• HOME
  • »
  • NEWS
  • »
  • life
  • »
  • KNOW THE USES OF GLYCERIN EASY WAY TO CARE FOR SKIN

ചർമ സംരക്ഷണത്തിനുള്ള എളുപ്പവഴി; ഗ്ലിസറിന്റെ ഉപയോഗങ്ങൾ അറിയാം

news18

news18

  • Share this:
    നിറമോ മണമോ ഇല്ലാത്ത മധുരരസമുള്ള വിഷമില്ലാത്ത ദ്രാവകമാണ് ഗ്ലിസറിൻ. ഭക്ഷ്യവ്യവസായത്തിലും ഔഷധമേഖലയിലും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ഗ്ലിസറിൻ. ഒട്ടുമിക്ക ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളിലും ഗ്ലിസറിൻ ഉപയോഗിക്കുന്നുണ്ട്. ഗ്ലിസറിന്റെ ഹൈഗ്രോസ്കോപിക് സ്വഭാവസവിശേഷതയാണ് ഇതിന് കാരണം.

    സിനിമാ-സീരിയൽ താരങ്ങൾ കണ്ണുനീർ വരുത്താൻ ഉപയോഗിക്കുന്ന ഉത്പന്നം എന്ന നിലയിലാണ് നമ്മളിൽ പലർക്കും ഗ്ലിസറിനെ പരിചയം. എന്നാൽ അത് മാത്രമല്ല ഗ്ലിസറന്റെ ഗുണഗണങ്ങൾ ഇനിയും അനവധിയാണ്. സൗന്ദര്യ സംരക്ഷണത്തിൽ ഗ്ലിസറിന് പ്രത്യേക സ്ഥാനം തന്നെയുണ്ട്.

    അവയെ കുറിച്ച് അറിയാം,

    ചർമ സംരക്ഷണത്തിൽ ഏറ്റവും പൊതുവായതും അതേസമയം, ഏറ്റവും എളുപ്പത്തിൽ പ്രയോഗിക്കാവുന്നതുമായ ഒന്നാണ് ഗ്ലിസറിൻ. സൗന്ദര്യ സംരക്ഷണത്തിന് നിത്യേന ഉപയോഗിക്കുന്ന സിറം, മോയിസ്ചറൈസർ, ക്ലെൻസർ എന്നിവയിലെല്ലാം ഗ്ലിസറിൻ അടങ്ങിയിട്ടുണ്ട്.

    ചർമത്തിന്റെ ജലാംശം നിലനിർത്തുന്നതിന് ഗ്ലിസറിൻ സഹായിക്കും. ചര്‍മ്മത്തിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും ഗ്ലിസറിന് കഴിവുണ്ട്.
    Also Read- തടി കുറയ്ക്കാൻ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; കാരണം കോവിഡ് മൂന്നാം തരംഗ ആശങ്ക

    ഫെയ്സ്പാക്ക്, ഫെയ്സ്മാസ്ക് എന്നിവയിലെല്ലാം ഗ്ലിസറിൻ ഉപയോഗിക്കാറുണ്ടെങ്കിലും ഇത് നേരിട്ട് ചർമത്തിൽ ഉപയോഗിക്കാവുന്നതുമാണ്. ഒരു കോട്ടൺ തുണി അൽപം ഗ്ലിസറിനിൽ മുക്കി ശരീരത്തിൽ തേക്കാം. കുറഞ്ഞ തന്മാത്രാ മൂല്യമുള്ളതിനാൽ ഇത് ചർമത്തിൽ ആഴ്ന്നിറങ്ങുന്നു.

    വരണ്ടതും, പരുക്കനും, ചൊറിച്ചിലുള്ളതുമായ ചര്‍മ്മത്തെ സുഖപ്പെടുത്താനും ഗ്ലിസറിന് കഴിവുണ്ട്. ഹൈലൂറോണിക് ആസിഡിന്റെ വില കുറഞ്ഞ പതിപ്പായി ഗ്ലിസറിനെ കണക്കാക്കാമെന്നാണ് സൗന്ദര്യസംരക്ഷണ രംഗത്തെ വിദഗ്ധർ പറയുന്നത്.

    ചർമ്മ കോശങ്ങളിലുള്ള ഒരു തരം ഘടകമാണ് ഹൈലൂറോണിക് ആസിഡ്. ഈ ഘടകമാണ് ചർമ്മത്തിൽ ജലാംശം പകരുവാനും, ഈർപ്പം നിലനിർത്താനും സഹായിക്കുന്നത്. ചർമത്തിന് അനുയോജ്യമായ അളവിൽ ഗ്ലിസറിൻ ഉപയോഗിക്കാവുന്നതാണ്.

    മുഖ സൗന്ദര്യത്തിന്

    കറുത്ത പാടുകളോ, മുഖക്കുരുവോ ഉള്ള ഭാഗത്ത് പതിവായി അല്പം ഗ്ലിസറിന്‍ പുരട്ടിയാൽ ക്രമേണ പാടുകൾ മാഞ്ഞുപോകും. ശ്രദ്ധിക്കേണ്ട കാര്യം മുഖത്ത് ഗ്ലിസറിൻ ഉപയോഗിക്കുന്നതിന് മുമ്പ് കൈകളിലോ മറ്റോ ടെസ്റ്റ് ചെയ്യാൻ മറക്കരുത്.

    രാത്രി ഉറങ്ങുന്നതിന് മുമ്പ് തണുത്ത വെള്ളം കൊണ്ട് മുഖം കഴുകിയതിന് ശേഷം വെള്ളം മുഴുവൻ ഒപ്പിയെടുത്ത് ഗ്ലിസറിനിൽ മുക്കിയ പഞ്ഞി കൊണ്ട് മുഖം തുടയ്ക്കാം.

    Also Read- സെൽഫിയെടുക്കൽ മാത്രമല്ല; മൊബൈൽ ക്യാമറയുടെ അധികമാർക്കും അറിയാത്ത 5 ഗുണങ്ങൾ

    മുഖത്തെ ചുളിവുകൾ ഇല്ലാതാക്കാൻ ഗ്ലിസറിനും തേനും ചേര്‍ത്ത മിശ്രിതം നല്ലതാണ്. മുട്ടയുടെ വെള്ളയും ഗ്ലിസറിനും ചേർന്ന മിശ്രിതം മുഖത്തിന് തിളക്കം നൽകും.

    വരണ്ട ചർമമുള്ളവർ ദിവസവും ഗ്ലിസറിൻ അൽപം വെള്ളവും ചേർത്ത് കൈകാലുകളിൽ പുരട്ടുന്നത് നല്ലതാണ്.

    ചുണ്ടുകൾക്ക്

    രാത്രി ഉറങ്ങുന്നതിന് മുമ്പ് പാൽപ്പാട, നാരങ്ങാനീര്, ഗ്ലിസറിൻ എന്നിവ സമം ചേർത്തു ചുണ്ടുകളിൽ പുരട്ടുന്നത് ചുണ്ടുകൾക്ക് നിറം ലഭിക്കാൻ സഹായിക്കും.

    ഗ്ലിസറിനും തേനും നാരങ്ങാനീരും ചേർത്തു ചുണ്ടിൽ മസാജ് ചെയ്യുന്നതും ചുണ്ടിനു നിറം നൽകും.
    Published by:Naseeba TC
    First published:
    )}