• HOME
  • »
  • NEWS
  • »
  • life
  • »
  • Dinosaur Day | ദിനോസര്‍ ദിനം; ഇന്ത്യയില്‍ സന്ദര്‍ശിക്കേണ്ട അഞ്ച് ദിനോസര്‍ പാര്‍ക്കുകള്‍

Dinosaur Day | ദിനോസര്‍ ദിനം; ഇന്ത്യയില്‍ സന്ദര്‍ശിക്കേണ്ട അഞ്ച് ദിനോസര്‍ പാര്‍ക്കുകള്‍

ചെന്നൈ നഗരത്തില്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കാനാണ് തീരുമാനം. ജൂണ്‍ 10 മുതല്‍ 19 വരെ ഫെസ്റ്റിവല്‍ നീണ്ടുനില്‍ക്കും. അതിനുശേഷം ജൂലൈ 7 മുതല്‍ മുംബൈയില്‍ (mumbai) ഫെസ്റ്റിവല്‍ സംഘടിപ്പിക്കും.

(Representative image: Shutterstock)

(Representative image: Shutterstock)

  • Share this:
ദിനോസര്‍ ദിനാചരണത്തോട് അനുബന്ധിച്ച്  ഇന്ത്യ രാജ്യത്തുടനീളം ദിനോസർ ഫെസ്റ്റിവലുകള്‍ (dinosaur festivals) സംഘടിപ്പിക്കാൻ ഒരുങ്ങുന്നു. ഏകദേശം 65 മില്യൺ വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകത്ത് വിഹരിച്ചിരുന്ന ജീവികളാണിവ. എന്നാൽ ഇന്നും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ അറിയാൻ താല്‍പ്പര്യമുള്ള വിഷയമാണിത്.

ഒരേ സമയം കൗതുകമുണര്‍ത്തുകയും ആളുകളെ ബോധവല്‍ക്കരിക്കുകയും ചെയ്യുന്ന ദിനോസര്‍ ഫെസ്റ്റിവൽ വിനോദവും അറിവും ഒരുപോലെ പകരുന്നതാണ്. ചെന്നൈ നഗരത്തില്‍ (chennai) ഫെസ്റ്റിവല്‍ സംഘടിപ്പിക്കാനാണ് തീരുമാനം. ജൂണ്‍ 10 മുതല്‍ 19 വരെ ഫെസ്റ്റിവല്‍ നീണ്ടുനില്‍ക്കും. അതിനുശേഷം ജൂലൈ 7 മുതല്‍ മുംബൈയില്‍ (mumbai) ഫെസ്റ്റിവല്‍ സംഘടിപ്പിക്കും.

സന്ദര്‍ശകര്‍ക്ക് അതിശയകരമായ ജുറാസിക് പാര്‍ക്ക് അനുഭവം നല്‍കുന്നതിനാണ് ഈ ഫെസ്റ്റിവലുകള്‍ പ്രധാന്യം നൽകുന്നത്. ഇതുകൂടാതെ ഇന്ത്യയില്‍ നിരവധി ജുറാസിക് പാര്‍ക്കുകളും മ്യൂസിയങ്ങളും ഉണ്ട്. നിങ്ങള്‍ ദിനോസറുകളെ ഇഷ്ടപ്പെടുന്ന ഒരാളാണെങ്കില്‍ നിങ്ങള്‍ക്ക് സന്ദര്‍ശിക്കാവുന്ന അഞ്ച് സ്ഥലങ്ങള്‍ ഇതാ.

1. നാഷണല്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി - ഡല്‍ഹി

നാഷണല്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി നിങ്ങള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്. ബരാഖംബ റോഡിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. സ്‌കൂള്‍ കുട്ടികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലം കൂടിയാണിത്. 2016 ലെ തീപിടിത്തത്തില്‍ നിരവധി പ്രധാന ചരിത്ര പുരാവസ്തുക്കള്‍ നശിച്ചെങ്കിലും, മ്യൂസിയം ഇപ്പോഴും കാണികള്‍ക്ക് അതിശയകരമായ കാഴ്ചയാണ് നല്‍കുന്നത്.

2. ദിനോസര്‍ ഫോസില്‍ പാര്‍ക്ക് - ഗുജറാത്ത്

ഇന്ത്യയിലെ ഏറ്റവും വലിയ ദിനോസറായ രാജസൗറസ് വിഹരിച്ചിരുന്നതായി കരുതപ്പെടുന്ന പ്രദേശമായ റായ്യോളിയിലാണ് ദിനോസര്‍ ഫോസില്‍ പാര്‍ക്ക് ഉള്ളത്. രാജസൗറസ് നര്‍മഡെന്‍സിസിന്റെ അതേ വലിപ്പമുള്ള പ്രതിമ ഉള്‍പ്പെടെ 50 ദിനോസര്‍ ശില്‍പങ്ങള്‍ പാര്‍ക്കിലുണ്ട്. മണ്ഡല ജില്ലയിലെ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസറും ജില്ലാ പുരാവസ്തു യൂണിറ്റിന്റെ ഓണററി സെക്രട്ടറിയുമായ ഡോ. ധര്‍മ്മേന്ദ്ര പ്രസാദാണ് 1970-കളില്‍ ഈ സ്ഥലം കണ്ടെത്തിയത്. 1983-ല്‍ ദേശീയ പാര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടു.

3. ഘുഘുവ ഫോസില്‍ പാര്‍ക്ക് - മധ്യപ്രദേശ്

ഘുഘുവ ഫോസില്‍ പാര്‍ക്കില്‍ ജന്തുജാലങ്ങള്‍ മാത്രമല്ല, ചരിത്രാതീത കാലത്തെ സസ്യജാലങ്ങളും ഉണ്ട്. പഴങ്ങള്‍, മരങ്ങള്‍, ദിനോസര്‍ മുട്ടകള്‍ എന്നിവയുടെ വിവിധ ഫോസിലുകളിലൂടെ ചരിത്രത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം പാര്‍ക്ക് സന്ദര്‍ശകര്‍ക്ക് നല്‍കുന്നു.

4. വാര്‍ധം ഫോസില്‍ പാര്‍ക്ക് - മഹാരാഷ്ട്ര

വാര്‍ധം ഫോസില്‍ പാര്‍ക്കില്‍ ഏകദേശം 70 ദിനോസറുകളുടെ അസ്ഥികള്‍ ഉണ്ട്. ഒരുകൂട്ടം പാലിയന്റോളജിസ്റ്റുകളാണ് ഇവിടെ ഫോസിലുകള്‍ കണ്ടെത്തിയത്. ഇവ ദിനോസര്‍ ഫോസിലുകളാണെന്നും ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെന്നും വിശ്വസിക്കപ്പെടുന്നു.

5. ഐഎസ്‌ഐ ജിയോളജിക്കല്‍ മ്യൂസിയം - കൊല്‍ക്കത്ത

ഐഎസ്ഐ ജിയോളജിക്കല്‍ മ്യൂസിയത്തില്‍ സൗരോപോഡിന്റെ 47 അടി നീളമുള്ള അസ്ഥികൂടമുണ്ട്. ഇത് പ്രദര്‍ശിപ്പിച്ച ഏഷ്യയിലെ ആദ്യത്തെ മ്യൂസിയമാണിത്.
Published by:Rajesh V
First published: