ഇന്റർഫേസ് /വാർത്ത /Life / Travel Guidelines | സിംഗപ്പൂര്‍, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ? പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അറിയാം

Travel Guidelines | സിംഗപ്പൂര്‍, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ? പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അറിയാം

യുഎഇ, സിംഗപ്പൂര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അറിയാം:

യുഎഇ, സിംഗപ്പൂര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അറിയാം:

യുഎഇ, സിംഗപ്പൂര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അറിയാം:

  • Share this:

കോവിഡ് -19 മഹാമാരിയ്ക്ക് (Covid-19 Pandemic) ശേഷം വിദേശയാത്ര വലിയൊരു ദൗത്യമായി മാറിക്കഴിഞ്ഞിട്ടുണ്ട്. സുരക്ഷിതമായ യാത്രയ്ക്കായി ഓരോ രാജ്യവും തങ്ങളുടേതായ യാത്രാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. നിങ്ങള്‍ യുഎഇ (UAE), സിംഗപ്പൂര്‍ (Singapore), കുവൈറ്റ് (Kuwait) എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിൽ മാറ്റം വന്നിട്ടുണ്ടെന്ന് അറിയുക. ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അറിയാം:

സിംഗപ്പൂര്‍

സിംഗപ്പൂര്‍ എയര്‍ലൈന്‍സ് (എസ്ഐഎ) 2022 ഫെബ്രുവരി 22 മുതല്‍ വിടിഎല്‍ (വാക്സിനേറ്റഡ് ട്രാവല്‍ ലാന്‍സ്) ഫ്‌ളൈറ്റുകള്‍ വഴി രാജ്യത്തേക്ക് യാത്ര ചെയ്യുന്നവർക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ പുതുക്കി. മിന്റ് റിപ്പോര്‍ട്ട് അനുസരിച്ച്, യാത്രക്കാര്‍ അവരുടെ കഴിഞ്ഞ 7 ദിവസത്തെ യാത്രാ ചരിത്രം കാണിക്കണം. നേരത്തെ ഇത് 14 ദിവസമായിരുന്നു.

യു എ ഇ

യുഎഇയും ഇന്ത്യയില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നവീകരിച്ചു. രണ്ട് ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ച ഇന്ത്യന്‍ യാത്രക്കാര്‍ക്ക് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ആര്‍ടി-പിസിആര്‍ പരിശോധന ആവശ്യമില്ല. ഫെബ്രുവരി 19ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ഈ വിവരം ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയില്‍ നല്‍കിയ കോവിഡ്-19 വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാന്‍ യാത്രക്കാര്‍ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. മറ്റുള്ളവര്‍ കോവിഡ് 19 ആര്‍ടി-പിസിആര്‍ സര്‍ട്ടിഫിക്കറ്റിന്റെ നെഗറ്റീവ് റിപ്പോര്‍ട്ട് കൈവശം വയ്ക്കണം. കൂടാതെ അത് എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയും വേണം. നെഗറ്റീവ് റിപ്പോര്‍ട്ട് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് എടുത്തതായിരിക്കണം.

കൂടാതെ, യാത്രയ്ക്ക് ശേഷം ഈ യാത്രക്കാരെ തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയമാക്കും. അവര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെന്ന് കണ്ടെത്തിയാല്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അവരെ ചികിത്സിക്കും.

കുവൈറ്റ്

സിംഗപ്പൂരിനും യു എ ഇക്കും പിന്നാലെ കുവൈത്തും യാത്രാ നിയമങ്ങള്‍ പുതുക്കി. കുവൈറ്റിലേക്കുള്ള യാത്രക്കാര്‍ക്കായി എയര്‍ ഇന്ത്യ എക്സ്പ്രസും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പുതുക്കിയ നിയമങ്ങള്‍ അനുസരിച്ച് വാക്‌സിനേഷന്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുള്ള, സാധുതയുള്ള യാത്രാ രേഖകളുള്ള യാത്രക്കാരെ (വിസ ഓണ്‍ അറൈവല്‍ ഒഴികെ) കുവൈറ്റിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കും.

മുകളില്‍ സൂചിപ്പിച്ച ഏതെങ്കിലും രാജ്യങ്ങളിലേക്ക് പോകുന്നതിന് മുമ്പ് അപ്ഡേറ്റ് ചെയ്ത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

First published:

Tags: Guidelines, Kuwait, Singapore, Travel, Uae