നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • കൊച്ചിയുടെ ടൈം ബെസ്റ്റ് ടൈം: 2020ൽ സഞ്ചാരികൾ പോകേണ്ട 10 ഇടങ്ങളിലൊന്ന്: പറയുന്നത് ലോൺലി പ്ലാനറ്റ്

  കൊച്ചിയുടെ ടൈം ബെസ്റ്റ് ടൈം: 2020ൽ സഞ്ചാരികൾ പോകേണ്ട 10 ഇടങ്ങളിലൊന്ന്: പറയുന്നത് ലോൺലി പ്ലാനറ്റ്

  ഇന്ത്യയിൽനിന്ന് പട്ടികയിൽ ഇടംപിടിച്ച ഏക നഗരമാണ് കൊച്ചി. പട്ടികയിൽ ഏഴാം സ്ഥാനത്താണ് കേരളത്തിന്‍റെ വാണിജ്യ തലസ്ഥാനം.

  kochi

  kochi

  • Share this:
   തിരുവനന്തപുരം: രണ്ട് മണിക്കൂർ മഴ പെയ്തപ്പോൾ മുങ്ങിപ്പോയെങ്കിലും കൊച്ചിയെ സഞ്ചാരികൾ കാണേണ്ട നഗരങ്ങളിലൊന്നായി തെരഞ്ഞെടുത്തിരിക്കുകയാണ് ലോൺലി പ്ലാനറ്റ്. അടുത്ത വർഷം സഞ്ചാരികൾ പോകേണ്ട 10 സ്ഥലങ്ങളിലൊന്ന് കൊച്ചിയാണെന്ന് പ്രമുഖ ട്രാവൽ മാസികയായ ലോൺലി പ്ലാനറ്റ്. ഇന്ത്യയിൽനിന്ന് പട്ടികയിൽ ഇടംപിടിച്ച ഏക നഗരമാണ് കൊച്ചി. പട്ടികയിൽ ഏഴാം സ്ഥാനത്താണ് കേരളത്തിന്‍റെ വാണിജ്യ തലസ്ഥാനം.

   ലോൺലി പ്ലാനറ്റ് എഡിറ്റർമാരും എഴുത്തുകാരും സോഷ്യൽമീഡിയയിൽ ഉൾപ്പടെ അഭിപ്രായം തേടിയശേഷമാണ് 2020ൽ സഞ്ചാരികൾ പോകേണ്ട സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ഏറ്റവും മികച്ച 10 രാജ്യങ്ങൾ, 10 മേഖലകൾ, 10 നഗരങ്ങൾ, 10 മൂല്യമുള്ള സ്ഥലങ്ങൾ എന്നിങ്ങനെ തരംതിരിച്ചാണ് ലോൺലി പ്ലാനറ്റ് പട്ടിക പുറത്തുവന്നത്.

   കൊച്ചിയിലെ കടൽത്തീരവും കായൽ ഭംഗിയുമൊക്കെ സഞ്ചാരികളെ ആകർഷിക്കുന്നതാണെന്ന് ലോൺലി പ്ലാനറ്റ് വിശദീകരിക്കുന്നു. സഞ്ചാരികളെ ആകർഷിക്കുന്ന വൈവിധ്യങ്ങൾ കൊച്ചിയിലേത് പോലെ ഇന്ത്യയിൽ മറ്റൊരിടത്തും കാണാനാകില്ല. ചീനവലകളുടെ ഭംഗിയും 450 വർഷം പഴക്കമുള്ള ജൂതപ്പള്ളിയും പുരാതനമായ മോസ്ക്കുകളും പോർച്ചുഗീസ്-ഡച്ച് ഭരണകാലത്തെ ആരാധനാലയങ്ങളും കെട്ടിടങ്ങളുമൊക്കെ കൊച്ചിയിൽ കാണാനാകുമെന്നും ലോൺലി പ്ലാനറ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

   നഗരങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനമാണ് കൊച്ചി നേടിയത്. ഓസ്ട്രിയയിലെ സാൽസ്ബർഗ് ഒന്നാമതും അമേരിക്കയിലെ വാഷിങ്ടൺ ഡിസി രണ്ടാമതുമാണ്. ഈജിപ്തിലെ കെയ്റോ, അയർലൻഡിലെ ഗാൽവേ, ജർമ്മനിയിലെ ബോൺ എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. ബൊളീവിയയിലെ ലാ പാസ് ആറാമതും കാനഡയിലെ വാൻകുവർ എട്ടാമതും യുഎഇയിലെ ദുബായ് ഒമ്പതാം സ്ഥാനത്തുമാണ്. അമേരിക്കയിലെ ഡെൻവറാണ് പത്താം സ്ഥാനത്ത്.

   റാഞ്ചി സ്റ്റേഡിയത്തിൽനിന്ന് ധോണി മടങ്ങിയത് 'പട്ടാളക്കാരുടെ വണ്ടിയിൽ'

   കഴിഞ്ഞ ദിവസം രണ്ട് മണിക്കൂർ മഴ പെയ്തപ്പോൾ വെള്ളക്കെട്ടിനെത്തുടർന്ന് കൊച്ചി നിവാസികൾ ദുരിതത്തിലായിരുന്നു. വെള്ളക്കെട്ട് എന്ന ദുഷ്പേരിനെ തുടർന്ന് ഹൈക്കോടതിയിൽനിന്ന് കൊച്ചി നഗരസഭയ്ക്ക് രൂക്ഷ വിമർശനം ഏറ്റതും കഴിഞ്ഞ ദിവസമാണ്. അതിനിടയിലാണ് ലോകത്തെ അറിയപ്പെടുന്ന ട്രാവൽ മാസികയുടെ അംഗീകാരം കൊച്ചിയെ തേടിയെത്തിയിരിക്കുന്നത്. ലോൺലി പ്ലാനറ്റ് പോലെയൊരു മാസികയുടെ ബെസ്റ്റ് ഡെസ്റ്റിനേഷൻ പട്ടികയിൽ ഇടംനേടിയതോടെ കൊച്ചിയിലേക്കുള്ള സഞ്ചാരികളുടെ വരവ് കൂടുമെന്നാണ് റിപ്പോർട്ട്.
   First published: