HOME /NEWS /Life / സിനിമാ മോഹവുമായി കൃഷ്ണ അജിത്; കുച്ചിപ്പുടി കച്ചേരിക്ക് ആസ്വാദകരേറെ

സിനിമാ മോഹവുമായി കൃഷ്ണ അജിത്; കുച്ചിപ്പുടി കച്ചേരിക്ക് ആസ്വാദകരേറെ

കൃഷ്ണ അജിത്ത്

കൃഷ്ണ അജിത്ത്

കഥാപ്രസംഗത്തിന് ഒഴികെ മറ്റ് ആറ് ഇനങ്ങളിലും ഒന്നാം സ്ഥാനവുമായാണ് കൃഷ്ണ പോയ വർഷം കേരള യൂണിവേഴ്സിറ്റിയിലെ കലാതിലകപ്പട്ടം സ്വന്തമാക്കിയത്.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    കേരള സർവകലാശാല കലാതിലകം ആയതോടെ കൃഷ്ണ അജിത്തിന്‍റെ ആത്മവിശ്വാസം വർദ്ധിച്ചിരിക്കുകയാണ്. ജീവിതത്തിലങ്ങോളം നൃത്തത്തെ ചേർത്ത് നിർത്താൻ തീരുമാനിച്ചു. പഠനത്തോടൊപ്പം നൃത്തവും കൊണ്ടുപോകും. നൃത്തത്തിൽ ഡോക്ടറേറ്റ് എടുക്കുകയാണ് ലക്ഷ്യമെന്നും ഈ കലാകാരി പറയുന്നു

    തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയാണ് കൃഷ്ണ. പോയവർഷം കേരള സർവ്വകലാശാല കലാതിലകമായത് ഏഴ് ഇനങ്ങളിൽ മത്സരിച്ചായിരുന്നു. ഭരതനാട്യം, കുച്ചിപ്പുടി, കേരളനടനം, നാടോടിനൃത്തം ഇവ നേരത്തെ അറിയാവുന്ന ഇനങ്ങളാണ്. ഇതിനു പുറമേ നങ്യാർകൂത്തും ഓട്ടൻതുള്ളലും കഥാപ്രസംഗവും പ്രത്യേകം അഭ്യസിച്ചു. കഥാപ്രസംഗത്തിന് ഒഴികെ മറ്റ് ആറ് ഇനങ്ങളിലും ഒന്നാം സ്ഥാനവുമായാണ് കൃഷ്ണ പോയ വർഷം കേരള യൂണിവേഴ്സിറ്റിയിലെ കലാതിലകപ്പട്ടം സ്വന്തമാക്കിയത്.

    സ്വപ്നങ്ങൾക്ക് ചിറക് വെപ്പിച്ചത് മാർ ഇവാനിയോസ് കോളജ്

    ആറാംക്ലാസ് വരെ കൃഷ്ണ പഠിച്ചതും വളർന്നതും ഷാർജയിൽ ആയിരുന്നു. പിന്നീട് അച്ഛൻ അജിത്തിന്‍റെ ബിസിനസ് കേരളത്തിലേക്ക് പറിച്ചു നട്ടപ്പോൾ പഠനം കായംകുളത്ത് തുടർന്നു. അക്കാലത്ത് സിബിഎസ്‍ഇ സ്റ്റേറ്റ് കലോത്സവത്തിൽ പങ്കെടുക്കാനായി എത്തിയത് മാർ ഇവാനോയിസ് കോളജിലായിരുന്നു. അന്ന് കോളജിലെ സിൽവർ ജൂബിലി ഹാളിൽ നടന്ന മത്സരത്തിൽ മോഹനിയാട്ടത്തിൽ ഒന്നാം സമ്മാനം നേടി ആദ്യ സ്റ്റേറ്റ് മത്സരം കൃഷ്ണ അവിസ്മരണീയമാക്കി.

    അന്ന് മനസിൽ കുറിച്ചതാണ് കോളജ് പഠനം മാർ ഇവാനിയോസിൽ തന്നെയെന്ന്. അങ്ങനെ കൃഷ്ണ ബിഎ ഇംഗ്ലീഷിന് മാർ ഇവാനിയോസിൽ ചേർന്നത് കഴിഞ്ഞവർഷം. പിന്നെ കലാതിലകമാകാൻ ഓട്ടമായിരുന്നു. ആ ഓട്ടത്തിൽ പിന്തുണയുമായി കുടുംബവും നിന്നതോടെ കിരീടം കൃഷ്ണ തന്നെ നേടി. കോളജിലെ അധ്യാപകരും സഹപാഠികളും നൽകിയ പിന്തുണ ചെറുതല്ലെന്ന് കൃഷ്ണ ഓർക്കുന്നു.

    ദുബായിലെ നൃത്തവേദി അവിസ്മരണീയം

    കുട്ടിക്കാലത്ത് നൃത്തം അഭ്യസിച്ച ഷാർജയിൽ വീണ്ടുമെത്തി നൃത്തം അവതരിപ്പിച്ചതിന്‍റെ സന്തോഷത്തിലാണ് കൃഷ്ണ ഇപ്പോൾ. ഇൻകാസ് യുഎഇ പ്രസിഡന്റ് മഹാദേവൻ വാഴശേരിലിന്‍റെ ക്ഷണപ്രകാരമാണ് വീണ്ടും വിദേശത്ത് നൃത്തം അവതരിപ്പിച്ചതെന്ന് കൃഷ്ണ പറയുന്നു.

    കുച്ചിപ്പുടി കച്ചേരിയുമായി വേദികൾ കീഴടക്കി

    ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന കുച്ചിപ്പുടി കച്ചേരികൾ കൃഷ്ണയെ വേറിട്ടതാക്കുന്നു. ഇതിനകം നിരവധി വേദികളിൽ കച്ചേരി അവതരിപ്പിച്ചു കഴിഞ്ഞു.

    തന്‍റെ മോഹങ്ങളിൽ സിനിമയാണ് മുന്നിലെന്ന് കൃഷ്ണ പറഞ്ഞു. ഇതിനോടകം ചില സീരിയലുകളിലേക്ക് അവസരം വന്നു. എന്നാൽ പഠനത്തിനിടെ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. സിനിമയാണ് കൃഷ്ണയുടെ സ്വപ്നം. നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ വിട്ടുകളയില്ലെന്ന് ഉറപ്പിച്ചു പറയുന്നു ഈ കലാതിലകം.

    First published:

    Tags: Kerala university