• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

മുസിരിസ് പൈതൃക പദ്ധതി ഇനി ഗ്ലോബൽ സ്റ്റാർ

news18
Updated: May 13, 2018, 1:51 AM IST
മുസിരിസ് പൈതൃക പദ്ധതി ഇനി ഗ്ലോബൽ സ്റ്റാർ
news18
Updated: May 13, 2018, 1:51 AM IST
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൈതൃക സംരക്ഷണ പദ്ധതിക്കുള്ള ' ബെസ്റ്റ് ഇന്നൊവേറ്റീവ് ടൂറിസം പ്രോജക്റ്റ് അവാർഡ് ' എന്ന സുവർണ നേട്ടം മുസിരിസ്‌ പൈതൃകപദ്ധതി കരസ്ഥമാക്കി. കേരള ടൂറിസത്തിന്‍റെ മുസിരിസ് പൈതൃക പദ്ധതിക്കാണ് അവാർഡ് ലഭിച്ചത്. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ ശ്രീ. നൗഷാദ് പിഎം പുരസ്കാരം ഏറ്റുവാങ്ങി.

ചിരപുരാതനമായ മുസിരിസ് തുറമുഖത്തിന്‍റെ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യം വീണ്ടെടുക്കാനും കേരളത്തിലെ ആകർഷണീയമായ ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി പ്രദേശത്തെ മാറ്റിത്തീർക്കാനും മുസിരിസ് പൈതൃകപദ്ധതിക്ക് കഴിഞ്ഞിരുന്നു. നൂറ്റാണ്ടുകൾക്ക് മുൻപേ വിസ്മൃതിയിൽ ആണ്ടുപോയ ഒരു പ്രദേശത്തിന്‍റെ പ്രൗഢിയും മഹിമയും പുനഃസ്ഥാപിച്ച് അതിന്‍റെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്താനായി. രാജ്യത്തെ ഏറ്റവും വലിയ പൈതൃക സംരക്ഷണപദ്ധതിയായ മുസിരിസ്, പ്രദേശത്തിന്‍റെ സുസ്ഥിര വികസന പ്രവർത്തനങ്ങളിൽ തദ്ദേശീയ ജനതയുടെ പങ്കാളിത്തവും ഉറപ്പാക്കിയിരുന്നു.

മുസിരിസ് പദ്ധതിയിലൂടെ സമ്പന്നമായ ഒരു പൈതൃകത്തെ സംരക്ഷിക്കുക മാത്രമല്ല, അത് ലോകത്തിന് മുഴുവനായി പങ്കു വെക്കുക കൂടി ചെയ്യുന്നുണ്ടെന്ന് ടൂറിസം സെക്രട്ടറി റാണി ജോർജ്ജ് ഐഎഎസ് പറഞ്ഞു. പദ്ധതിക്ക് ലഭിച്ച അംഗീകാരം അങ്ങേയറ്റം ആഹ്ളാദകരമാണ്. സുസ്ഥിരമായ ഒരു വികസന കാഴ്ചപ്പാട് സ്വീകരിച്ച് പ്രവർത്തിക്കാൻ അത് ടൂറിസം വകുപ്പിനെ പ്രചോദിപ്പിക്കുന്നു.

പ്രായോഗികതലത്തിൽ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ ഏറ്റവും നല്ല രീതിയിൽ നടപ്പിലാക്കുന്ന കേരളത്തെ ഒരു പ്രമുഖ ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റാൻ കഴിയുന്ന വിധത്തിലാണ് മുസിരിസ് പൈതൃകപദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്ന് കേരള ടൂറിസം ഡയറക്ടർ പി ബാലകിരൺ ഐഎഎസ് പറഞ്ഞു. സമ്പന്നമായ പൈതൃകം അവകാശപ്പെടാൻ കഴിയുന്ന കേരളത്തെ സംബന്ധിച്ച് മുസിരിസ് പദ്ധതി അമൂല്യമായ സമ്പത്താണ്. ഒരു പ്രദേശത്തിന്റെ യശസ്സ് വീണ്ടെടുത്ത്, അതിനെ പ്രമുഖ സാംസ്കാരിക വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാൻ പദ്ധതികൊണ്ട് കഴിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
First published: May 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626