• HOME
  • »
  • NEWS
  • »
  • life
  • »
  • King Charles | ബ്രിട്ടീഷ് രാജാവിന് നേരെ മുട്ടയേറ്; നെറ്റ്ഫ്ലിക്സ് സീരിസ് 'ദി ക്രൗൺ' ചാള്‍സ് മൂന്നാമന് തിരിച്ചടിയോ?

King Charles | ബ്രിട്ടീഷ് രാജാവിന് നേരെ മുട്ടയേറ്; നെറ്റ്ഫ്ലിക്സ് സീരിസ് 'ദി ക്രൗൺ' ചാള്‍സ് മൂന്നാമന് തിരിച്ചടിയോ?

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കഥ പറയുന്ന നെറ്റ്ഫ്‌ളിക്‌സ് പരമ്പരയായ ' ദി ക്രൗണിന്റെ ചുവടുപിടിച്ചായിരുന്നു സംഭവം

കൊറിയൻ യുദ്ധത്തിൽ കൊല്ലപ്പെട്ട 59 ബ്രിട്ടീഷ് സൈനികരെ അനുസ്മരിക്കുന്ന ചടങ്ങിൽ ഡയാന രാജകുമാരിയും ചാൾസ് രാജകുമാരനും വ്യത്യസ്ത ദിശകളിലേക്ക് നോക്കുന്നു. ഫയൽ/റോയിട്ടേഴ്സ്

കൊറിയൻ യുദ്ധത്തിൽ കൊല്ലപ്പെട്ട 59 ബ്രിട്ടീഷ് സൈനികരെ അനുസ്മരിക്കുന്ന ചടങ്ങിൽ ഡയാന രാജകുമാരിയും ചാൾസ് രാജകുമാരനും വ്യത്യസ്ത ദിശകളിലേക്ക് നോക്കുന്നു. ഫയൽ/റോയിട്ടേഴ്സ്

  • Share this:
ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമനും (King Charles III) ഭാര്യ കാമിലിക്കും (Camilla) നേരെ വടക്കന്‍ ഇംഗ്ലണ്ട് (Northern England) സന്ദര്‍ശന വേളയിൽ മുട്ടയേറ്. എന്നാല്‍ മുട്ട ഇവരുടെ ശരീരത്തില്‍ തട്ടാതെ താഴേക്ക് വീണു. മൂന്ന് മുട്ടകളാണ് ഇവര്‍ക്കു നേരെ എറിഞ്ഞത്. അടിമകളുടെ ചോരയ്ക്ക് മുകളിലാണ് ബ്രിട്ടണ്‍ കെട്ടിപ്പടുത്തതെന്ന് ഉറക്കെ പറഞ്ഞുകൊണ്ടായിരുന്നു മുട്ടയേറ് (egged). മുട്ടയെറിഞ്ഞയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കഥ പറയുന്ന നെറ്റ്ഫ്‌ളിക്‌സ് പരമ്പരയായ ' ദി ക്രൗണിന്റെ ചുവടുപിടിച്ചായിരുന്നു സംഭവം. ചാള്‍സിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളാണ് ഏറ്റവും പുതിയ സീരിസില്‍ പറയുന്നത്. അദ്ദേഹത്തിന്റെ വിവാഹം, വിവാഹേതര ബന്ധം, കാമിലയുമായുള്ള ബന്ധം എന്നിവയൊക്കെയാണ് സീരിസില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചുമതലയേറ്റതു മുതല്‍, തന്റെ ജീവനക്കാരോട് ദേഷ്യപ്പെടുന്ന ചാള്‍സിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഈ സ്വഭാവം അദ്ദേഹത്തിന്റെ മുന്‍കാല കഥകള്‍ ചികഞ്ഞുനോക്കുന്നതിലേക്ക് വരെ ആളുകളെ എത്തിച്ചു.

ഡയാന രാജകുമാരിയുമായുള്ള വിവാഹം, രാഷ്ട്രീയ ഇടപെടല്‍, തട്ടിപ്പുകള്‍, സഹായികള്‍ ഉള്‍പ്പെട്ട അഴിമതികള്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ടെല്ലാം ചാള്‍സ് ഒരു വിവാദ നായകനായിരുന്നു. എലിസബത്ത് രാജ്ഞിയുടെ മൂത്തമകന്‍ എന്ന നിലയില്‍ ചാള്‍സ് ഒരിക്കലും പൊതുജനങ്ങളുടെ സ്‌നേഹം ഏറ്റുവാങ്ങിയിട്ടില്ല. ഒരു രാജാവെന്ന നിലയില്‍ അദ്ദേഹം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതാണ്.

അതിനാല്‍, ദി ക്രൗണിലെ അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതത്തിന്റെ ഭാഗങ്ങളൊന്നും തന്നെ സഹതാപം നേടാനും സാധ്യതയില്ല. എലിസബത്ത് രാജ്ഞിയുടെ മരണശേഷം സീരീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും സീരീസ് പുനരാരഭിച്ചിട്ടുണ്ട്. 2021ല്‍ അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തനായ സഹായി രണ്ടാം തവണയും രാജിവെച്ചതും വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

ഡയാനയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതിനു ശേഷമാണ് ചാള്‍സ് മൂന്നാമന്‍ കാമില പാര്‍ക്കര്‍ ബൗള്‍സിനെ വിവാഹം കഴിച്ചത്. 1995ല്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ചില തുറന്നു പറച്ചിലുകള്‍ നടത്തിയതോടെ ഇവര്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ പരസ്യമായി. 1997ല്‍ പാരീസിലുണ്ടായ ഒരു കാര്‍ അപകടത്തിലാണ് ഡയാന കൊല്ലപ്പെട്ടത്. ഇതിനുശേഷം ആളുകള്‍ക്ക് അവരോടുള്ള സഹതാപം വര്‍ധിച്ചു. എന്നാല്‍, അപ്പോഴെല്ലാം തന്റെ വിവാഹേതര ബന്ധത്തിന്റെ പേരില്‍ ജനങ്ങളുടെ മനസ്സിൽ ചാള്‍സിന്റെ സ്ഥാനം നഷ്ടപ്പെട്ടു

എലിസബത്ത് രാജ്ഞിയുടെ മരണത്തിന് മുമ്പ് തന്നെ, ബ്രിട്ടണിലെ രാജവാഴ്ചയോട് ജനങ്ങള്‍ക്ക് എതിര്‍പ്പുകളുണ്ടായിരുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടീഷ് രാജവാഴ്ചയോടുള്ള എതിര്‍പ്പ് 18-ാം നൂറ്റാണ്ട് മുതല്‍ തന്നെയുണ്ട്. ഫ്രഞ്ച് വിപ്ലവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ബ്രിട്ടീഷ് റാഡിക്കല്‍ തോമസ് പെയ്ന്‍ ബ്രിട്ടീഷ് കോടതിയെ സമ്പൂര്‍ണമായി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. Historyextra.com അനുസരിച്ച്, അദ്ദേഹം ഒരു ലിഖിത ഭരണഘടന സൃഷ്ടിക്കുന്നതിനും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് നിര്‍ത്തലാക്കുന്നതിനും പ്രഭുക്കന്മാരുടെ ഭൂവുടമസ്ഥത പരിഷ്‌കരിക്കുന്നതിനും വേണ്ടി വാദിച്ചിരുന്നു. വിക്ടോറിയ രാജ്ഞിയുടെ ഭരണകാലത്തും രാജവാഴ്ചയോട് ജനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
Published by:user_57
First published: