നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • April Fools’ Day 2021: ലോക വിഡ്ഢി ദിനത്തിന്റെ ചരിത്രവും സവിശേഷതകളും അറിയാം

  April Fools’ Day 2021: ലോക വിഡ്ഢി ദിനത്തിന്റെ ചരിത്രവും സവിശേഷതകളും അറിയാം

  അദ്യമായി യൂറോപ്പുകാരാണ് ഏപ്രിൽ ഫൂൾ ദിനം ആചരിച്ചത്. പിന്നീട് കാലക്രമേണ ഈ ആചാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഇപ്പോൾ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഈ ആഘോഷം പതിവാണ്.

  April Fool's Day 2021

  April Fool's Day 2021

  • Share this:
   എല്ലാ വർഷവും ഏപ്രിൽ 1 നാണ് ലോക വിഡ്ഢി ദിനമായി ആചരിക്കുന്നത്. കുറ്റബോധമില്ലാതെ സുഹൃത്തുക്കളെ പറ്റിക്കാനും പരിഹസിക്കാനുമുള്ള ഒരു അവസരമായാണ് എല്ലാവരും ഏപ്രിൽ ഫൂൾ ദിനത്തെ കാണുന്നത്. അദ്യമായി യൂറോപ്പുകാരാണ് ഏപ്രിൽ ഫൂൾ ദിനം ആചരിച്ചത്. പിന്നീട് കാലക്രമേണ ഈ ആചാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഇപ്പോൾ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഈ ആഘോഷം പതിവാണ്.

   ചരിത്രകാരന്മാർ പറയുന്നതനുസരിച്ച് ഗ്രിഗോറിയ൯ കലണ്ടർ കണ്ടുപിടിച്ച പോപ്പ് ഗ്രിഗോറി XIII-ാമന്റെ ഓർമ്മക്കാണ് ഈ ദിനം ആഘോഷിക്കുന്നത്. 1952 ലാണ് എല്ലാ വർഷവും ജനുവരി 1 മുതൽ പുതിയ കലണ്ടർ തുടങ്ങും എന്ന നിയമം നിലവിൽ വന്നത്. അതുവരെ മാർച്ച് അവസാനമായിരുന്നു പുതുവത്സര ദിനമായി ആളുകൾ കൊണ്ടാടിയിരുന്നത്.

   Also Read- Good Friday 2021: ദുഖഃവെള്ളിയുടെ ചരിത്രവും പ്രാധാന്യവും അറിയാം

   വിശ്വാസ പ്രകാരം ഏപ്രിൽ 1 നാണ് ലോകത്ത് ജൂലിയ൯ കലണ്ടറിൽ നിന്ന് ഗ്രിഗോറിയ൯ കലണ്ടറിലേക്കുള്ള മാറ്റം അരങ്ങേറിയത്. അതുകൊണ്ടാണ് ഏപ്രിൽ 1 ന് ആളുകൾ വിശേഷ ദിവസമായി ആചരിച്ച് പോന്നത്. റിപ്പോർട്ടുകളനുസരിച്ച് നിരവധി ആളുകൾ ജൂലിയ൯ കലണ്ടറിൽ നിന്ന് ഗ്രിഗോറിയ൯ കലണ്ടറിലേക്ക് മാറാ൯ വിസമ്മതിച്ചിരുന്നു. ആദ്യമായി പുതിയ കലണ്ടർ അംഗീകരിച്ച് നടപ്പിൽ വരുത്തിയ രാജ്യം ഫ്രാ൯സാണ്.

   Also Read- 'രാജ്ഞി'യായി സാക്ഷി അഗർവാൾ; സോഷ്യൽ മീഡിയ തിളച്ചുമറിയുന്നു

   പുതിയ കലണ്ടർ അംഗീകരിക്കാത്തവരെ വിഡ്ഢികളാണെന്ന് പറഞ്ഞ് പരിഹസിക്കാ൯ വേണ്ടിയാണ് ഏപ്രിൽ ഫൂൾ ഡേ ആചരിക്കപ്പെട്ടത്. പുതിയ കലണ്ടർ അംഗീകരിച്ചവർ പഴയ കലണ്ടർ പിന്തുടരുന്നവരെ വിഡ്ഢികൾ എന്ന് വിളിച്ച് പരിഹസിക്കുകയായിരുന്നു. പിൽക്കാലത്ത് എല്ലാവരും ഗ്രിഗോറിയ൯ കലണ്ടറിലേക്ക് തന്നെ മാറിയെന്നതാണ് ചരിത്രം.

   ആളുകൾക്ക് തമാശ പറയാനും ചിരിക്കാനുമുള്ള ഒരു അവസരം കൂടിയായാണ് ഈ വിശേഷ ദിവസത്തെ കണക്കു കൂട്ടുന്നത്. ആളുകൾക്ക് ദുഃഖങ്ങൾ മറക്കാനും, മതിമറന്ന് ചിരിക്കാനുമുള്ള അവസരം കൂടിയാണ് ഓരോ ഏപ്രിൽ ഫൂളും.

   വിഡ്ഢിദിനത്തിൽ പി൯തുടരേണ്ട രണ്ട് പ്രധാന നിയമങ്ങൾ

   1. ആരെയും ദ്രോഹിക്കാനും ഉപദ്രവിക്കാനും പാടില്ല എന്നതാണ് ഈ ദിവസം ആഘോഷിക്കുമ്പോഴത്തെ ആദ്യ നിബന്ധന. തമാശ, പറ്റിക്കൽ തുടങ്ങിയവയാണ് ഈ ദിവസത്തെ ആളുകളുടെ പ്രധാന വിനോദം. എന്നാൽ, തെറ്റായ വാർത്ത പ്രചരിപ്പിക്കൽ തുടങ്ങിയവ ചെയ്യൽ അനുവദനീയമല്ല.

   2. ദിവസത്തിന്റെ തുടക്കത്തിലാണ് വിഡ്ഢിദിനം ആചരിക്കാ൯ ഏറ്റവും ഉചിതം. രാവിലെ എഴുന്നേറ്റയുടനെ തീയതി ഓർമ്മയില്ലാത്ത ആളുകളെ പറ്റിക്കാ൯ എളുപ്പമാണ്. സമയം വൈകും തോറും ആളുകൾക്ക് വിഡ്ഢി ദിനത്തെ കുറിച്ച് ബോധ്യം വന്നു തുടങ്ങും.

   Key Words: ‍april fool, april 1, april fool’s day, gregorian calendar, calendar, new year, fool, prank, ഏപ്രിൽ, ഏപ്രിൽ 1, ഏപ്രിൽ ഫൂൾ, വിഡ്ഢി ദിനം, തമാശ, പ്രാങ്ക്, വോക വിഡ്ഢി ദിനം, പറ്റിക്കൽ, കോമഡി
   Published by:Rajesh V
   First published: