തിരുവനന്തപുരം: കേരളത്തിൽ കുറഞ്ഞ നിരക്കിൽ കാൻസർ മരുന്നുകൾ രോഗികൾക്ക് ലഭ്യമാക്കുമെന്ന് ധമന്ത്രി ഡോ. ടി.എം തോമസ് ഐസക്. കാൻസർ മരുന്നുകളുടെ ഉൽപാദനത്തിന് സർക്കാർ സംവിധാനമൊരുക്കും. ഇതിനായി കിഫ്ബിയുടെ സഹായത്തോടെ KSDPയുടെ തൊട്ടടുത്തുള്ള 6.4 ഏക്കര്‍ സ്ഥലത്ത് ഓങ്കോളജി പാര്‍ക്ക് 2020-21ൽ നിര്‍മിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കൂടാതെ ഏപ്രില്‍ മാസത്തില്‍ 40 കോടി മുതല്‍മുടക്കി നോണ്‍ ബീറ്റാ ലാംക്ടം ഇംന്‍ജക്റ്റബിള്‍ പ്ലാന്റിന്റെ ഉദ്ഘാടനവും നടക്കുമെന്ന് ഐസക് പറഞ്ഞു.
അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം അനിവാര്യമായ മരുന്നുകളുടെ ഉല്പാദനം നോണ്‍ ബീറ്റാ ലാംക്ടം ഇംന്‍ജക്റ്റബിള്‍ പ്ലാന്റ് വരുന്നതോടെ ആരംഭിക്കാനാകും. സാധാരണഗതിയില്‍ ഇതിനായി വേണ്ട അഞ്ച് മരുന്നുകള്‍ക്ക് പ്രതിദിനം 250 രൂപ ശരാശരി ചെലവ് വരും. എന്നാല്‍ കെഎസ്ഡിപിയില്‍ ഉല്പാദനം ആരംഭിക്കുമ്പോള്‍ 28 രൂപയ്ക്ക് മരുന്ന് ലഭ്യമാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ പുതിയ പാലിയേറ്റീവ് നയത്തിന് ബജറ്റിൽ അംഗീകാരം നൽകി. പദ്ധതിയുടെ പ്രവർത്തനം സബ് സ്റ്റേഷനുകളിലൂടെ സംസ്ഥാന വ്യാപകമാക്കും. ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ച് ഡാറ്റാ ബേസ് തയ്യാറാക്കും. ആശ പ്രവർത്തകരുടെ ഓണറേറിയം 500 രൂപ വർധിപ്പിക്കുമെന്നും ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.