• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കുട്ടിയുടെ പേരിച്ചൊല്ലിയുള്ള തര്‍ക്കം കേസായി; വിട്ടുവീഴ്ചയ്ക്ക് തയാറാകാതെ അച്ഛനും അമ്മയും; ഒടുവില്‍ കുട്ടിക്ക് പേരിട്ട് ചരിത്രം സൃഷ്ടിച്ച് ഹൈക്കോടതി


Updated: May 10, 2018, 3:50 AM IST
കുട്ടിയുടെ പേരിച്ചൊല്ലിയുള്ള തര്‍ക്കം കേസായി; വിട്ടുവീഴ്ചയ്ക്ക് തയാറാകാതെ അച്ഛനും അമ്മയും; ഒടുവില്‍ കുട്ടിക്ക് പേരിട്ട് ചരിത്രം സൃഷ്ടിച്ച് ഹൈക്കോടതി

Updated: May 10, 2018, 3:50 AM IST
കൊച്ചി: കുഞ്ഞിനു പേരിടുന്നതിനെ ചൊല്ലി മാതാപിതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ പേരിടല്‍ ചടങ്ങ് നടത്തി കോടതി. കേരള ഹൈക്കോടതിക്കാണ് കുഞ്ഞിനു പേരിടാനുള്ള അപൂര്‍വയോഗമുണ്ടായത്.

മിശ്ര വിവാഹിതരായ ദമ്പതികളാണ് കുട്ടിയുടെ പേരിടല്‍ സംബന്ധിച്ച തര്‍ക്കത്തിനൊടുവില്‍ കോടതിയെ സമീപിച്ചത്.

ക്രിസ്ത്യന്‍ മതാചാര പ്രകാരമായിരുന്നു ഈ ദമ്പതികളുടെ വിവാഹം. രണ്ടാമത്തെ കുട്ടി ജനിച്ചതോടെ തങ്ങളുടെ മതത്തില്‍പ്പെട്ട പേര് ഇടണമെന്ന് ഇരുവരും വാശി പിടിച്ചു. ഈ തര്‍ക്കമാണ് ഒടുവില്‍ കോടതിക്കു മുന്നിലെത്തിയത്.

അഭിനവ് സച്ചിന്‍ എന്ന പേരിടണമെന്നതായിരുന്നു കുട്ടിയുടെ അച്ഛന്റെ വാശി. എന്നാല്‍ ജൊഹാന്‍ മാണി സച്ചിന്‍ എന്നാക്കണമെന്ന് അമ്മയും വാദിച്ചു.

ഒടുവില്‍ രണ്ടു പേരെയും നിരാശരാക്കാതെ ജോഹാന്‍ സച്ചിന്‍ എന്ന് കുട്ടിക്ക് കോടതി പേരിട്ടു. ഈ പേര് മാതാപിതാക്കള്‍ അംഗീകരിക്കുകയും ചെയ്തു.
Loading...
ജസ്റ്റിസ് എ.കെ ജയശങ്കര്‍ നമ്പ്യാരുടെ ബെഞ്ചിലാണ് പേരിടല്‍ എന്ന അപൂര്‍വത അരങ്ങേറിയത്. പ്രശ്നപരിഹാരത്തിനായി ദമ്പതികള്‍ ആദ്യം കുടുംബകോടതിയെ ആണ് സമീപിച്ചതെങ്കിലും ഇതുവരെ കേസ് പരിഗണിച്ചിട്ടില്ല.

ഇതിനിടെ ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നതോടെയാണ് ഹൈക്കോടതിയെ സമീപിക്കാന്‍ ദമ്പതികള്‍ തീരുമാനിച്ചത്. പേരിട്ട കോടതി കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ മുന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശവും നല്‍കി.
First published: May 10, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍