• HOME
 • »
 • NEWS
 • »
 • life
 • »
 • Sleeping | കുട്ടികളുടെ ഉറക്കം ഒമ്പത് മണിക്കൂറിൽ കുറവാണോ? ഓർമശക്തിയെയും മാനസികാരോഗ്യത്തെയും ബാധിക്കുമെന്ന് പഠനം

Sleeping | കുട്ടികളുടെ ഉറക്കം ഒമ്പത് മണിക്കൂറിൽ കുറവാണോ? ഓർമശക്തിയെയും മാനസികാരോഗ്യത്തെയും ബാധിക്കുമെന്ന് പഠനം

പഠനത്തിന്റെ ഭാ​ഗമായി യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് സ്കൂൾ ഓഫ് മെഡിസിനിലെ (UMSOM) ഗവേഷകർ ഒമ്പത് മുതൽ 10 വയസ്സ് വരെ പ്രായമുള്ള 8,300-ലധികം കുട്ടികളിൽ പരിശോധന നടത്തി. ​

 • Last Updated :
 • Share this:
  ഉറക്കത്തിന്റെ ( sleep) സമയം കുറയുന്നത് കുട്ടികളുടെ ഓർമ്മശക്തിയെയും (memory) മാനസികാരോ​ഗ്യത്തെയും (Mental Health) പ്രതികൂലമായി ബാധിക്കുമെന്ന് പുതിയ പഠനം (Study) പറയുന്നു. പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ രാത്രി 9 മുതൽ 12 മണിക്കൂർ വരെ ഉറങ്ങണം എന്നാണ് ശുപാർശ ചെയ്യപ്പെടുന്നത്. എന്നാൽ, ഇതിൽ നിന്നും വ്യത്യസ്തമായി കുട്ടികളുടെ ഉറക്ക സമയം 9 മണിക്കൂറിൽ താഴെയാണെങ്കിൽ ഇവരിൽ മാനസികവും ബുദ്ധിപരവുമായ പ്രശ്നങ്ങൾ പ്രകടമാകാൻ സാധ്യത ഉണ്ടെന്നും പഠനം പറയുന്നു. മതിയായ ഉറക്കം ലഭിക്കുന്നവരെ അപേക്ഷിച്ച് ഉറക്കം കുറവുള്ള കുട്ടികളുടെ ഓർമ്മ ശക്തി, ബുദ്ധിശക്തി, മാനസികാരോഗ്യം എന്നിവയിൽ സാരമായ വ്യത്യാസം ഉണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തൽ. അതായത്, ഉറക്കം കുറവുള്ളവരിൽ വിഷാദം, ഉത്കണ്ഠ എന്നിവ പ്രകടമായേക്കാം. ഉറക്കകുറവ് കുട്ടികളുടെ ഓർമ്മശക്തി, പ്രശ്‌നപരിഹാരത്തിനും തീരുമാനമെടുക്കാനും ഉള്ള കഴിവ് പോലുള്ള ബുദ്ധിപരമായ ശേഷികളെയും ബാധിച്ചേക്കാം. പുതിയ പഠനത്തിലെ കണ്ടെത്തലുകൾ ദി ലാൻസെറ്റ് ചൈൽഡ് & അഡോളസന്റ് ഹെൽത്ത് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  പഠനത്തിന്റെ ഭാ​ഗമായി യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് സ്കൂൾ ഓഫ് മെഡിസിനിലെ (UMSOM) ഗവേഷകർ ഒമ്പത് മുതൽ 10 വയസ്സ് വരെ പ്രായമുള്ള 8,300-ലധികം കുട്ടികളിൽ പരിശോധന നടത്തി. ​ഗവേഷകർ കുട്ടികളുടെ എംആർഐ ചിത്രങ്ങളും മെഡിക്കൽ റെക്കോർഡുകളും പരിശോധിച്ചു. കൂടാതെ പഠനത്തിൽ പങ്കെടുത്ത കുട്ടികളും അവരുടെ മാതാപിതാക്കളും ആദ്യ സന്ദർശനത്തിലും പിന്നീട് രണ്ട് വർഷത്തിന് ശേഷം 11 വയസ്സിലും 12 വയസ്സിലുമായി നടത്തിയ തുടർ സന്ദർശനങ്ങളിലും പൂരിപ്പിച്ച് നൽകിയ സർവേ ഫലങ്ങളും വിലയിരുത്തി.

  Also Read- Oral Hygiene Day വായ വൃത്തിയാക്കാനും ഒരു ദിവസം എന്നത് ഒരു തമാശയായി തോന്നുന്നുണ്ടോ?

  “ആരോഗ്യകരമായ ഉറക്കമുള്ള കുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ രാത്രിയിൽ ഒമ്പത് മണിക്കൂറിൽ താഴെ ഉറക്കമുള്ള കുട്ടികളിൽ ഏകാ​ഗ്രത, ഓർമ്മശക്തി, ആത്മനിയന്ത്രണം എന്നിവയെ ബാധിക്കുന്ന തലച്ചോറിന്റെ ചില ഭാഗങ്ങളിൽ ​ഗ്രേ മാറ്റർ (gray matter) കുറവുള്ളതായി കണ്ടെത്തി" യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് സ്കൂൾ ഓഫ് മെഡിസിനിലെ ഡയഗ്നോസ്റ്റിക് റേഡിയോളജി ആൻഡ് ന്യൂക്ലിയർ മെഡിസിൻ പ്രൊഫസർ സെ വാങ് പറഞ്ഞു.

  Also Read- പുതിയ വാഹനം വാങ്ങാൻ സാധ്യത; പണം കടം കൊടുക്കരുത്; ഇന്നത്തെ സാമ്പത്തിക ഫലം

  " രണ്ടു വർഷത്തിനു ശേഷവും ഈ വ്യത്യാസങ്ങൾ തുടർന്നു. വേണ്ടത്ര ഉറക്കം ലഭിക്കാത്തത് കുട്ടികൾക്ക് ദീർഘകാലയളവിൽ ഹാനികരമാകുമെന്ന് സൂചിപ്പിക്കുന്ന ഒരു കണ്ടെത്തൽ ആണ് ഇത്," വാങ് പറഞ്ഞു.

  മികച്ച ആരോഗ്യം നിലനിർത്തുന്നതിന് 6 മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ രാത്രിയിൽ 9 മുതൽ 12 മണിക്കൂർ വരെ ഉറങ്ങണമെന്നാണ് അമേരിക്കൻ അക്കാദമി ഓഫ് സ്ലീപ്പ് മെഡിസിൻ ശുപാർശ ചെയ്യുന്നത്. ഇതുവരെ കുട്ടികളുടെ ബുദ്ധിപരമായ വികാസത്തിൽ ഉറക്കമില്ലായ്മയുടെ ദീർഘകാല സ്വാധീനം എത്രത്തോളം ഉണ്ടെന്ന് ഒരു പഠനവും പരിശോധിച്ചിട്ടില്ല.

  കുട്ടികളിൽ നല്ല ഉറക്ക ശീലങ്ങൾ ഉണ്ടാക്കുന്നതിന് മാതാപിതാക്കൾ പ്രോത്സാഹിപ്പിക്കണമെന്ന് ഗവേഷകർ നിർദ്ദേശിച്ചു. കുട്ടികൾക്ക് മതിയായ ഉറക്കം ലഭിക്കുന്നതിന് കുടുംബം മുൻഗണന നൽകണം. ചില ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാതാപിതാക്കൾക്ക് കുട്ടികളുടെ ഉറക്കശീലം മെച്ചപ്പെടുത്താൻ കഴിയും. ഇതിനായി കുട്ടികളെ പതിവ് ഉറക്ക ദിനചര്യ പാലിക്കാൻ സഹായിക്കണം. പകൽ സമയത്ത് ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കണം. അതുപോലെ കുട്ടകളുടെ സ്‌ക്രീൻ സമയം പരിമിതപ്പെടുത്താനും ശ്രദ്ധിക്കണം. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് സ്‌ക്രീനുകൾ പൂർണ്ണമായും ഒഴിവാക്കുന്നതും നല്ലതാണ്.
  Published by:Naseeba TC
  First published: