• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഫാദര്‍ പീറ്റര്‍ ബെനഡിക്റ്റിന്റെ വൃക്കദാനം ജീവനേകിയത് രണ്ട് പേര്‍ക്ക്

ആലപ്പുഴ സ്വദേശിയും കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയറുമായ മൊയ്തീന്‍ കുഞ്ഞിനാണ് ഫാദര്‍ വൃക്കദാനം ചെയ്യുന്നത്. ഇതിന് പകരമായി മൊയ്തീന്റെ ഭാര്യ റജുല തൃശ്ശൂര്‍ സ്വദേശിയായ ഡാര്‍വിന് തന്റെ വൃക്ക നല്‍കും.

news18
Updated: February 21, 2018, 7:41 PM IST
ഫാദര്‍ പീറ്റര്‍ ബെനഡിക്റ്റിന്റെ വൃക്കദാനം ജീവനേകിയത് രണ്ട് പേര്‍ക്ക്
ആലപ്പുഴ സ്വദേശിയും കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയറുമായ മൊയ്തീന്‍ കുഞ്ഞിനാണ് ഫാദര്‍ വൃക്കദാനം ചെയ്യുന്നത്. ഇതിന് പകരമായി മൊയ്തീന്റെ ഭാര്യ റജുല തൃശ്ശൂര്‍ സ്വദേശിയായ ഡാര്‍വിന് തന്റെ വൃക്ക നല്‍കും.
news18
Updated: February 21, 2018, 7:41 PM IST
കൊച്ചി: ഫാദര്‍ പീറ്റര്‍ ബെനഡിക്റ്റ് തന്റെ വൃക്കദാനം ചെയ്യാന്‍ തീരുമാനിച്ചതോടെ രണ്ട് പേരുടെ ജീവനാണ് പുതുപ്രതീക്ഷ ഉണര്‍ന്നത്. സാധാരണ വൃക്ക ദാനം ചെയ്യുന്നത് ഒരാള്‍ക്കാണ്. എന്നാല്‍ ഫാദറിന്റെ വൃക്കദാനം രണ്ട് പേര്‍ക്കാണ് ജീവനേകുന്നത്. ആലപ്പുഴ സ്വദേശിയും കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയറുമായ മൊയ്തീന്‍ കുഞ്ഞിനാണ് ഫാദര്‍ വൃക്കദാനം ചെയ്യുന്നത്. ഇതിന് പകരമായി മൊയ്തീന്റെ ഭാര്യ റജുല തൃശ്ശൂര്‍ സ്വദേശിയായ ഡാര്‍വിന് തന്റെ വൃക്ക നല്‍കും. നാലുപേരും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് നിലവിലുളളത്.

മാര്‍ത്താണ്ഡം മലങ്കര രൂപതയുടെ കീഴിലുള്ള മാര്‍ത്താണ്ഡം ഇന്റഗ്രേറ്റഡ് ഡവലപ്‌മെന്റ് സൊസൈറ്റിയുടെ ഡയറക്ടറായ ഫാ.പീറ്റര്‍ വൃക്കദാനം ചെയ്യാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ട് നാളുകളായി.വൃക്ക ലഭിക്കാതെ ആളുകള്‍ മരിക്കുന്ന സാഹചര്യം കണ്ടതോടെയാണ് വൃക്കദാനം ചെയ്യാന്‍ അദ്ദേഹം സന്നദ്ധനായത്. തുടര്‍ന്ന് ഫാ.ഡേവിസ് ചിറമ്മലിന്റെ കിഡ്‌നി ഫൗണ്ടേഷനുമായി ബന്ധപ്പെട്ടു. അതുവഴിയാണ് മൊയ്തീനെക്കുറിച്ച് അറിഞ്ഞത്. മൊയ്തീന് വൃക്ക നല്‍കാന്‍ ഭാര്യ തയ്യാറായിരുന്നുവെങ്കിലും രക്തഗ്രൂപ്പുകള്‍ വ്യത്യസ്തമായതിനാല്‍ അത് സാധ്യമായില്ല. ഇതിനെ തുടര്‍ന്നാണ റജുലയുടെ കിഡ്‌നി അയ്യന്തോള്‍ സ്വദേശി ഡാര്‍വിന് നല്‍കാന്‍ തീരുമാനമായത്. ഇരുപത്തിമൂന്നാം വയസ്സില്‍ വൃക്കരോഗബാധിതനായ ഇയാള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജോലിക്ക് പോകാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. പിന്നീട് കൊച്ചിയിലെ ആശുപത്രിയില്‍ വച്ച് കണ്ടുമുട്ടിയ നാല് പേരും പരസ്പരം ജീവന്‍ പകുത്തു നല്‍കുകയായിരുന്നു.
First published: February 21, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍