട്ടിലേക്ക് മടങ്ങും. യാത്രയുടെ ഓര്‍മ്മ ചിത്രങ്ങളുടെ പ്രദര്‍ശനം കേരളത്തില്‍ സംഘടിപ്പിക്കുമെന്നും സംഘത്തിലൊരാളായ പ്രദീപ് പറഞ്ഞു.

  Taj Mahal | ആളുകൾ ഏറ്റവും കൂടുതല്‍ തിരയുന്ന യുനെസ്‌കോ പൈതൃക പട്ടികയിലെ സ്ഥലം; താജ്മഹലിന് അഭിമാന നേട്ടം

  കഴിഞ്ഞ വര്‍ഷവും രണ്ട് മലയാളികള്‍ കാല്‍നട യാത്ര നടത്തിയിരുന്നു. കന്യാകുമാരി മുതല്‍ ലഡാക്ക് വരെയായിരുന്നു അവരുടെ യാത്ര. മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ സുഹൃത്തുക്കളാണ് ലഡാക്കിലേക്ക് കാല്‍നട യാത്ര തിരിച്ചത്. യാത്ര ആരംഭിച്ച് 98ാം ദിവസം തന്നെ അവര്‍ ലക്ഷ്യം കണ്ടിരുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ തടസങ്ങള്‍ പലയിടത്തും ഉണ്ടായെങ്കിലും അതൊന്നും അവരുടെ യാത്രയ്ക്ക് തടസം സൃഷ്ടിച്ചിരുന്നില്ല.
  Published by:Jayashankar Av
  First published: