ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അഥവാ ഗ്ലൂക്കോസിന്റെ അളവ് സാധാരണയേക്കാൾ കൂടുതലായിരിക്കും. കാർബോഹൈഡ്രേറ്റ്സ് അടങ്ങിയ ഭക്ഷണങ്ങളായ ബ്രെഡ്, ധാന്യങ്ങൾ, അരി, പാസ്ത, പഴങ്ങൾ, പാൽ, മധുരപലഹാരങ്ങൾ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കാൻ കാരണമാകുന്നു. അതിനാൽ പ്രമേഹ രോഗികൾ കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാൻ കാർബോഹൈഡ്രേറ്റ്, ഉപ്പ് എന്നിവയുടെ ഉപഭോഗം കുറയ്ക്കുകയും വേണം. അതുകൊണ്ട് തന്നെ പ്രമേഹ രോഗികളുടെ ഭക്ഷണ ചാർട്ടിൽ ദിവസം മുഴുവൻ കഴിക്കുന്ന കാർബോഹൈഡ്രേറ്റുകളുടെ അളവിലും തരത്തിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണക്രമങ്ങൾദിവസേനയുള്ള കലോറിയും കാർബോഹൈഡ്രേറ്റ് ഉപഭോഗവും പരിശോധിക്കുകപ്രമേഹരോഗികൾ ഒരു ഡയറ്റ് ചാർട്ട് തയ്യാറാക്കണം. അതുവഴി അവരുടെ ദൈനംദിന കലോറി ഉപഭോഗവും കാർബോഹൈഡ്രേറ്റ് ഉപഭോഗവും നിരീക്ഷിക്കാൻ കഴിയും. BMI 18-23kg/m2 എന്ന സാധാരണ ഭാരമുള്ള പ്രമേഹമുള്ള സ്ത്രീകൾ പ്രതിദിനം ശരാശരി 1,200–1,500 കിലോ കലോറി അടങ്ങിയ ഭക്ഷണം കഴിക്കണം. അതേസമയം പുരുഷന്മാർ 1,500–1,800 കിലോ കലോറി അടങ്ങിയ ഭക്ഷണം കഴിക്കണം. എന്നാൽ അമിതഭാരമുള്ളവർ പ്രതിദിനം 500-750 കിലോ കലോറി അടങ്ങിയ ഭക്ഷണ ചാർട്ട് ആയിരിക്കണം തയ്യാറാക്കേണ്ടത്. കൂടാതെ കാർബോഹൈഡ്രേറ്റുകളായ വെളുത്ത മാവ്, വെളുത്ത അരി, കൊഴുപ്പ് കുറഞ്ഞ അല്ലെങ്കിൽ കൊഴുപ്പ് ഇല്ലാത്ത ഭക്ഷണപദാർത്ഥങ്ങൾ എന്നിവ ഉയർന്ന അളവിൽ കഴിക്കാം. അതേസമയം മറ്റ് ധാന്യങ്ങൾ, പഞ്ചസാര, ശീതളപാനീയങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ലോകാരോഗ്യ സംഘടനയുടെ ശുപാർശകൾ അനുസരിച്ച്, ഒരു ശരാശരി ഭാരമുള്ള വ്യക്തി പ്രതിദിനം 25 ഗ്രാം പഞ്ചസാര മാത്രമേ കഴിക്കാവൂ.
ഉപയോഗിക്കുന്നതിന് മുമ്പ് ഭക്ഷണങ്ങളുടെ ജിഐ പരിശോധിക്കുകചില ഭക്ഷണങ്ങൾ കഴിച്ചതിന് ശേഷമുള്ള രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വിലയിരുത്തലാണ് ഗ്ലൈസെമിക് സൂചിക (GI). 70 ൽ കൂടുതൽ ജിഐ ഉണ്ടെങ്കിൽ കഴിച്ച ഭക്ഷണങ്ങളെ ഉയർന്ന ഗ്ലൈസെമിക് എന്ന് വിളിക്കുന്നു. ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ ഗ്ലൂക്കോസ് പ്രതികരണം 55 അല്ലെങ്കിൽ അതിൽ താഴെയാണെങ്കിൽ പഞ്ചസാരയുടെ അളവ് കുറവുള്ള ഭക്ഷണമായിരിക്കും അത്.
Also Read-
നിങ്ങള്‍ പിസയും ബര്‍ഗറും പതിവായി കഴിക്കുന്ന ആളാണോ? എങ്കിൽ തീർച്ചയായും ഇക്കാര്യം അറിയണംഭക്ഷണത്തിൽ ഫൈബറും പ്രോട്ടീനും ഉൾപ്പെടുത്തുകദഹിപ്പിക്കാനാവാത്ത കാർബോഹൈഡ്രേറ്റുകളാണ് ഡയറ്ററി ഫൈബറുകൾ, അതിനാൽ ഇവ ഭക്ഷണങ്ങളുടെ ജിഐ കുറയ്ക്കുന്നു. ഉയർന്ന അളവിൽ നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത 20-30 ശതമാനം കുറയ്ക്കുകയും ഭക്ഷണത്തിനു ശേഷമുള്ള ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. പ്രോട്ടീൻ കഴിക്കുന്നത് ഇൻസുലിൻ സ്രവത്തെ ഉത്തേജിപ്പിക്കുകയും ഭക്ഷണത്തിനു ശേഷമുള്ള ഗ്ലൈസെമിക് പ്രതികരണത്തിൽ കുറവുണ്ടാക്കുകയും ചെയ്യുന്നു. പ്രമേഹ രോഗികൾ പ്രതിദിനം ശരാശരി 1–1.5 ഗ്രാം/കിലോ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കണം. ഇത് കലോറിയുടെ 15-20 ശതമാനം വരെ ആയിരിക്കണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.