കൊച്ചി മുസ്സിരിസ് ബിനാലെയിൽ ആസ്പിൻവാൾ ഉൾപ്പെടെയുള്ള വേദികളിലെ പ്രവേശനം ഡിസംബർ 23ന് മുതൽ. ബിനാലെയുടെ പ്രവർത്തനങ്ങൾക്കായി ആസ്പിൻവാൾ ഹൗസ് ലഭ്യമായത് വളരെ വൈകിയായതിനാൽ വേദി ഒരുക്കുന്നതിൽ താമസമുണ്ടാക്കിയതാണ് പ്രവേശനം വൈകാൻ കാരണമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ അറിയിച്ചു.
വിദേശങ്ങളിൽ നിന്ന് കലാസൃഷ്ടികൾ കൊച്ചിയിൽ എത്തുന്നതും ചില സാങ്കേതിക കാരണങ്ങളാൽ വൈകി. മഴയും കാലാവസ്ഥയും പ്രവർത്തനങ്ങൾക്ക് തടസ്സമായി. വൈകിയ ജോലികൾ പൂർത്തീകരിക്കുകയാണ്.
ഡിസംബർ 12 നാണ് ബിനാലെയുടെ ഉദ്ഘാടനം. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ വൈകിട്ട് ആറ് മണിക്കാണ് ഉദ്ഘാടന ചടങ്ങ്. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാർ, എം.പി, എം.എൽ.എമാർ, കൊച്ചി മേയർ , മറ്റ് ജനപ്രതിനിധികൾ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
Also Read- ഒടുവിൽ ആ സന്തോഷവാർത്ത എത്തി; ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി നടൻ രാംചരൺ
ഡിസംബർ 12 ന് ഇന്ത്യൻ ബിനാലെയുടെ പ്രതീകാത്മകമായ പ്രഭവ ദിനമാണ്. അത് ഇന്നുമുതൽ ഔദ്യോഗികമായി ആരംഭിക്കും. അതേസമയം, സ്റ്റുഡന്റ്സ് ബിനാലെ വേദികളും ക്ഷണിക്കപ്പെട്ട കലാ പ്രദർശനങ്ങളും ഡിസംബർ 13 മുതൽ തുറക്കും. എറണാകുളം ഡർബാർ ഹാൾവേദി ഡിസംബർ 14ന് തുറക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.