• HOME
  • »
  • NEWS
  • »
  • life
  • »
  • Parenting | തെറ്റ് ചെയ്താൽ ക്ഷമ ചോദിക്കാൻ കുട്ടികളെ എങ്ങനെ പഠിപ്പിക്കാം? മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ

Parenting | തെറ്റ് ചെയ്താൽ ക്ഷമ ചോദിക്കാൻ കുട്ടികളെ എങ്ങനെ പഠിപ്പിക്കാം? മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ

കുട്ടിക്കാലത്ത്, അതായത് വളർച്ചയുടെ തുടക്കത്തിൽ തന്നെ ഈ പ്രധാനപ്പെട്ട പാഠങ്ങൾ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടെങ്കിൽ, അത് നിങ്ങളെ ഒരു മികച്ച വ്യക്തിയായി രൂപപ്പെടുത്തും

  • Share this:
    ജീവിതത്തെ മുന്നോട്ട് നയിക്കുന്ന രണ്ട് മാന്ത്രിക വാക്കുകളാണ് 'ദയവായി' (Please), 'നന്ദി' (Thank You) എന്നിവയെന്ന് കുട്ടിക്കാലത്ത് (Childhood) തന്നെ നാം പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ ജീവിതത്തിൽ (Life) വലിയ മാറ്റങ്ങളുണ്ടാക്കാൻ കഴിയുന്ന മറ്റൊരു പ്രധാന വാക്കാണ് 'സോറി' (Sorry). അതായത് ക്ഷമ ചോദിക്കൽ. ക്ഷമാപണത്തിന്റെ അർത്ഥവും അതിന്റെ സ്വാധീനവും ഒരാൾ തീർച്ചയായും മനസ്സിലാക്കണം. കുട്ടിക്കാലത്ത് നിങ്ങൾ പഠിക്കുന്ന കാര്യങ്ങൾ ജീവിതകാലം മുഴുവൻ നിങ്ങളോടൊപ്പമുണ്ടാകും.

    അതുകൊണ്ട് തന്നെ ക്ഷമാപണത്തിന്റെ യഥാർത്ഥ അർത്ഥം എങ്ങനെ കുട്ടികളെ പഠിപ്പിക്കണമെന്നും അത് എങ്ങനെ പരിശീലിപ്പിക്കണമെന്നും മാതാപിതാക്കൾ തീർച്ചയായും അറിഞ്ഞിരിക്കണം.

    ചില സമയങ്ങളിൽ കുട്ടികൾ തെറ്റ് ചെയ്തതിന് ശേഷം മാപ്പ് പറയുന്ന ശീലം അവർ പഠിച്ചേക്കാം. എന്നാൽ ചെയ്യരുതെന്ന് പറഞ്ഞ കാര്യങ്ങൾ അവർ വീണ്ടും ആവർത്തിക്കുന്നതും കാണാം. അതായത് അവർ ആ വാക്ക് പഠിച്ചിട്ടുണ്ടെങ്കിലും അതിന്റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കിയിട്ടില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

    കുട്ടിക്കാലത്ത്, അതായത് വളർച്ചയുടെ തുടക്കത്തിൽ തന്നെ ഈ പ്രധാനപ്പെട്ട പാഠങ്ങൾ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടെങ്കിൽ, അത് നിങ്ങളെ ഒരു മികച്ച വ്യക്തിയായി രൂപപ്പെടുത്തും. ഒരു രക്ഷിതാവ് എന്ന നിലയിൽ ഈ ശീലങ്ങൾ നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കേണ്ടത് നിങ്ങളുടെ ധാർമ്മിക ഉത്തരവാദിത്തമാണ്.

    വികാരങ്ങൾ മനസ്സിലാക്കാൻ കുട്ടിയെ സഹായിക്കുക
    തങ്ങൾ തെറ്റ് ചെയ്തുവെന്ന് അറിയുമ്പോൾ കുട്ടികൾക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കും. അവർ അവരുടെ പെരുമാറ്റത്തെ തിരുത്തും. എന്നാൽ ക്ഷമാപണത്തിന് ധൈര്യം ആവശ്യമാണ്. തെറ്റുകൾ അംഗീകരിക്കുന്നതിൽ തെറ്റൊന്നുമില്ലെന്ന് നിങ്ങളുടെ കുട്ടി അറിഞ്ഞിരിക്കണം. അവർ തെറ്റ് ചെയ്യുമ്പോഴും അത് ആവർത്തിക്കാതിരിക്കാൻ പ്രായശ്ചിത്തം ചെയ്യുമ്പോഴും അവർ ശരിയായ തീരുമാനമാണ് എടുക്കുന്നതെന്ന് അവർക്ക് തന്നെ ബോധ്യമാകണം.

    പ്രവർത്തനങ്ങളിൽ മാറ്റം വരുത്തുക
    നിങ്ങളുടെ കുട്ടി ഒരു തെറ്റ് ചെയ്യുമ്പോൾ, അവർക്ക് കാര്യങ്ങൾ തെറ്റുകൂടാതെ ചെയ്യാൻ കഴിയുമെന്ന് മനസ്സിലാക്കാൻ നിങ്ങൾ അവരെ സഹായിക്കണം. അവരിൽ കുറ്റബോധം ഉണ്ടാക്കരുത്. എന്നാൽ അവർക്ക് കൂടുതൽ മെച്ചപ്പെടാനുള്ള അവസരമുണ്ടെന്ന് മനസ്സിലാക്കാൻ അവരെ സഹായിക്കുക. ഉദാഹരണത്തിന് അവർ മേശപ്പുറത്ത് പാൽ ഒഴിച്ചാൽ, അവരെ ശകാരിക്കുന്നതിനുപകരം, അത് എങ്ങനെ വൃത്തിയാക്കണമെന്ന് അവരെ പഠിപ്പിക്കുക. അടുത്ത തവണ പാൽ ഒഴിക്കാതിരിക്കാൻ ശ്രദ്ധിക്കാനും പറയാം. അവിടെ ക്ഷമാപണം വാക്കുകളിലായിരിക്കണമെന്നില്ല, മറിച്ച് പ്രവൃത്തികളിലൂടെയാണ് പഠിപ്പിക്കുന്നത്. കാരണം നിങ്ങളുടെ കുട്ടി തെറ്റ് ചെയ്തുവെന്ന് മനസിലാക്കുകയും അത് തിരുത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾ വിജയിച്ചു.

    സോറി കേൾക്കുമ്പോൾ എന്താണ് തോന്നുന്നതെന്ന് അവരെ മനസ്സിലാക്കിക്കുക
    ഇത് അൽപ്പം വ്യത്യസ്തമായി നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ ഈ രീതി പരീക്ഷിച്ച് നോക്കുമ്പോൾ നിങ്ങൾക്ക് കാര്യം മനസ്സിലാകും. നിങ്ങളുടെ കുട്ടി നിങ്ങളുമായി പിണക്കത്തിലാണെങ്കിൽ നിങ്ങൾ അവരോട് സോറി പറയാൻ ശ്രമിക്കുക. അത് യഥാർത്ഥ ക്ഷമാപണം എത്രത്തോളം ഫലപ്രദമാണെന്ന് അവരെ ബോധ്യപ്പെടുത്തും.

    എന്നാൽ കുട്ടികളെ ഒരു ശീലത്തിനുമായി നിർബന്ധിക്കരുത്. എന്നാൽ ഓരോ കാര്യങ്ങളുടെയും അർത്ഥം മനസ്സിലാക്കാനും അത് ജീവിതത്തിൽ പ്രയോഗിക്കാനും അവരെ സഹായിക്കണം.
    Published by:Arun krishna
    First published: